‘ഞങ്ങളെ പോലെയുള്ള ചെറിയ കലാകാരന്മാർക്ക് ഒരുപാട് സഹായമായിരുന്നു ദിലീപ്’ ! അതിനു പിന്നിൽ അദ്ദേഹമാണെന്ന് ഞാൻ പിന്നീടാണ് അറിഞ്ഞത് ! കലാഭവൻ ഹനീഫ് പറയുന്നു !!
ദിലീപ് എന്ന നടനെ കുറിച്ച് നാൾക്കുനാൾ കേൾക്കുന്ന വാർത്തകളിൽ പലതും നമ്മളെ ഞെട്ടിപ്പിക്കുന്നു. നമ്മളിൽ പലരും കരുതിയ ഒരു മുഖമായിരുനില്ല അദ്ദേഹത്തേതിന്റേത്. എല്ലാവരെയും പോലെ ഒരു സിനിമ നടൻ, സ്വന്തമായി ബിസ്നെസ് മറ്റു വരുമാന മാർഗങ്ങൾ. ശേഷം വ്യക്തിപരമായി പല പ്രശ്നങ്ങളും നേരിട്ട ഒരു കലാകാരൻ. പക്ഷെ അദ്ദേഹത്തിൽ മറ്റാരും കാണാത്ത ഒരുപാട് നല്ല വശങ്ങൾ കൂടിയുണ്ടായിരുന്നു. ഒരുപാട് പേർക്ക്, ചെറുതും വലുതുമായ വേഷങ്ങൾ ചെയ്യുന്ന സാധാരണ കലാകാരന്മാർക്ക് ഒരു വലിയ സഹായമായിരുന്നു ദിലീപ് എന്നാണ് ഇപ്പോൾ പുറത്ത് വരുന്ന വാർത്തകൾ.
അദ്ദേഹത്തിൽ നിന്ന് അത്തരത്തിൽ ഒരു സഹായം ലഭിച്ച സിനിമ നടനും മിമിക്രി കലാകാരനുമായ നടൻ കലാഭവൻ ഹനീഫ് തന്റെ അനുഭവങ്ങൾ തുറന്ന് പറയുകയാണ്. ഒരുപാട് വർഷങ്ങളായി സിനിമയിൽ നിലനിൽക്കുന്ന ഒരു കലാകാരനാണ് ഹനീഫ്. ഒരുപാട് പറയത്തക്ക വലിയ വേഷങ്ങളൊന്നും അല്ല ഹനീഫ് ചെയ്തിരുന്നത് എങ്കിലും, നമ്മൾ ഓർത്തിരിക്കുന്ന ഒരുപാട് ചെറിയ റോളുകൾ അദ്ദേഹം മലയാള സിനിമയിൽ ചെയ്തിരുന്നു. സന്ദേശം, ഗോഡ്ഫാദർ പോലുളള സിനിമകൾ ഹനീഫിന്റെ ജീവിതത്തിൽ വലിയ വഴിത്തിരിവായിരുന്നു.
ദിലീപിന്റെ മിക്ക സിനിമകളിലും ഹനീഫും ഉണ്ടായിരുന്നു. അങ്ങനെ ദിലീപ് ചിത്രങ്ങളിൽ സ്ഥിര സാന്നിധ്യമായതിനെ കുറിച്ച് ഇപ്പോൾ തുറന്ന് പറയുകയാണ് ഹനീഫ്. ദിലീപിന്റെ മിക്ക സിനിമകളിലും എനിക്ക് അവസരങ്ങൾ ലഭിച്ചിട്ടുണ്ട്, അത് ഇനി ഒന്നോ രണ്ടോ സീൻ ആണെങ്കിൽ പോലും ഞാൻ പോയി ചെയ്യാറുണ്ട്. ഞാൻ സിനിമ മേഖലയി ഉള്ള ആളാണെങ്കിലും അങ്ങനെ അതികം സൗഹൃദങ്ങളൊന്നുമില്ല, പക്ഷെ വളരെ വൈകിയാണ് ഞാൻ ആ സത്യം അറിയുന്നത് , എന്നെ ദിലീപ് എന്നെ ആ സിനിമകളിലേക്ക് വിളിപ്പിക്കുകയാണെന്ന് സത്യത്തിൽ എനിക്ക് അറിയില്ലായിരുന്നു. ഞങ്ങൾ തമ്മിൽ പണ്ട് മിമിക്രി ചെയ്യുന്ന സമയം തൊട്ട് പരിചയമുണ്ട്.
ദിലീപ് അന്ന് ജഗതിയെ അനുകരിച്ച് കാണിക്കുമായിരുന്നു, അന്ന് ജഗതി ചേട്ടന്റെ അതെ ശബ്‌ദം വളരെ മനോഹരമായി ചെയ്യുന്ന ദിലീപിനെ കണ്ടപ്പോൾ ഞാൻ ഉറപ്പിച്ചു. നല്ല ഗ്രാസ്പിങ് പവറുളള കലാകാരനാണ്. ശേഷം അബിയുടെ വിവാഹത്തിന് കണ്ടു. അതിനു ശേഷം തെങ്കാശി പട്ടണം എന്ന ചിത്രത്തിൽ ഞങ്ങൾ ഒരുമിച്ച് അഭിനയിച്ചു, അതിനു ശേഷം അദ്ദേഹത്തിന്റെ മിക്ക സിനിമകളിലും ഒരു ചെറിയ വേഷം എനിക്കും ഉണ്ടായിരുന്നു. കൂടാതെ ദിലീപിന്റെ അല്ലാത്ത പടങ്ങളിലും എന്നെ റെക്കമെന്റ് ചെയ്യുമായിരുന്നു. അങ്ങനെ ചെയ്യേണ്ട കാര്യമൊന്നും ദിലീപിന് ഇല്ല. പക്ഷെ എന്നിട്ടും… അദ്ദേഹം എത്രയോ ഉയരങ്ങളിൽ നിൽക്കുന്ന നടനാണ്. ഞാനോ സിനിമയ്ക്ക് അത്ര ആവശ്യമുളള ആളും അല്ല..
പലരും എന്നോട് ചോദിച്ച് തുടങ്ങി.. ആ ചേട്ടൻ ദിലീപിന്റെ മിക്ക സിനിമകളിലും ഉണ്ടല്ലോ എന്ന്. അപ്പോഴും ഞാൻ അത് അത്ര ആലോചിച്ചില്ല, എന്നെ പോലെയുള്ളവരെ ഓർത്ത് വിളിക്കാൻ കാണിച്ച ദിലീപിന്റെ ആ മനസ് അത് കാണാതെ പോകരുത്. ഒരിക്കൽ ഇതേകുറിച്ച് ദിലീപിനോട് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞത് എനിക്ക് ഇക്കയെ നന്നായിട്ട് അറിയാം. നമ്മുടെ പടത്തിൽ എല്ലാം ഇക്ക ഉണ്ടാവും. ഇക്ക എന്നെ ഓർത്താൽ മതി എന്നാണ്. അങ്ങനെയുളള ദിലീപിന് വേണ്ടി പ്രാർത്ഥിക്കാനല്ലാതെ എനിക്ക് മറ്റെന്താണ് ചെയ്യാൻ കഴിയുകയെന്നും കലാഭവൻ ഹനീഫ് ചോദിക്കുന്നു.
Leave a Reply