ആ ഹിറ്റ് ചിത്രത്തിൽ എന്റെ നായികാ വേഷം ചെയ്‌തത് കാവ്യാ മാധവൻ ! തനറെ നായികയായി എത്തണമെന്ന് ദിലീപേട്ടൻ പറഞ്ഞിരുന്നു ! നടി അമ്പിളി പറയുന്നു
മലയാളികൾ എലാവരും ഒരുപാട് തവണ കണ്ട്, വീണ്ടും കണ്ട് ചിരിച്ചുകൊണ്ടിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് ദിലീപ് നായകനായി എത്തിയ സൂപ്പർ ഹിറ്റ് ചിത്രം മീനത്തിൽ താലികെട്ട്. ഓമനകുട്ടൻ എന്ന സ്‌കൂൾ കുട്ടിയുടെ വേഷത്തിൽ എത്തിയ ദിലീപ് ചിത്രത്തിൽ വളരെ മികച്ച പ്രകടമാണ് കാഴ്ചവെച്ചിരിക്കുന്നത്. അതിലെ ഓരോ കഥാപാത്രങ്ങളും ഇപ്പോഴും നമ്മുടെ മനസ്സിൽ അങ്ങനെതന്നെ നിലനിൽക്കുന്നു, തിലകൻ, ജഗതി, ജനാർദ്ദനൻ, സീനത്ത്, കലാഭവൻ മണി തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിൽ അണിനിരന്നിരുന്നു.
ഇതിൽ ദിലീപിന്റെ സഹോദരിയായി എത്തിയ വീപ്പക്കുറ്റിയെ നമ്മൾ മറന്നു കാണില്ല. ദിലീപിന്റെ കഥാപാത്രത്തെ പോലെ വളരെ പ്രാധാന്യമുള്ള വേഷമായിരുന്നു അമ്മിണി. ആ വേഷം ചെയ്തിരുന്ന നടി അമ്പിളിയായിരുന്നു. ഈ ഒരു ചിത്രം മാത്രമല്ല നിരവധി ചിത്രങ്ങളിൽ ബാലതാരമായി എത്തിയ അമ്പിളി ഇപ്പോഴും നമ്മയുടെ മനസ്സിൽ നിറഞ്ഞു നിൽക്കുന്ന താരമാണ്.
ബാലതാരങ്ങൾ നായികയായി എത്തുന്ന ഈ കാലഘട്ടത്തിൽ പക്ഷെ അമ്പിളിയെ മാത്രം പിന്നെ കണ്ടിരുന്നില്ല, അതിന്റെ കാരണങ്ങൾ ഇപ്പോൾ തുറന്ന് പറയുകയാണ് നടി തന്നെ.. ബാലതാരമായി താൻ ഒരുപാട് ചിത്രങ്ങൾ ചെയ്തിരുന്നു. വാത്സല്യത്തിൽ മമ്മൂട്ടിയുടെ മകളായി, മിന്നാരം, മിഥുനം, കാക്കത്തൊള്ളായിരം അങ്ങനെ ഒരുപാട് ചിത്രങ്ങൾ.. അതിൽ ഏറ്റവും പ്രിയം മീനത്തിലെ താലികെട്ട് തന്നെയാണ്. സിനിമയിൽ നിങ്ങൾ കാണുന്നത് പോലെ സീറ്റിലും ഞങ്ങൾ അങ്ങനെത്തന്നെയായിരുന്നു.
ദിലീപേട്ടൻ വളരെ നല്ലൊരു വ്യക്തിയാണ്, വലുതായാല്‍ എന്റെ നായികയായി വരണമെന്ന് ദിലീപേട്ടന്‍ പറയുമായിരുന്നു. അങ്ങനെ ചന്ദ്രനുദിക്കുന്ന ദിക്കിലേക്ക് നായികയാക്കാന്‍ അവര്‍ താല്‍പര്യപ്പെട്ടിരുന്നു. അന്നെനിക്ക് പതിമൂന്ന് വയസേ ഉള്ളു. നായിക ആവുന്നതിനെ കുറിച്ചൊന്നും വലിയ ധാരണ ഇല്ല. അന്ന് തനിക്ക് ചെയ്യാൻ സാധിക്കാതെ പോയ റോളാണ് കാവ്യാ മാധവൻ ചെയ്തിരുന്നത്. അന്ന് താൻ പത്താം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ആ അവസരം വരുന്നത്.
ബാലതാരമെന്ന ഇമേജ് ഒന്ന് മാറ്റി എടുക്കാം എന്ന് കരുതിയാണ് അത് ചെയ്യാമെന്ന് കരുതിയത്. പക്ഷെ അന്നെനിക്ക് മുടിയില്ല, പിന്നെ നല്ല ശരീര വണ്ണവുമുണ്ടായിരുന്നു. ഇങ്ങനെയായാല്‍ ശരിയാവില്ലെന്ന് അവര്‍ എന്നോട് പറഞ്ഞു. ഈ തടി കുറക്കാൻ ജിമ്മില്‍ പോവാന്‍ പറഞ്ഞത് കൊണ്ട് സ്‌കൂള്‍ കഴിഞ്ഞ് വന്ന് ജിമ്മിലൊക്കെ പോയി രാത്രി ഒന്‍പത് മണിക്കാണ് വീട്ടിലെത്തുന്നത്. അന്നൊക്കെ ഒരുപാട് കഷ്ടപ്പെട്ടു, പക്ഷെ ആ സമയത്തായിരുന്നു നിനച്ചിരിക്കാതെ അച്ഛന്റെ വേര്‍പാട് സംഭവിച്ചത്..
അതോടെ എല്ലാ താല്പര്യവും പോയി. പിന്നെ അമ്മ ടീച്ചറാണ് സഹോദരൻ പഠിക്കുന്നു, എന്നെ ഈ അവസ്ഥയിൽ ഷൂട്ടിങ്ങിന് കൊണ്ടുപോകാൻ ആരും ഇല്ലായിരുന്നു, ഇന്നത്തെ തലമുറയിലെ കുട്ടികളെ പോലെ അത്ര ധൈര്യമൊന്നും അന്നെനിക്ക് ഇല്ലായിരുന്നു എന്നും താരം പറയുന്നു. മീനത്തിലെ താലികെട്ടിൽ ദിലീപേട്ടനെ കാണാൻ താൻ അവർ താമസിക്കുന്ന കുടിലിൽ പോകുന്ന ഒരു രംഗമുണ്ട്, ആ സീനിൽ താൻ ശരിക്കും കരഞ്ഞുപോയതാണെന്നും അമ്പിളി പറയുന്നു. പിന്നെ തിലകൻ അങ്കിൾ ഒരുപാട് സപ്പോർട്ട് ചെയ്തു. കഴിവുള്ള കലാകാരന്മാരുടെ കൂടെ വർക്ക് ചെയ്യുമ്പോൾ നമുക്കും അവരിൽ നിന്നും ഒരുപാട് പഠിക്കാൻ സാധിക്കുമെന്നും നടി പറയുന്നു.
Leave a Reply