
അഞ്ചര മാസത്തിൽ സ്റ്റിച്ച് പൊട്ടി ഒരു കുഞ്ഞ് താഴേയ്ക്ക് വന്നു ! അന്ന് സംഭവിച്ചതിനെ കുറിച്ച് ഡിംപിൾ തുറന്ന് പറയുന്നു !
മലയാളി കുടുംബ പ്രേക്ഷകർക്ക് വളരെ പരിചിതയായ ആളാണ് നടി ഡിംപിൾ. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി താരം തന്റെ ജീവിതത്തിൽ സംഭവിച്ച ചില കാര്യങ്ങൾ ഡിംപിളിന്റെ തന്നെ യുട്യൂബ് ചാനൽ കൂടി തുറന്ന് പറഞ്ഞിരുന്നു, തനറെ പ്രസവ സമയത്ത് അനുഭവിച്ച വിഷമതകളാണ് ഡിംപിൾ പറഞ്ഞിരുന്നത്. ഗർഭകാലം വളരെ കളർഫുൾ ആയിരിക്കുമെന്ന് എല്ലാവരും പറഞ്ഞിരുന്നു എങ്കിലും തനിക്ക് അത്ര കളർഫുൾ ആയിരുന്നില്ല എന്നാണ് ഡിംപിൾ പറയുന്നത്. പ്രസവിച്ചിട്ട് നൂറ് ദിവസങ്ങൾ കഴിഞ്ഞു എങ്കിലും കുട്ടിയെ തന്റെ കൈകളിക്കേക് ലഭിച്ചിട്ട് വെറും ദിവസങ്ങൾ ആയതേയുള്ളു എന്നാണ് കഴിഞ്ഞ വിഡോയിൽ ഡിംപിൾ തുറന്ന് പറഞ്ഞത്. പക്ഷെ താരം എന്താണ് ഉദ്ദേശിച്ചത് എന്ന് ഈ വീഡിയോ കണ്ട പലർക്കും മനസിലായില്ലായിരുന്നു.
കുട്ടിക്ക് എന്തായിരുന്നു സംഭവിച്ചത്, ഇരട്ട കുട്ടികൾ ആയിരുന്നോ എന്നൊക്കെയുള്ള സംശയങ്ങളാണ് പ്രേക്ഷകർ താരത്തിനോട് ചോദിച്ചത്, ഇപ്പോൾ അതിനുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് ഡിംപിൾ. ഡെലിവറിയുടെ ആദ്യ ഘട്ടങ്ങളില്‍ കാര്യങ്ങള്‍ എല്ലാം നല്ല രീതിയില്‍ പോയി എത്താണ് ഡിംപള്‍ പറയുന്നത്. ഛര്‍ദ്ദിയോ മറ്റ് ആരോഗ്യ പ്രശ്നങ്ങളോ ഇല്ലായിരുന്നു. ആ സമയത്ത് നോണ്‍ വെജ് കഴിക്കാന്‍ തോന്നിയില്ലെന്നും നടി പറയുന്നു. ചീര, കടല, പയര്‍, എന്നിങ്ങനെയുളള പച്ചക്കറി വിഭവങ്ങളായിരുന്നു അധികവും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയിരുന്നതെന്നും ഡിംപിള്‍ പറയുന്നു.

അഞ്ചരമാസം ആയപ്പോഴാണ് എല്ലാം മാറി മറിഞ്ഞത്. ഒരു ദിവസം തനിക്ക് മീന്‍ കഴിക്കാന്‍ വല്ലാത്ത കൊതി തോന്നി. അന്ന് കൊവിഡ് കാലമായത് കൊണ്ട് മീന്‍ കിട്ടിയിരുന്നില്ല. അന്ന് തനിക്കൊരു അസ്വസ്ഥത തോന്നിയിരുന്നു. പക്ഷെ ആദ്യമൊന്നും ഞാനത് കാര്യമാക്കിയില്ല, അതികഠിനമായ വേദന ഉണ്ടെങ്കില്‍ മാത്രമേ ഞാന്‍ ആരോടെങ്കിലും പറയുകയുള്ളൂ. പിന്നീട് ഒരു ചെറിയ ഒരു ബ്ലീഡിങ് പോലെ കണ്ടു. ഡിവൈനോട് പറയുകയും ചെയ്തു. നോക്കാം എന്ന് പറഞ്ഞിട്ട് ഫുഡ് കഴിക്കാന്‍ നോക്കി എങ്കിലും ഒന്നും കഴിക്കാന്‍ കഴിഞ്ഞില്ല. വേദന കൂടിയപ്പോൾ ഹോസ്പിറ്റലിൽ പോയി, ഭര്‍ത്താവിനെ കാറില്‍ ഇരുത്തിയിട്ട് താന്‍ ഒറ്റയ്ക്കാണ് ആശുപത്രിയിലേയ്ക്ക് പോയത്. തന്നെ കണ്ടയുടനെ ഏതുസമയത്തും ഡെലിവറി നടക്കുമെന്ന് ഡോക്ടര്‍ പറഞ്ഞു. പിന്നീട് നടക്കുന്നത് എന്താണ് എന്ന് പോലും അറിയാന്‍ പറ്റാത്ത ഒരു അവസ്ഥ. കുട്ടി ഒരാള്‍ താഴേക്ക് വന്നു തുടങ്ങി എന്ന് ഡോക്ടര്‍ പറഞ്ഞു. ഒന്നുകില്‍ പ്രസിവിക്കാം അല്ലെങ്കില്‍ മെംബ്രേയ്‌ന്‍ അകത്തേക്ക് കയറ്റണം എന്ന് പറഞ്ഞു.
ഒടുവിൽ ഓപ്പറേഷൻ ചെയ്യാൻ തീരുമാനിച്ചു, എന്താകും എന്ന് ഒന്നും അറിയുമായിരുന്നില്ല. ഹോസ്പിറ്റലിലുള്ളവരാണ് കാര്യങ്ങള്‍ ഭര്‍ത്താവിനെ അറിയിച്ചത്. താന്‍ ഫോണ്‍ കൊണ്ടു പോയില്ലായിരുന്നു. അങ്ങനെ സ്റ്റിച്ച് ഇട്ടു. ഒരു രണ്ട് ആഴ്ച അങ്ങനെ ഒരു കിടപ്പ് കിടന്നു. ഡെലിവറി കഴിയുന്നത് വരെ ഇങ്ങനെ കിടക്കണം എന്നും ഡോക്ടര്‍ പറഞ്ഞിരുന്നു. കിടന്ന കിടപ്പില്‍ എല്ലാം ചെയ്യണം എന്ന് പറയില്ലേ ആ അവസ്ഥയില്‍ ആയിരുന്നു, എന്നും ഡിംപിള്‍ പറയു
Leave a Reply