
അച്ഛന്റെ കോടികൾ ഉള്ളത് കൊണ്ട് മക്കൾക്ക് ജീവിക്കാൻ ബുദ്ധിമുട്ടുണ്ടാവില്ല, മക്കളെ മറ്റുവല്ല പണിക്കും വിടണം ! താരപുത്രന്മാരെ കുറിച്ച് ശാന്തിവിള ദിനേശ് !
വിവാദ തുറന്ന് പറച്ചിലുകളിൽ കൂടി ഇപ്പോൾ കൂടുതൽ ശ്രദ്ധ നേടിയ ആളാണ് സംവിധായകൻ ശാന്തിവിള ദിനേശ്. അത്തരത്തിൽ അദ്ദേഹം മലയാള സിനിമയിലെ താര പുത്രന്മാരെ കുറിച്ച് പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. പിന്നെ ഇപ്പോഴത്തെ താരങ്ങളിൽ എന്നെ ഒരുപാട് കൊതിപ്പിച്ച നടനാണ് ഫഹദ് ഫാസിൽ. അയാളെ വെച്ച് സിനിമ സംവിധാനം ചെയ്യണമെന്ന് എനിക്ക് ഭയങ്കര കൊതി ആണ്. ഫഹദിന്റെ അച്ഛൻ ഫാസിലിന് പോലും അയാളുടെ ആ കഴിവ് മനസ്സിലായില്ല. അത് പോലെ ദുൽഖറും. പിന്നെ ഇപ്പോഴത്തെ സംസാര വിഷയമായ ശ്രീനിവാസന്റെ രണ്ടുമക്കളും രണ്ടും രണ്ട് വഴി പോയത് എന്ത് കൊണ്ടാണ്.
വിനീത് മിടുക്കനാണ്, അവന്റെ വഴി അയാൾ കണ്ടെത്തി, അതിൽ വിജയിക്കുകയും ചെയ്തു. അയാൾ ഇന്ന് ഒരു സിനിമ ചെയ്താൽ എങ്ങനെ പോയാലും നാലഞ്ച് കോടി ലാഭം കിട്ടും. അത് അയാളുടെ കഴിവ് കൊണ്ട് ഉണ്ടാക്കിയതല്ലേ, പക്ഷെ ധ്യാന് അത് കഴിഞ്ഞില്ല. ഇനി കഴിയുമെന്ന് തോന്നുന്നതുമില്ല. അവൻ ഒരു നടനും സംവിധയകനുമാണ്, നല്ലതുപോലെ സംസാരിക്കാനുമറിയാം.പക്ഷെ ക്ലച്ച് പിടിക്കുമെന്ന് തോന്നുന്നില്ല. കൈയിൽ നമ്പർ വേണം. അത് അവന് ഉണ്ടെന്ന് തോന്നുന്നില്ല.

അതുപോലെ മണിയൻപിള്ള രാജുവിന്റെ മകൻ ഒന്നും കയറിവരില്ല. എന്നാൽ കുതിരവട്ടം പപ്പുവിന്റെ മകൻ ക്ലിക്ക് ആയില്ലേ. കൈയിൽ നമ്പർ വേണം. സുരേഷ് ഗോപിയുടെ മകനെ പാപ്പൻ എന്ന സിനിമയിൽ കണ്ടു. അതിൽ എന്തിനാണ് ഈ പയ്യൻ എന്നെനിക്ക് സംശയം തോന്നി.. ഒരു കാര്യവുമില്ല. എനിക്ക് പറയാനുള്ളത് സുരേഷ് ഗോപി എത്രയും പെട്ടെന്ന് തന്നെ അതികം വൈകാതെ മക്കളെ അദ്ദേഹം മറ്റെന്തെങ്കിലും ജോലിക്കോ എങ്കിലും ബിസിനസോ വിദേശത്തയച്ച് ജോലിയൊക്കെ വാങ്ങിക്കൊടുക്കുന്നതാവും ബുദ്ധി.
സിനിമ നടൻമാർ എന്ന നിലയിൽ ഇവരൊന്നും രെക്ഷപെടുമെന്ന് തോന്നുന്നില്ല. അല്ലങ്കിലും അച്ഛന്റെ കോടികൾ ഉള്ളത് കൊണ്ട് മക്കൾക്ക് ജീവിക്കാൻ ബുദ്ധിമുട്ടുണ്ടാവില്ല. എത്രയും പെട്ടെന്ന് ഇത് മതിയാക്കി അവരെ വേറെ ഒരു പ്രാെഫഷനിലേക്ക് പറഞ്ഞ് വിടുന്നതാണ് ബുദ്ധി. അതുപോലെ മോഹൻലാലിന്റെ പയ്യന് ഒരു ക്യാരക്ടറുണ്ട്. അവർ ആർക്കും ഒരു ശല്യം ചെയ്യാതെ അവന്റേതായ ലോകത്ത് കഴിയുന്നു. എനിക്കവനെ ഇഷ്ടമാണ്. അവന്റെ അഭിനയവും. ഹൃദയം എന്ന സിനിമയിൽ അവൻ ഒരു കൊച്ചു കുട്ടിയുടെ അച്ഛനായി അഭിനയിച്ചു. അതെങ്കിലും കണ്ട് ഈ മോഹൻലാൽ ഈ കോപ്രാട്ടി വേഷങ്ങൾ അവസാനിപ്പിക്കേണ്ടേ. അതുപോലെ ദുൽഖർ, അയാൾ ‘കുറുപ്പ്’ എന്ന സിനിമയിൽ എന്ത് പക്വതയോടെ ആണ് അഭിനയിച്ചിരിക്കുന്നത്. നിവിൻപോളി ഒക്കെ ഒരു ഭാഗ്യംകൊണ്ട് മാത്രം നടനായതാണ്. അയാൾക്ക് ഒക്കെ ഒരു ലിമിറ്റേഷനുണ്ട്. അവനെക്കാൾ ഭേദം ടോവിനോ ആണ് എന്നും ശാന്തിവിള ദിനേശ് പറയുന്നു.
Leave a Reply