
എന്റെ ശരീരം ഇങ്ങനെ വിറ്റെടുക്കണ്ടാന്ന് മോഹൻലാലിന് പറയാമായിരുന്നു ! ആന്റണി കഥ കേൾക്കുന്നത് നിർത്തിയാൽ തീരാവുന്ന പ്രശ്നമേ അദ്ദേഹത്തിനുള്ളു ! ശാന്തിവിള ദിനേശ് !
മലയാള സിനിമയുടെ അഭിമാനമാണ് നടൻ മോഹൻലാൽ. അദ്ദേഹത്തിനോടുള്ള മലയാളികളുടെ ഇഷ്ടത്തിന് ഒരു കുറവും സംഭവിച്ചിട്ടില്ല എന്നതിന്റെ തെളിവാണ് സ്പടികം എന്ന സിനിമയുടെ ഇപ്പോഴത്തെ ഈ വിജയം. എന്നാൽ അദ്ദേഹത്തിന്റെ അടുപ്പിച്ചുള്ള ഈ പരാജയങ്ങൾ കാരണം മോഹൻലാൽ എന്ന നടൻ ഏറെ വിമര്‍ശിക്കപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ ചിത്രങ്ങൾ തിയറ്ററിൽ കാണാൻ പോകുന്ന പ്രേക്ഷകർക്ക് ആ പ്രതീക്ഷക്ക് ഒത്തുള്ള ചിത്രങ്ങൾ അല്ല കഴിഞ്ഞ കുറച്ച് നാളുകളായി പുറത്തിറങ്ങുന്ന മോഹൻലാൽ ചിത്രങ്ങൾ. ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ ചിത്രം എലോൺ വലിയ പരാജയമായിരുന്നു. ഒരുകോടിപോലും ചിത്രം കളക്ട് ചെയ്യാൻ കഴിഞ്ഞില്ല.
ഇപ്പോഴിതാ ഇതിനെ കുറിച്ച് ശാന്തിവിള ദിനേശ് പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്… അദ്ദേഹത്തിന്റെ ആ വാക്കുകൾ ഇങ്ങനെ, എലോൺ പോലത്തെ ഇത്രയും ഒരു കൂതറ പടം ചെയ്യാൻ മോഹൻലാൽ തയ്യാറാകരുതായിരുന്നു. മോഹൻലാലിനെ പോലൊരു നടനെ കിട്ടിയിട്ട് ഷാജി കൈലാസും ആന്റണി പെരുമ്പാവൂരും ഈ ക്രൂരത ചെയ്യാൻ പാടില്ലായിരുന്നു. മോഹൻലാലിൻറെ സമ്മതത്തോടെയാകും ചെയ്തത്. അതും ഈ കൊറോണ കാലത്ത്. ആർത്തി കൊണ്ട് ചെയ്തതാണ് എന്നെ ഞാൻ പറയൂ. ആന്റണി കുറച്ചും കൂടി ഗൗരവത്തോടെ കാര്യങ്ങൾ നോക്കി കാണണം.
കച്ചവട ബുദ്ധി മാറ്റിനിർത്തി മോഹൻലാൽ എന്ന നടനെ മികച്ച സിനിമകളുടെ ഭാഗമാക്കണം. അതുമല്ലെങ്കിൽ മോഹൻലാൽ തന്നെ പറയണമായിരുന്നു എന്റെ ശരീരം ഇങ്ങനെ വിറ്റെടുക്കണ്ടാന്ന്. അതുപോലൊരു ദുരന്തമാണ് എലോൺ. ഇങ്ങനെ പോയാൽ നിങ്ങൾ എല്ലാവരും കൂടി അദ്ദേഹത്തെ ഷെഡ്ഡിലാക്കുമെന്ന് ഉറപ്പാണ്. 12 വർഷത്തിന് ശേഷം മോഹൻലാലിനെ വെച്ച് ചെയ്ത എലോൺ ഫ്ലോപ്പായെന്ന് ഷാജി കൈലാസ് സമ്മതിച്ചു കഴിഞ്ഞിട്ടുണ്ട്. പണ്ട് മോഹൻലാൽ നേരിട്ട് കഥകൾ കേട്ടിരുന്ന സമയത്ത് നല്ല സിനിമകളാണ് ഉണ്ടായിട്ടുള്ളത്.

ആന്റണി കഥകൾ കേൾക്കുന്നത് നിർത്തണം. സ്വർണ മുട്ടയിടുന്ന താറാവിനെ കൊല്ലരുത്. മോഹൻലാൽ ചെയ്യുമ്പോൾ സീരിയലിനും താഴെയുള്ള സിനിമകൾ ചെയ്യരുത്. തിയേറ്ററിലേക്ക് കൊടുക്കണമെന്നത് ആന്റണിയുടെ തീരുമാനം ആണെന്ന് ആണ് ഷാജി കൈലാസ് പറയുന്നത്. ആന്റണീ… മലയാളികൾക്ക് ബുദ്ധിയുണ്ട്. പഴയ കാലമൊന്നുമല്ല, ആളില്ലാത്ത കൊണ്ട് രണ്ടാമത്തെ ഷോ നടക്കാതെ പോയ സിനിമയാണ് എലോൺ എന്നും കൂടി ഓർമയിൽ വെച്ചാല്‍ നല്ലത്…. പൊട്ടിപൊളിഞ്ഞ മൂന്ന് സിനിമകളുടെ സ്ക്രിപ്റ്റ് എഴുതിയ രാജേഷ് ജയരാമനെ കൊണ്ട് സ്ക്രിപ്റ്റ് എഴുതിക്കരുത് എന്ന സാമാന്യ ബോധം കാണിക്കാമായിരുന്നു…
മലയാളത്തിലെ ഏറ്റവും കൂടുതൽ കോടികൾ പ്രതിഫലം വാങ്ങുന്ന സൂപ്പർ താരത്തിന്റെ സിനിമ ഒരുകോടി പോലും നേടിയില്ലെന്ന് പറയുന്നത് മോശം അവസ്ഥയാണ്. മോഹൻലാലിനോട് എനിക്ക് പറയാനുള്ളത് ഇതുമാത്രം, നിങ്ങൾ ആന്റണിയുടെ അഭിപ്രായം ചോദിച്ചുകൊള്ളു, പക്ഷെ സിനിമകൾ കഥകൾ കേൾക്കുന്നതും തിരഞ്ഞെടുക്കുന്നതും സ്വാന്തമായി ഇനിയെങ്കിലും ചെയ്യുക.. ആ ഒടിയൻ തൊട്ടാണ് അദ്ദേഹത്തിന്റെ കഷ്ടകാലം തുടങ്ങുയത് എന്നും ശാന്തിവിള ദിനേശ് പറയുന്നു…
Leave a Reply