
‘ഇവരെ ജനം മടുത്തു’, ഇനിയെങ്കിലും ഈ കോപ്രായത്തരങ്ങൾ നിർത്തണം ! നാണമില്ലേ ഇവർക്ക് ഈ പ്രായത്തിനും ഇങ്ങനെ പെരുമാറാൻ ! ശാന്തിവിള ദിനേശ് പറയുന്നു !
മലയാള സിനിമ അടക്കിവാഴുന്ന താര രാജാക്കന്മാരാണ് ,മോഹൻലാലും മമ്മൂട്ടിയും. ഇവർ ഇപ്പോഴും തങ്ങളുടെ താര സിംഹാസനം അതുപോലെ കാത്ത് സൂക്ഷിക്കുന്നവരാണ്. ആരാധകരുടെ ആവേശമാണ് ഇവർ ഇരുവരും, രണ്ടുപേർക്കും അവരുടേതായ പ്രാധാന്യം ഉണ്ട്, ഒരാൾ മറ്റൊരാളേക്കാൾ മുന്നിൽ എന്ന് പറയാൻ പറ്റില്ല, ഈ താരങ്ങൾ ഇല്ലാത്ത മലയാള സിനിമ നമുക്ക് ചിന്തിക്കാൻ പോലും കഴിയുന്നില്ല.
അതുപോലെ നമുക്ക് വളരെ പരിചിതനായ സംവിധയകനാണ് ശാന്തിവിള ദിനേശ്. അദ്ദേഹം ചെയ്ത് സിനിമകളേക്കാൾ പേരും പ്രശസ്തിയും അദ്ദേഹത്തിന് നേടിക്കൊടുത്തത് ചില തുറന്ന് പറച്ചിലുകളാണ്, പല വിഷയങ്ങളിലും അദ്ദേഹം തന്റെ അഭിപ്രായം തുറന്ന് പറയാറുള്ളത് വിവാദമായി മാറാറുണ്ട്. അത്തരത്തിൽ ഇപ്പോൾ ശാന്തിവല ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ മുൻ നിര താരങ്ങളെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ കൂടുതൽ ശ്രദ്ധ നേടുന്നത്.
മോഹൻലാലിനെ കുറിച്ചും മമ്മൂട്ടിയെ കുറിച്ചും വളരെ രൂക്ഷമായ ഭാഷയിലാണ് അദ്ദേഹം വിമർശിച്ചത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ. കിളവൻമാരായ മമ്മൂട്ടിയും മോഹൻലാലും സിനിമയിൽ നിന്നും സ്വയം രാജിവെച്ച് പോകണം എന്നാണ് ശാന്തിവിള ദിനേശ് പറയുന്നത്. ഒന്നുകിൽ ഇവർ അഭിനയം നിർത്തണം, അല്ലെങ്കിൽ ഹിന്ദിയിൽ അമിതാബ് ബച്ചൻ ഒക്കെ ചെയ്യുന്നത് പോലെ അച്ഛൻ വേഷങ്ങളും സ്വന്തം പ്രായത്തിനു അനുസരിച്ചുള്ള വേഷങ്ങളും ചെയ്യണമെന്നും ശാന്തിവിള ദിനേശ് പറയുന്നു. ഈ രണ്ടു നടന്മാരും മര്യാദക്ക് ഒരു കഥാപാത്രം ചെയ്തു കണ്ടിട്ട് നാൾ കുറെ ആയെന്നും, വാനപ്രസ്ഥവും അമരവും ഒക്കെ ചെയ്ത മോഹൻലാൽ, മമ്മൂട്ടി എന്നീ നടന്മാരെ എത്രനാളായി കണ്ടിട്ട് എന്നും അദ്ദേഹം ചോദിക്കുന്നു.

ഷാജി കൈലാസിനെ പോലുള്ള സംവിധയകാൻ നേരത്തെ എടുത്ത് വിജയിപ്പിച്ച ചിത്രങ്ങളിൽ നിന്നും ഓരോ പാർട്ട് എടുത്ത് ഒരു സിനിമ ഉണ്ടാക്കി ആറാട്ട്, മോഹൻലാൽ ഈ മുണ്ടിന്റെ കരയും പിടിച്ച് നടന്ന് വരുന്നതൊക്കെ കണ്ട് മടുത്തു, അതുപോലെ ചെറുപ്പക്കാരുടെ വേഷം വേണം നായിക ചെറുപ്പമായിരിക്കണം നാണമില്ലേ ഈ കിളവൻ മാർക്ക് ഇങ്ങനെ ഒക്കെ ഇപ്പോഴും കണ്ടീഷൻ വെക്കാൻ. മോഹൻലാൽ, മമ്മൂട്ടി എന്നിവരുടെ കൂടെ ഉള്ള ആന്റണി പെരുമ്പാവൂർ, ആന്റോ ജോസെഫ് എന്നിവർ അവരെ വിറ്റു എടുക്കുകയാണ്. റബ്ബർ മരത്തിന്റെ കറ തീർന്നു വരുമ്പോൾ അവസാനം ഒരു അഞ്ഞൂറുവെട്ടും കൂടി കൊടുക്കും അതാണ് ഇപ്പോൾ കാണുന്നത്, യവരെ വെച്ച് മാക്സിമം പണം ഊറ്റിയെടുക്കുക.
ഒടിയൻ എന്ന ചിത്രത്തിന് ശേഷം മോഹൻലാലിന്റെ ഏതെങ്കിലും ഒരു നല്ല ചിത്രം നമുക്ക് കിട്ടിയിട്ടുണ്ടോ, അയാൾ മുഖത്ത് നിന്ന് ആ താടി എടുക്കാറുണ്ടോ, പിന്നെ ഇവരൊക്കെ എന്ത് കോപ്രാണ്ടിത്തരം കാണിച്ചാലും അത് കണ്ട ജയ് വിളിക്കാനും, പാലഭിഷേകം നടത്താനും സ്കൂളിൽ പോകാത്ത കുറച്ച് വിവരദോഷികളും ഉണ്ട്, ഞാൻ ഇവരെ ഒന്നും അംഗീകരിക്കില്ല എന്നും അദ്ദേഹം പറയുന്നു..
Leave a Reply