‘ഏത് സമയതാണാവോ ആ ഒടിയൻ ചെയ്യാൻ തോന്നിയത്’ ! അതിനുവേണ്ടി മുഖത്ത് എന്തൊക്കെയോ ചെയ്തു ! പിന്നെടുത്തവരെ താടി എടുത്തിട്ടില്ല ! മടുപ്പ് തോന്നും ! വാക്കുകൾ ശ്രദ്ധ നേടുന്നു !

മലയാള സിനിമയുടെ താരരാജാവാണ് മോഹൻലാൽ, പകരം വെക്കാനില്ലാത്ത ഒരുപാട് മികച്ച കഥാപാത്രങ്ങൾ നമുക്ക് സമ്മാനിച്ച ആളുകൂടിയാണ് അദ്ദേഹം. പക്ഷെ ഈ അടുത്തകാലത്തായി മോഹൻലാൽ തിരഞ്ഞെടുക്കുന്ന സിനിമകൾ വലിയ പരാജയമായി മാറുകയും അതുകൊണ്ടു തന്നെ അദ്ദേഹത്തെ പലരും വിമർശിച്ച് രംഗത്ത് വരികയും ചെയ്തിരുന്നു. അത്തരത്തിൽ ഇപ്പോഴതാ സംവിധായകൻ ശാന്തിവിള ദിനേശ് മോഹൻലാലിനെ കുറിച്ച് പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്.

അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, അടുത്തിടെ മോഹൻലാൽ പറഞ്ഞതായി ഒരു കുറിപ്പ് കണ്ടിരുന്നു. ഞാൻ കഴിഞ്ഞ കുറച്ച് കാലമായി സിനിമക്ക് വേണ്ടി മാത്രം ജീവിച്ച ആളാണ്,ഇനി കുറച്ച് നാൾ എനിക്കുകൂടി വേണ്ടി ജീവിക്കട്ടെ എന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്. അത് വായിച്ചപ്പോൾ എനിക്ക് അതിശയം തോന്നി, സിനിമക്ക് വേണ്ടി ജീവിച്ച ആളാണ് അത് ശെരി തന്നെയാണ്, എന്നുകരുതി അയാളുടെ സ്വകാര്യ ജീവിതത്തിലേക്ക് ആരും കയറി ചെന്നിട്ടില്ല. ജീവിതം  ആസ്വദിച്ച് ജീവിച്ചയാളാണ്. അയാളുടെ അച്ഛനെ പോലെ സെക്രട്ടറിയേറ്റിലെ ജീവനക്കാരനായിരുന്നെങ്കിൽ ഇന്നത്തെ പോലെ ഇങ്ങനെ  ആസ്വദിക്കാൻ കഴിയുമായിരുന്നോ.

ഏതൊരാളും കൊതിച്ചു പോകുന്ന ആഡംബര ജീവിതമാണ് അദ്ദേഹത്തിന്റേത്, നാലഞ്ച് കോടിയുടെ ബെൻസിന്റെ കാരവനിൽ സഞ്ചരിക്കാനാകുമോ, എവിടെ ചെന്നാലും ആരാധകർ സെൽഫി എടുക്കുന്ന താരമായി മാറാൻ കഴിയുമോ. ഇതെല്ലം അദ്ദേഹത്തിന് മോഹൻലാൽ എന്ന നടൻ ആയതുകൊണ്ട് ലഭിച്ചതല്ലേ . 1983 ൽ സിനിമയിലേക്ക് വന്നതാണ്. ഇപ്പോൾ വർഷത്തിൽ ഒന്നോ രണ്ടോ സിനിമകൾ ചെയ്യുന്നു. ബാക്കി മുഴുവൻ അയാളുടെ സ്വകാര്യതകൾ ആഘോഷിക്കുകയല്ലേ. ഇന്ത്യൻ കോഫി ഹൗസിൽ പോയി ഒരു ചായ കുടിക്കാനോ സെക്രട്ടറിയേറ്റ് വഴി പത്ത് രൂപയുടെ കപ്പലണ്ടി വാങ്ങി കഴിച്ച് നടക്കാനോ പറ്റില്ല എന്നല്ലാതെ അയാളുടെ സ്വകാര്യത ഒന്നും നഷ്ടപ്പെട്ടിട്ടില്ല…

ആൻ്റണി സിനിമകൾ തിരഞ്ഞെടുക്കാൻ തുടങ്ങിയതാണ് ഇപ്പോഴത്തെ ഈ പരാജയത്തിനുള്ള കാരണം, ആ പരിപാടി നിർത്തിയാൽ അതും ശെരിയാകും. അനുഭവങ്ങളിൽ നിന്ന് പഠിച്ചാൽ മോഹൻലാലിന് മലയാള സിനിമയിൽ ഇനിയും ഏറെ നാൾ ഒന്നാമനായി നിൽക്കാൻ കഴിയുമെന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. ഏത് നിമിഷത്തിലാണോ മോഹൻലാലിന് ആ ഒടിയൻ ചെയ്യാൻ തോന്നിയത്…. അതിന് വേണ്ടി മുഖത്ത് എന്തൊക്കെയോ ചെയ്തു. അതിന് ശേഷം ചെയ്ത സിനിമകളിൽ എല്ലാം താടി. ഈ താടി ഇങ്ങനെ വീണ്ടും വീണ്ടും കാണുമ്പോൾ ആർക്കായാലും ചടുപ്പാകും. മടുപ്പ് തോന്നും.. അതിന് ആരെയും കുറ്റം പറയാൻ പറ്റില്ല.. ഇത്രയും വലിയ സൂപ്പർ സ്റ്റാറിന്റെ ചിത്രം എലോൺ ഒരുകോടിപോലും കളക്ഷൻ നേടാതെ തിയറ്റർ വിട്ടു എന്ന് പറയുന്നത് ഒരു വലിയ പാഠമാണ്. അത് ഉൾക്കൊണ്ട് മുന്നോട്ട് ശ്രദ്ധിച്ച് പോയാൽ രക്ഷ ഉണ്ടാകുമെന്നും ശാന്തിവിള ദിനേശ് പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *