
നന്ദികേടാണ് മഞ്ജു വാര്യർ കാണിച്ചത് ! വീടിൻെറ മുന്നിൽ കൂടിയാണ് പോയത് ! ഒന്ന് കേറാമയിരുന്നു ! വിമർശിച്ച് ശാന്തിവിള ദിനേശ് !
ഒരു സംവിധായകൻ എന്നതിലുപരി സൂപ്പർ താരങ്ങളെ ഉൾപ്പടെ പലരെയും രൂക്ഷമായ ഭാഷയിൽ വിമർശിച്ച് ശ്രദ്ധ നേടിയ ആളാണ് സംവിധായകൻ ശാന്തിവിള ദിനേശ്, ഇപ്പോഴിതാ അദ്ദേഹം മഞ്ജു വാര്യരെ വിമർശിച്ച് രംഗത്ത് വന്നിരിക്കുകയാണ്. സിനിമാട്ടോഗ്രാഫർ കെ രാമചന്ദ്ര ബാബു മരിച്ചപ്പോൾ കുടുംബത്തെ പോയി കാണാൻ മഞ്ജു വാര്യർ എത്തിയില്ലെന്ന് ഇദ്ദേഹം ആരോപിച്ചു. മഞ്ജുവിന്റെ സല്ലാപം സിനിമയിലുൾപ്പെടെ ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.
സിനിമ ലോകം അദ്ദേഹത്തോട് കാണിച്ചത് കടുത്ത അനീതിയാണ്, മമ്മൂട്ടി വിളിച്ച് കാര്യങ്ങൾ തിരക്കി, പക്ഷെ അദ്ദേഹം വിളിക്കുക മാത്രമല്ല ചെയ്യേണ്ടത്. അങ്ങോട്ട് വരേണ്ടതായിരുന്നു. ആദ്യമായി മമ്മൂട്ടിയുടെ മുഖത്ത് ക്യാമറ വെച്ച ആളാണ്. ഒരുപക്ഷെ അദ്ദേഹത്തിന് പ്രായമായത് കൊണ്ടും ഷൂട്ടിംഗ് തിരക്കുകൾ കാരണവുമായിരിക്കും. എന്നെ വിഷമിപ്പിച്ച മറ്റൊരു കാര്യമുണ്ട്. മരണപ്പെട്ട ദിവസം ഈ വീടിന്റെ മുന്നിലൂടെയാണ് മഞ്ജു വാര്യർ പോയത്. ഒരു ദിവസത്തേക്ക് വീട്ടിൽ പോയതാണ് മഞ്ജു. ഇദ്ദേഹത്തിന്റെ വീടിന്റെ മുന്നിലൂടെ തന്നെ ഷൂട്ടിംഗ് ലൊക്കേഷനിലേക്ക് തിരിച്ചും പോയി.

ഈ വഴിയേ പോകുമ്പോഴോ, അല്ലങ്കിൽ തിരിച്ചുവരുമ്പോഴോ അവർക്ക് ഒന്ന് കയറാമായിരുന്നു. അവര്‍ വിശാലമനസുള്ള സ്ത്രീയാണെന്നാണ് നമ്മളെല്ലാവരും പറയാറ്. സംസ്ഥാന സര്‍ക്കാര്‍ വരെ ബ്രാൻഡ് അംബാസഡര്‍ ആയി കൊണ്ട് നടക്കുന്ന നടി ആണല്ലോ. അവരിങ്ങനെ ചെയ്തത് എന്നെ വേദനിപ്പിച്ചു. രണ്ട് മിനുട്ട് ആ വീട്ടില്‍ കയറിയിട്ട് പോകാമായിരുന്നു. സല്ലാപത്തിലെ ക്യാമറമാനായിരുന്നു. തിരുവനന്തപുരത്ത് ജോലിയില്ലാതെയിരിക്കുന്ന ഒരു സിനിമാക്കാരനും രാമചന്ദ്രബാബുവിന്റെ മരണവാര്‍ത്തയറിഞ്ഞ് എത്തിയില്ലെന്നും ശാന്തിവിള ദിനേശ് പറയുന്നു.
Leave a Reply