‘ഓരോ ജില്ലയിലും ഇവന് ഓരോ കുട്ടിയുണ്ടായിരിക്കും’ !! അവസാനം പിടിക്കപ്പെടും എന്നാകുമ്പോൾ ഒരു സ്ഥിര നാടകവും !! ആദിത്യനെതിരെ ശാന്തിവിള ദിനേശ്
ശാന്തിവിള ദിനേശ് പ്രശസ്ത സംവിധയകനും നിരൂപകനാണ് അദ്ദേഹം, അദ്ദേഹത്തിന്റെ വാക്കുകൾ സമൂഹത്തിൽ ഏറെ പ്രാധാന്യം ലഭിക്കുന്നുണ്ട്, പല തുറന്ന് പറച്ചിലുകളും നടത്തിയിട്ടുള്ള അദ്ദേഹം ഇപ്പോൾ ഒരു സമകാലിക വിഷയത്തെ കുറിച്ച് പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയിൽ വൈറലായിരിക്കുന്നത്…
താര ജോഡികളായ അമ്പിയുടെയും ആദിത്യന്റെയും വിഷയത്തിൽ പ്രതികരണവുമായി ശാന്തിവിള ദിനേശ് എത്തിയിരിക്കുയാണ്, ആദിത്യനെ കുറിച്ച് പരസ്യമായ തുറന്ന് പറച്ചിൽ നടത്തിയിരിക്കുയാണ് അദ്ദേഹം, ഏവരെയും ഞെട്ടിച്ചുകൊണ്ടായിരുന്നു അമ്പിളി ആദിത്യൻ വിഷയം മലയാളികൾ കേട്ടിരുന്നത് ….
ഇപ്പോൾ ഇതിനെ കുറിച്ച് സംവിധയകാൻ ശാന്തിവിള ദിനേശ് ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ഇവരെ കുറിച്ചുള്ള പ്രതികരണം ഇങ്ങനെ ആയിരുന്നു, ‘എനിക്ക് അച്ഛനും അമ്മയുമില്ലാത്ത അനാഥനാണ്, കേറി കിടക്കാന്‍ ഇടമില്ല എന്നെ സഹായിക്കണം എന്നിങ്ങനെ പറഞ്ഞ് കാണുന്ന എല്ലാ ജില്ലകളിലും പോയി പെണ്ണ് കെട്ടുന്ന കഥയാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. അയാള്‍ കൈ ഞരമ്പ് മുറിച്ച് ആശുപത്രിയിലാവുന്നു. അതൊക്കെ വെറും നമ്പറാണെന്ന് ഭാര്യയായിരുന്ന കുട്ടി പറയുന്നുണ്ട്. ആ കുട്ടി പറഞ്ഞത് സത്യമാണ്.
വർഷങ്ങൾക്ക് മുമ്പ് തന്റെ സീരിയലിൽ അഭിനയിക്കാൻ ഒരു കുട്ടി വന്നിരുന്നു, അങ്ങനെ ആ കുട്ടിയുമായി സംസാരിക്കുന്നതിനിടയിൽ അവൾ പറഞ്ഞു അവളുടെ വിവാഹം കഴിഞ്ഞു, വളരെ പെട്ടന്ന് തന്നെ വിവാഹ വേർപിരിയലും നടന്നു എന്ന്, ആ കുട്ടി പറഞ്ഞ കഥകൾ കേട്ട് ഞാൻ ഞെട്ടിപോയി, ആ കുട്ടി വേറെയാരുമല്ല സീരിയൽ നടി സോനു ആയിരുന്നു അത്.. അതിന്റെ അമ്മ ഹോമിയോ ഡോക്ടറും അച്ഛന്‍ ബോംബെയില്‍ ജോലി ചെയ്യുന്നു, ഒരു അനിയനുമടക്കം നല്ല കുടുംബത്തിലുള്ള കുട്ടിയാണ്.
കല്യാണ വീരൻ വേറെ ആരുമല്ല നമ്മുടെ ആദിത്യൻ തന്നെയാണ്, ആ കുട്ടി ഇപ്പോൾ മറ്റൊരു വിവാഹം കഴിച്ച് വളരെ സന്തോഷവതിയായി ജീവിക്കുന്നു, അത് കഴിഞ്ഞ് വർഷങ്ങൾ കഴിഞ്ഞ് ഒരു ദിവസം സംവിധായകന്‍ വിഎസ് സജി എന്നെ വിളിക്കുന്നു. ദിനേശേ… നമ്മുടെ ആദിത്യന്‍ ഉറക്കഗുളിക എന്തോ കഴിച്ച് ശംഖുമുഖം ബീച്ചില്‍ കിടക്കുന്നു എന്ന് പറഞ്ഞു. എന്താ കാര്യമെന്ന് അന്വേഷിച്ചപ്പോള്‍ സോനുവുമായിട്ടുള്ള കേസ് പ്രശ്‌നമാവുമെന്ന് കണ്ടപ്പോള്‍ രക്ഷപ്പെടാന്‍ വേണ്ടിയായിരുന്നു എന്നാണ് പറഞ്ഞത്.. ഇവന്റെ പ്രവൃത്തികളൊക്കെ കണ്ടാല്‍ സീരിയല്‍ രംഗത്തെ മമ്മൂട്ടിയോ മോഹന്‍ലാലോ ആണെന്ന് തോന്നും. പക്ഷേ അങ്ങനൊന്നുമല്ല എന്നതാണ് വാസ്തവം…
ജയൻ എന്ന അതുല്യ പ്രതിഭ എല്ലാവരും ഇപ്പോഴും ഓർത്തിരിക്കുകയും ഒപ്പം ബഹുമാനിക്കുകയും ചെയ്യുന്നു എന്നാൽ ആ മനുഷ്യന്റെ പേര് വിറ്റ് തിന്ന് നടക്കുന്നൊരുത്തനാണെന്ന് ഞാന്‍ പറയും. ആദ്യ വിവാഹം വേര്‍പിരിഞ്ഞ് രണ്ടാമതൊന്നിലേക്ക് പോവുന്നത് സാധാരണമെന്ന് പറയാം. പക്ഷേ ഇവന്‍ അഞ്ചോ ആറോ പെണ്‍കുട്ടികളുടെ ജീവിതമാണ് നശിപ്പിച്ചിരിക്കുന്നത്. അമ്പിളി ദേവിയും അവരുടെ അമ്മയുമൊക്കെ പറഞ്ഞ കാര്യങ്ങള്‍ കേള്‍ക്കണമെന്നും ഒരു യൂട്യൂബ് ചാനലിലൂടെ സംസാരിക്കവേ ശാന്തിവിള ദിനേശന്‍ പറയുന്നു.
Leave a Reply