
മഞ്ജു വാര്യരുമായുള്ള ശത്രുത മാറിയോ ! ഞങ്ങൾ തമ്മിൽ ഉണ്ടായ ആ വഴക്ക് ഇപ്പോഴും മനസിലുണ്ട് ! ദിവ്യ ഉണ്ണി തുറന്ന് പറയുന്നു !
ഒരു സമയത്ത് മലയാള സിനിമ അടക്കിവാണ താരറാണിമാർ ആയിരുന്നു മഞ്ജു വാര്യരും ദിവ്യ ഉണ്ണിയും. മഞ്ജു വർഷങ്ങൾക്ക് ശേഷം ഇപ്പോൾ സിനിമയിൽ സജീവമായപ്പോൾ ദിവ്യയും മികച്ച കഥകൾക്കും കഥാപാത്രങ്ങൾക്കും വേണ്ടി കാത്തിരിക്കുകയാണ്. ബാലതാരമായി സിനിമയിൽ എത്തിയ താരമാണ് ദിവ്യ ഉണ്ണി. ശേഷം കല്യാണ സൗഗന്ധികം എന്ന സിനിമയിൽ കൂടി നായികയായി അരങ്ങേറി. എന്നാൽ ദിവ്യ ഉണ്ണി ശ്രദ്ധ കേന്ദ്രികരിച്ചത് നൃത്തത്തിൽ ആയിരുന്നു. വിവാഹ ശേഷം അമേരിക്കയിലേക്ക് പോയ ദിവ്യ അവിടെ ശ്രീപാദം എന്ന പേരിൽ ഒരു നൃത്ത വിദ്യാലയം തുടങ്ങുകയും അതിന്റെ തിരക്കുകളിൽ മുന്നോട്ട് പോകുകയുമായിരുന്നു. ഇപ്പോഴിതാ തന്റെ സിനിമ ജീവിതത്തെ കുറിച്ച് ദിവ്യ പറയുന്ന വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്.
നൃത്ത വേദികളിലും ഒപ്പം മോഡലിങ്ങിലും ഒരുപോലെ സജീവമാകുന്ന ദിവ്യ ഉണ്ണി ഇപ്പോൾ തന്റെ ഒഴ ഓർമ്മകൾ പങ്കുവെക്കുകയാണ്, നടിയുടെ വാക്കുകൾ ഇങ്ങനെ, സിനിമ രംഗത്ത് ഒരുപാട് ഓർമ്മകൾ ഉണ്ട്. ഞാൻ ചെയ്ത എല്ലാ സിനിമൾക്കും കഥാപാത്രങ്ങൾക്കും നല്ല കുറേ ഓർമകൾ ഉണ്ട്. പക്ഷേ ഇപ്പോഴും മനസ്സിൽ ഏറെ അടുപ്പമുള്ള കഥാപാത്രം കാരുണ്യ’ത്തിലെ ഇന്ദുവാണ്. അതിന്റെ ലൊക്കേഷനും ഷൂട്ടും മുരളിയങ്കിളും ലോഹിയങ്കിളുമൊക്കെ… ലോഹിയങ്കിളിന്റെ ലക്കിടിയിലെ വീട്ടിലായിരുന്നു ‘കാരുണ്യം’ ചിത്രീകരിച്ചത്. വളരെ നിസ്സഹായയായ ഒരു കഥാപാത്രമാണ് ഇന്ദു. ഭർത്താവിനൊപ്പം നിൽക്കണോ അദ്ദേഹത്തിന്റെ അച്ഛനൊപ്പം നിൽക്കണോ എന്നറിയാത്ത നിസ്സഹായ. വല്ലാത്ത പാവം തോന്നാറുണ്ട് ഇന്ദുവിനോട്..

അതുപോലെ ഇപ്പോഴും കേൾക്കുന്ന ഒരു ഗോസിപ്പാൻ ഞാനും മഞ്ജു ചേച്ചിയും തമ്മിൽ വഴക്കാണ് ശത്രുതയാണ് എന്നൊക്കെ, പക്ഷെ അതൊക്കെ വെറും കെട്ടുകഥകൾ മാത്രമാണ്. ഞാനും ചേച്ചിയും ഒരുമിച്ചുള്ള പ്രണയ വർണ്ണങ്ങൾ ഇന്നും എന്റെ ഇഷ്ട സിനിമയാണ്. എന്നാൽ ആ സിനിമയിൽ ഞങ്ങൾ തമ്മിൽ വഴക്ക് ഇടുന്ന ഒരു രംഗമുണ്ട്. അത് രണ്ടുപേരും മതിമറന്ന് അഭിനയിച്ച ഒരു സീൻ ആയിരുന്നു, അതുകൊണ്ട് തന്നെ അന്നത്തെ വഴക്ക് ശെരിക്കും ഇട്ടതാണോ എന്നൊക്കെ, ഇപ്പോഴും ചിലരൊക്കെ കരുതിയിരിക്കുന്നത്. അത് ഒരിക്കലും മറക്കാൻ കഴിയില്ല.
എന്നാൽ അന്ന് മുതൽ ഞങ്ങൾ എന്തോ വലിയ ശത്രുക്കൾ ആണെന്ന രീതിയിലാണ്വാർത്തകൾ, പക്ഷെ അതൊന്നുമല്ല സത്യം. ആ സിനിമയ്ക്കും എത്രയോ മുമ്പ് തൊട്ടേ അമ്മ സ്ഥിരം കാണിക്കുന്ന ഒരു മുഖമായിരുന്നു മഞ്ജു ചേച്ചിയുടേത്. ഈ കുട്ടിയുടെ ചിരി കണ്ടോ, കണ്ണു കണ്ടോ, ആ കുട്ടി എല്ലാ ദിവസവും പ്രാക്ടീസ് ചെയ്യുന്നുണ്ട്, കണ്ടില്ലേ എന്നൊക്കെ അമ്മ പറയും. മാക്ടയുടെ ഒരു പരിപാടിയിൽ വെച്ചാണ് മഞ്ജു ചേച്ചിയെ ആദ്യമായി നേരിൽ കാണുന്നത്. ശേഷം ഞങ്ങൾ ഒരുമിച്ച് ഗൾഫ് പരിപാടികൾക്ക് ഒക്കെ പോയിട്ടുണ്ട്. ഒന്നിച്ച് മെയ്ക്കപ്പിടുകയും പരിപാടി കഴിഞ്ഞ് വൈകുന്നേരം നാട് കാണാൻ പോകുകയും ചെയ്യും. പിസയൊക്ക കഴിച്ച് അതേക്കുറിച്ച് ചർച്ച ചെയ്യും. അങ്ങനെ കുട്ടിക്കുട്ടി ഓർമകൾ കുറേയുണ്ട് എന്നും ദിവ്യ പറയുന്നു.
Leave a Reply