
ദിവ്യ ഉണ്ണിക്ക് തന്റെ പ്രിയപ്പെട്ടയാളുടെ വേര്പാടിന് പിന്നാലെ മറ്റൊരു ദുഖ വർത്തകൂടി എത്തി ! സഹിക്കാൻ കഴിയാതെ താര കുടുംബം !
മലയാളികളുടെ ഇഷ്ട നായികമാരിൽ ഒരാളാണ് ദിവ്യ ഉണ്ണി. ഒരു സമയത്ത് മലയാളത്തിലെ മികച്ച മുൻ നിര നായികമാരിൽ ഒരാളായിരുന്നു ദിവ്യ ഉണ്ണി, താരം ഒരു മികച്ച അഭിനേത്രി എന്നതിലുപരി ഒരു കഴിവുള്ള നർത്തകി കൂടിയായിരുന്നു. ഇപ്പോഴിതാ ദിവ്യ ഉണ്ണിയുടെ വീട്ടിൽ വളരെ ദുഖകരമായ ഒരു വാർത്ത എത്തിയിരിക്കുകയാണ്, ദിവ്യ ഉണ്ണിയുടെ പിതാവ് അന്തരിച്ചു. പൊന്നോത്ത് മഠത്തില്‍ ഉണ്ണികൃഷ്ണന് എന്നാണ് നടിയുടെ പിതാവിന്റെ പേര്.
ഹൃദയാഘാതത്തെ തുടര്‍ന്ന് വ്യാഴാഴ്ച രാവിലെയായിരുന്നു ദിവ്യയുടെ പിതാവിന്റെ വേര്‍പാട്. അസുഖത്തെ തുടർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും അദ്ദേഹത്തെ രക്ഷിക്കാന്‍ കഴിയാതെ പോവുകയായിരുന്നു. പൊന്നോത്ത് അമ്പലം ട്രസ്റ്റി ആയിരുന്നു ഉണ്ണികൃഷ്ണന് . ദിവ്യ ഉണ്ണിയ്ക്ക് പുറമേ നടിയുടെ സഹോദരി വിദ്യ ഉണ്ണി എന്നൊരു മകള്‍ കൂടിയുണ്ട്. അരുണ്‍ കുമാര്‍, സഞ്ജയ് എന്നിവരാണ് മരുമക്കള്‍. മൂന്ന് പേരക്കുട്ടികളാണുള്ളത്.
തന്റെ കുടുംബ വിശേഷങ്ങൾ നടി അച്ഛന്റെയും അമ്മയുടെയും സന്തോഷ നിമിഷങ്ങളും സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കാറുണ്ട്. അതേ സമയം ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് ദിവ്യ തനിക്ക് സംഭവിച്ച മറ്റൊരു വേര്‍പാടിനെ കുറിച്ച് പറഞ്ഞ് എത്തിയിരുന്നത്, തന്റെ ഗുരുവായിരുന്ന കലാമണ്ഡലം ഗോപിനാഥ് അന്തരിച്ചതിനെ കുറിച്ച് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് അച്ഛന്റെ വേര്‍പാടും ഉണ്ടാവുന്നത്. ദിവ്യയുടെ ദുഃഖത്തില്‍ പങ്കുചേര്‍ന്ന് ആരാധകരും പ്രിയപ്പെട്ടവരുമെല്ലാം എത്തുകയാണ്.

ദിവ്യ വിവാഹ ശേഷമാണ് സിനിമ രംഗത്ത് നിന്നും വിടപറഞ്ഞത്. ശേഷം ഭർത്താവിനൊപ്പം അമേരിക്കയിൽ സെറ്റിൽ ചെയ്ത ദിവ്യക്ക് ആ ബന്ധത്തിൽ രണ്ടു മക്കളാണ് ഉള്ളത്, പക്ഷെ ആ വിവാഹ ബന്ധം ദിവ്യ ഉപേക്ഷിക്കുകയായിരുന്നു, ശേഷം മക്കളുമായി നാട്ടിൽ എത്തിയ ദിവ്യ. 2018 ലാണ് അരുണ്‍ കുമാറുമായി ദിവ്യ രണ്ടാം വിവാഹം നടന്നത്. ഹൂസ്റ്റണിലെ ഗുരുവായൂരപ്പന് ക്ഷേത്രത്തില്‍ വച്ച് ഫെബ്രുവരി നാലിനായിരുന്നു വിവാഹം. മീനാക്ഷി, അര്ജുന് എന്നിങ്ങനെ ആദ്യ ബന്ധത്തിലെ മക്കളും ദിവ്യയ്ക്കൊപ്പമായിരുന്നു താമസം. ഇതിനിടെ 2019 ലാണ് താന്‍ മൂന്നാമതും ഗര്‍ഭിണിയാണെന്ന കാര്യം ദിവ്യ ഉണ്ണി വെളിപ്പെടുത്തുന്നത്.
ശേഷം 2020 ജനുവരിയിൽ ഒരു മകൾ ജനിച്ചു, തന്റെ ഭർത്താവും മക്കളുമൊത്ത് വളരെ സന്തുഷ്ട കുടുംബ ജീവിതം നയിക്കുന്ന ദിവ്യ സമൂഹ മാധ്യമങ്ങളിൽ തന്റെ കുടുംബ ചിത്രങ്ങളും വിശേഷങ്ങളുമായി എത്താറുണ്ട്. നൃത്ത വേദികളിൽ സജീവമായ ദിവ്യ ഒരു ഡാൻസ് സ്കൂളും നടത്തുന്നുണ്ട്, വിദേശത്തും നാട്ടിലുമായി വളരെ തിരിക്കുള്ള ഒരു നർത്തകിയാണ് ഇപ്പോൾ ദിവ്യ ഉണ്ണി.
Leave a Reply