
എന്റെ അച്ഛൻ കൊട്ടാരത്തിൽ വളർന്നൊരു തമ്പുരാൻ പയ്യനല്ല, ഏഴ് എട്ട് വയസ് പ്രായമുള്ള പയ്യന് തോന്നിയ ആഗ്രഹമാണ് അത് ! കൃഷ്ണൻകുമാറിന്റെ മകൾ ദിയ കൃഷ്ണ !
ഇന്ന് മലയാള സിനിമ രംഗത്ത് ഏറ്റവും കൂടുതൽ ആരാധകരുള്ള താര കുടുംബങ്ങളിൽ ഒന്നാണ് കൃഷ്ണകുമാറിന്റേത്. അടുത്തിടെ അദ്ദേഹം പറഞ്ഞ ചില വാക്കുകളിൽ വലിയ രീതിയിലുള്ള വിമർശനം ഉയർന്നിരുന്നു, വീട്ടിലെ പണിക്കർക്ക് കുഴി കുത്തി കഞ്ഞികൊടുത്ത ഓര്മ പങ്കുവെച്ച അദ്ദേഹത്തിന്റെ അതിന്റെ പേരിൽ പലരും പരിഹസിക്കുകയും വിമർശിക്കുകയും ചെയ്തിരുന്നു. അതിനെ കുറിച്ച് അദ്ദേഹത്തിന്റെ മകൾ ദിയ കൃഷ്ണ പറഞ്ഞ കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്.
ദിയയുടെ വാക്കുകൾ ഇങ്ങനെ, എന്റെ അച്ഛൻ വളരെ സാധാരണ ഒരു ചെറിയ വീട്ടിലാണ് ജനിച്ചത് അല്ലാതെ നിങ്ങൾ കരുതുന്നത് പോലെ കൊട്ടാരത്തിൽ ജനിച്ച തമ്പ്രാൻ കുട്ടിയൊന്നുമല്ല, അച്ഛന്റെ അമ്മ, ഞങ്ങളുട അച്ചാമ്മ വളരെ നല്ല മനസുള്ള ഒരു സ്ത്രീയായിരുന്നു. അച്ഛൻ പറഞ്ഞ ആ കഥയിലെ പണിക്കാർ എന്ന് പറഞ്ഞത് ഞങ്ങളുടെ വീട്ടിൽ പണിക്ക് വന്നവരല്ല, അപ്പുറത്ത് എവിടെയോ വന്നവരാണ് അവർക്ക് ഒരു നേരത്തെ ആഹാരം കൊടുക്കാം എന്ന് അച്ചാമ്മ തീരുമാനിക്കുക ആയിരുന്നു.
ഒരു സാധാരണ മിഡിൽ ക്ലാസ് ഫാമിലിയായ അവർക്ക് പത്ത് അൻപത് പേരുവന്നാൽ എല്ലാവർക്കും ആഹാരം കൊടുക്കാനുള്ള പാത്രങ്ങളും മറ്റും ഉണ്ടാകണമെന്നില്ല. അങ്ങനെ അവർക്ക് ഭക്ഷണം കൊടുക്കണമെന്ന് തോന്നി അച്ഛമ്മ അവർക്ക് എല്ലാവർക്കും പഴഞ്ചോറ് ഉണ്ടാക്കും. നാട്ടുമ്പുറത്ത് പണ്ട് ഭക്ഷണം കഴിക്കുന്നൊരു രീതിയാണ് നിലത്തൊരു കുഴിഎടുത്തിട്ട് അതിൽ ഇല വയ്ക്കും. അതിലാണ് ചോറോ കഞ്ഞിയോ പഴഞ്ചോറോ ഒഴിക്കുന്നത്. എന്റെ അച്ഛൻ അപ്പൂപ്പൻ എല്ലാവരും ആ രീതിയിൽ ഭക്ഷണം കഴിച്ചിട്ടുണ്ട്. അച്ഛന് അത് കണ്ടപ്പോൾ കഴിക്കണമെന്ന് തോന്നി. ഇവിടെ സിറ്റിക്കകത്ത് ആരും അങ്ങനെ കഴിക്കുന്നത് കണ്ടിട്ടുമില്ല.

അത് അന്ന് ഒരു ഏഴ് എട്ട് വയസ് പ്രായമുള്ള പയ്യന് തോന്നിയ ആഗ്രഹമാണ് എന്റെ അച്ഛൻ വീഡിയോയിൽ പറഞ്ഞത്. അല്ലാതെ താഴ്ന്ന ജാതിയിലുള്ള ആൾക്കാർക്ക് നിലത്ത് കുഴികുത്തി ഭക്ഷണം കൊടുത്തു എന്നല്ല അച്ഛൻ പറഞ്ഞത്. എന്റെ കുടുംബത്തിലെ ആരും ഒരു സുഹൃത്തിനെ തെരഞ്ഞെടുക്കുന്നത് പോലും നിങ്ങൾ പൈസയുള്ളവരാണോ എന്ന് ചോദിച്ചിട്ടല്ല. ഇതിനെയാണ് ചിലർ അച്ഛനെതിരെ പ്രശ്നമുണ്ടാക്കാൻ ഉപയോഗിച്ചത്. ഒരാളെക്കുറിച്ച് ഓരോന്ന് പറയുമ്പോൾ അത് ഉള്ളതാണോ എന്ന് ചെക്ക് ചെയ്യണം.
അതുപോലെ തന്നെ എന്റെ വിഡിയോയിൽ ഞാൻ എന്റെ വ്ലോഗിൽ അച്ഛൻ പ്രാവിന് തീറ്റ കൊടുക്കുമ്പോൾ, തറയിൽ ഇട്ടു കൊടുത്താൽ പ്രശ്‌നമാകുമോ എന്ന് ഞാൻ പറയുന്നുണ്ട്. അവിടെ ഞാൻ ആരുടെയും ജാതിയോ മതമോ ഒന്നും പറഞ്ഞിട്ടില്ല. പ്രാവിന് ഇങ്ങനെയെ ഭക്ഷണം കൊടുക്കാൻ പറ്റൂ. ഇതൊരു മതപരവും രാഷ്ട്രീയപരവുമായ കാര്യമായി മാറുന്നത് എങ്ങനെയെന്ന് എനിക്ക് മനസിലാകുന്നില്ല. പരോക്ഷമായി ഉണ്ടാക്കിയെടുത്ത സ്‌റ്റോറിയിൽ ആർക്കെങ്കിലും വിഷമം ഉണ്ടായെങ്കിൽ ഞാൻ അവരോട് ക്ഷമ ചോദിക്കുന്നു. കാര്യങ്ങൾ ട്വിസ്റ്റ് ചെയ്യാതിരിക്കൂ. എല്ലാം പോസിറ്റീവായി എടുക്കാൻ നോക്കൂ എന്നും ദിയ പറയുന്നു.
Leave a Reply