നിങ്ങളുടെ ഈ കുടുംബം ഈ ലോകത്തിന് തന്നെ മാതൃകയാണ് ! ത് കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി എന്തുമാത്രം വേദന അനുഭവിച്ചാണ് ഓരോ പെൺകുട്ടിയും അമ്മ ആകുന്നത്.. ! ദിയക്ക് ആശംസകളുമായി മലയാളികൾ

നടനും ബിജെപി രാഷ്ട്രീയ നേതാവുമായ കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണ കഴിഞ്ഞ ദിവസം ഒരു ആൺ കുഞ്ഞിന് ജന്മം നൽകിയിരുന്നു, ദിയയുടെ വീഡിയോക്ക് നിരവധി പേരാണ് ആശംസകൾ അറിയിച്ച് എത്തുന്നത്, നീ എത്ര സ്‌ട്രോങ് ആയ മമ്മയാണ്!!! അഭിനന്ദനങ്ങൾ ദിയക്കും അശ്വിനും!!! ഇതുകാണുമ്പോൾ ഭയങ്കര സന്തോഷം; വാവയെ സ്വാഗതം ചെയ്യുന്നു പേളി കുറിച്ചു.. വാക്കുകൾക്ക് അതീതമാണ് ഓസി നിന്റെ ഈ ജേർണി.നോര്മല് ഡെലിവെറിയിൽ ഒരു കുഞ്ഞിന് ജന്മം നൽകുമ്പോൾ വേദന എത്രയുണ്ട് എന്ന് ഊഹിക്കാം. സിസേറിയനും ബുദ്ധിമുട്ടുകൾ ഏറെയാണ് എങ്കിലും ഓസിയുടെ പേടി കണ്ടപ്പോൾ സി സെക്ഷൻ തെരഞ്ഞെടുക്കും എന്ന് കരുതി എന്നിങ്ങനെ പോകുന്നു ദിയയുടെ യുട്യൂബ് വിഡിയോ കമന്റുകൾ.

ദിയയുടെ കുടുംബം മുഴുവൻ ലേബർ റൂമിൽ തന്നെ ഒപ്പം നിന്ന് ദിയക്ക് സപ്പോർട്ട് നൽകിയത് അഭിനന്ദിച്ച് നിരവധി പേരാണ് എത്തുന്നത്, ഒരു മകൾക്ക് അച്ഛൻ നൽകേണ്ട സപ്പോർട്ട്, സഹോദരിമാർ നൽകിയ സ്നേഹം, ഒരു ഭർത്താവിന്റെ കൈത്താങ്ങ് ഇത് കിട്ടുന്ന സ്ത്രീ ഒരിക്കലും തലകുനിച്ചു നടക്കില്ല നിങ്ങളുടെ കുടുംബം ഈ ലോകത്തിന് തന്നെ മാതൃകയാണ്; എന്നിങ്ങനെ നീളുകയാണ് കമന്റുകൾ.

പ്രസവമുറികളിൽ നെഞ്ച് പിളർക്കുന്ന വേദനയിൽ ഒറ്റക്കായി പോകുന്ന പെണ്ണുങ്ങളുടെ അവസ്ഥ ഒന്ന് ഓർത്തു നോക്കൂ… ഒന്നുറച്ചു കൈ പിടിക്കാൻ പോലും അറിയുന്നവർ ആരുമില്ലാതെ അലമുറയിട്ടു കരഞ്ഞ് വേദന സഹിച്ചവർക്ക് മാത്രമേ അറിയുകയുള്ളൂ ഇങ്ങനെ ഒരു കുടുംബമാകെ ധൈര്യം നൽകി ഒപ്പം നിൽക്കുന്നതിന്റെ വില എന്നും ഏറെ സ്ത്രീകൾ കുറിക്കുന്നു. കുഞ്ഞ് ജനിച്ച നിമിഷം അഹാനയും ഇളയ സഹോദരി ഹൻസികയും കരയുന്നത് വിഡിയോ കാണുന്നവരുടെയും കണ്ണുകൾ നിറയ്ക്കുന്നു എന്നും ചിലർ കുറിച്ചു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *