എന്റെ മകൾക്ക് നിങ്ങളുടെ അനുഗ്രഹം ഉണ്ടാകണം ! ആർഭാട വിവാഹത്തോട് താല്പര്യമില്ല, ലളിതമായ ചടങ്ങിൽ ദിയയുടെ കൈപിടിച്ച് അശ്വിന് നൽകി കൃഷ്ണകുമാർ !
ഇന്ന് സമൂഹ മാധ്യമങ്ങളിൽ ഏറ്റവുമധികം ആരാധകരുള്ള താരങ്ങളാണ് കൃഷ്ണകുമാറിന്റെ കുടുംബം, മക്കൾ നാലുപേരും ഇന്ന് സമൂഹ മാധ്യമങ്ങളിലെ മിന്നും താരമാണ്. ഇന്ന് കൃഷ്ണകുമാറിന്റെ രണ്ടാമത്തെ മകൾ ദിയ കൃഷ്ണ വിവാഹിതയായിരിക്കുകയാണ്. ഏറെ നാളായ പ്രണയത്തിനൊടുവിൽ കാമുകൻ അശ്വിൻ ഗണേശും ദിയയും ഒന്നിച്ചിരിക്കുന്നത്. സോഫ്റ്റ് വെയർ എഞ്ചിനീയറാണ് അശ്വിൻ ഗണേഷ്. ഇരുവരും നേരത്തെ സുഹൃത്തുക്കളാണ്. വീട്ടുകാരുടെ സമ്മതത്തോടെ പ്രണയം സാക്ഷാത്കരമായ സന്തോഷത്തിലാണ് ദിയ.
സാധാരണ കാണുന്നതിൽ നിന്നും വിവാഹ കാര്യങ്ങളിൽ എല്ലാം ദിയ വ്യത്യസ്ത പുലർത്തിയിരുന്നു. വളരെ വ്യത്യസ്തമായ ബ്രൈഡൽ ലുക്കിലാണ് ദിയ വിവാഹ പന്തലിലേക്ക് എത്തിയത്. പേസ്റ്റൽ ബ്രോൺസ് നിറത്തിലുള്ള സാരിയും തലയിൽ നെറ്റ് ദുപ്പട്ടും വച്ച്, എമറാൾഡ് ഗ്രീൻ നിറത്തിലുള്ള നീളൻ മാലയുമാണ് ദിയ അണിഞ്ഞിരിക്കുന്നത്. വളരെ കുറച്ച് ആഭാരണങ്ങളും, ലൈറ്റ് ആയിട്ടുള്ള മേക്കപ്പുമാണ് ദിയ തിരഞ്ഞെടുത്തിരിക്കുന്നത്. ഇതേ സമയം അശ്വിൻ ദിയയുടെ സാരിയുടെ അതേ നിറത്തിലുള്ള ഷർട്ടും, മുണ്ടും, വേഷ്ടിയുമാണ് അണിഞ്ഞിരിക്കുന്നത്.
ആരും തന്നെ ദിയയുടെ ഇത്തരത്തിലുള്ള ഒരു ലുക്ക് പ്രതീക്ഷിച്ചിരുന്നില്ല, ബോളിവുഡ് സ്റ്റൈലിലുള്ള വിവാഹ വേദിയും ചടങ്ങുകളുമായിരുന്നു വിവാഹത്തിന്. വിവാഹ ഭംഗിയായ നടന്നതിൻ്റെ സന്തോഷം കൃഷ്ണകുമാർ മാധ്യമങ്ങളോട് പങ്കുവെച്ചിരുന്നു. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, വിവാഹം വളരെ ലളിതമായ ചടങ്ങായിരുന്നു, നമുക്ക് വളരെ വേണ്ടപ്പെട്ടവരെ മാത്രമേ ക്ഷണിച്ചിരുന്നുള്ളു. ആർഭാടം ഒഴിവാക്കിയുള്ള ചെറിയ വിവാഹമാണ്, വെറും ഇരുപത് പേരെ മാത്രം വെച്ച് വിവാഹം നടത്താം എന്ന് കൊറോണ നമ്മെ പഠിപ്പിച്ച ഒരു പാഠമാണ്. എല്ലാം വളരെ മംഗളമായി നടന്നു, എന്റെ മകൾക്കും മകനും നിങ്ങളുടെ അനുഗ്രഹം ഉണ്ടാകണമെന്നും കൃഷ്ണകുമാർ പറഞ്ഞു.
Leave a Reply