മകളുടെ വിവാഹമാണ്, വിവാഹ ചിലവുകൾ എല്ലാം നോക്കുന്നത് അവൾ തന്നെയാണ് ! എല്ലാം അവൾ നോക്കിക്കോളാമെന്ന് പറഞ്ഞപ്പോൾ ഒരുപാട് സന്തോഷമായി ! കൃഷ്ണകുമാർ !

ഇന്ന് കേരളത്തിൽ ഏറ്റവുമധികം ആരാധകരുള്ള താര കുടുംബങ്ങളിൽ ഒന്നാണ് നടൻ കൃഷ്ണകുമാറിന്റേത്. മക്കൾ നാല് പേരും ഇന്ന് സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമായ താരങ്ങളാണ്, മക്കളിൽ രണ്ടാമത്തെ ആളായ ദിയ കൃഷ്ണയുടെ വിവാഹ ഒരുക്കങ്ങളിലാണ് ഇപ്പോൾ കുടുംബം. പ്രണയ വിവാഹമാണ് ദിയയുടേത്.  ഇപ്പോഴിതാ മകളുടെ വിവാഹ ഒരുക്കങ്ങൾ കുറിച്ച് കൃഷ്ണകുമാർ പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. സെപ്തംബറിലാണ് മകളുടെ വിവാഹം.

വളരെ ചെറിയ രീതിയിലാണ് വിവാഹം നടത്തുന്നത്. കാരണം മോള് ഓസി തന്നെ പറഞ്ഞു എനിക്ക് ചെറിയ കല്യാണം മതിയെന്ന്. അത് കേട്ടപ്പോൾ‌ ഞാനും വളരെ സന്തോഷത്തിലായി. മാത്രമല്ല എന്റെ അടുത്ത് പ്രത്യേകം പറഞ്ഞു… അച്ഛനും അമ്മയും ചെലവാക്കേണ്ടതില്ല. ഞങ്ങൾ നടത്തിക്കോളാമെന്ന്. അത് കേട്ടപ്പോൾ എനിക്ക് അതിനേക്കാൾ വലിയ സന്തോഷമായി. ഞാൻ മറ്റ് മക്കളോടും ഇത് തന്നെയാണ് പറയുന്നത്. ഓസിയുടെ അതേ പാത പിന്തുടരാൻ. ഞാൻ ഇത് ടോം വടക്കൻ ചേട്ടനോട് സംസാരിച്ചപ്പോൾ പറഞ്ഞു. അപ്പോൾ അദ്ദേഹം പറഞ്ഞു… നിങ്ങളാണോ അതോ നിങ്ങളുടെ മകളാണോ അനു​ഗ്രഹിക്കപ്പെട്ടതെന്ന്.

കാരണം വിവാഹം ഞാൻ നടത്തിക്കോളാമെന്ന് പറഞ്ഞല്ലോ, . ഇന്ന് പലയിടത്തും മാതാപിതാക്കൾക്ക് കല്യാണത്തിന് വലിയ രീതിയിൽ ചിലവാക്കാൻ പണമുണ്ടാകില്ല അല്ലെങ്കിൽ ആ​ഗ്രഹം കാണില്ല. പക്ഷെ മക്കളുടെ പ്രഷർ കാരണമാണ് വലിയ രീതിയിൽ വിവാഹം നടത്തുിന്നത്. ഇങ്ങനെയൊക്കെ സമൂഹത്തിൽ നടക്കുമ്പോൾ കല്യാണം ചെറിയ തോതിൽ‌ മതിയെന്ന് മകൾ പറഞ്ഞെങ്കിൽ നിങ്ങൾ അനുഗ്രഹിക്കപ്പെട്ടവനാണെന്നാണ് അദ്ദേഹം പറഞ്ഞത്.

അപ്പോൾ ഞാനത് തിരുത്തി പറഞ്ഞു അല്ല ചേട്ടാ എന്റെ മകളാണ് അനുഗ്രഹിക്കപ്പെട്ടത്, അതുപോലെ എന്റെ അച്ഛന്റേയും അമ്മയുടേയും കല്യാണവും ചെറിയ തോതിലാണ് നടന്നത്. അമ്പലത്തിന്റെ നടയിൽ മണ്ഡപം പോലും ഇല്ലാതെ ഷീറ്റ് വിരിച്ചാണ് വിവാഹം നടന്നത്. ചെറിയ തോതിൽ വിവാഹം നടത്തിയാൽ മതിയെന്ന തീരുമാനിച്ച ഓസിക്ക് താങ്ക്യു എന്നാണ് കൃഷ്ണകുമാർ പറഞ്ഞത്. മറ്റു മകളോടും ഇങ്ങനെ തന്നെ ആകണമെന്നാണ് താൻ പറഞ്ഞിരിക്കുന്നതെന്നും കൃഷ്ണകുമാർ പറഞ്ഞു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *