
എന്റെ പഴയ കോലം എത്രത്തോളം വൃത്തികേട് ആയിരുന്നെന്ന് ആ ഫോട്ടോകൾ കണ്ടവർക്കറിയാം ! എന്നെ കാണാൻ കൊള്ളാത്തതിന്റെ പേരിൽ ഒരുപാട് കളിയാക്കലുകൾ..
മലയാള സിനിമയുടെ മെഗാസ്റ്റാർ മമ്മൂക്കയുടെ മകൻ എന്നതിനപ്പുറം ഇന്ന് ഇന്ത്യൻ സിനിമയിൽ തന്നെ ഏറെ ആരധകരുള്ള ഒരു നടനായി മാറാൻ കഴിഞ്ഞ ആളാണ് ദുൽഖർ സൽമാൻ. ചെറുപ്പത്തിലേ കാണാൻ ഒരു ഭംഗിയും ഇല്ലാതിരുന്ന തന്നിൽ നിന്ന് ഇന്ന് നിങ്ങൾ ഈ കാണുന്ന ഇഷ്ടപെടുന്ന രൂപത്തിലേക്ക് മാറാൻ താൻ ഒരുപാട് ബുദ്ധിമുട്ടിയിട്ടുണ്ട് എന്നാൽ ഇപ്പോൾ നടൻ തുറന്ന് പറയുന്നത്.
ആ വാക്കുകൾ ഇങ്ങനെ, എന്റെ പഴയ ഫോട്ടോകൾ കണ്ടവർക്ക് അറിയാം എന്റെ അന്നത്തെ രൂപം എന്തായിരുന്നു എന്നത്. അത് എത്രത്തോളം വൃത്തികേട് ആയിരുന്നു എന്നത്. പ്രധാനമായും മുഖത്തെ വൃത്തികേട് തന്റെ പല്ല് ആയിരുന്നു, എനിക്ക് മുൻ നിരയിൽ തന്നെ ഒരു വൃത്തികെട്ട പല്ല് നിൽപ്പുണ്ടായിരുന്നു. അത് പൊങ്ങി നിൽക്കുകയായിരുന്നു. ആ പല്ല് പോയതോടെയാണ് എനിക്ക് ആത്മവിശ്വാസം ലഭിച്ചത്. ഞാനും എന്റെ മാമനും കൂടി മിക്കപ്പോഴും ഇടികൂടി കളിക്കുമായിരുന്നു, അങ്ങനെ ഒരു ദിവസം മാമന്റെ കൈ കൃത്യം ഈ പല്ല് ഇരിക്കുന്ന അവിടെ കൊണ്ട്. പിന്നീട് മാമൻ നോക്കിയപ്പോൾ കണ്ടത് വായിൽ ചോര ഒലിപ്പിച്ചു കൊണ്ട് അയ്യോ എന്ന് വിളിക്കുന്ന എന്നെയാണ്..

പക്ഷെ, സന്തോഷം കൊണ്ട് ഞാൻ തുള്ളിച്ചാടുകയായിരുന്നു., കാരണം ആ വൃത്തികെട്ട പല്ല് എങ്ങനെയെങ്കിലും ഒന്നു പോകണമെന്ന് ആഗ്രഹചിരിക്കുമ്പോഴാണ് മാമന്റെ ഇടി വരുന്നത്. അതോടെ അതിനൊരു തീരുമാനമായി. ആ ഇടിയുടെ എന്റെ മുഖം തന്നെ മാറി, പിന്നെ ഒരുപാട് കാശൊക്കെ കൊടുത്ത് പല്ലിൽ ക്ലിപ്പ് ഒക്കെ ഇട്ടിട്ടാണ് അത് ശരിയാക്കിയത്. പല്ല് ശരിയായപ്പോൾ തന്റെ മുഖത്തെ പകുതി വൃത്തികേട് മാറികിട്ടിയെന്നും നർമ രൂപത്തിൽ നടൻ പറയുന്നു..
എന്റെ ചെറുപ്പത്തിൽ ഇങ്ങനെ, ഒരു വൃത്തിയില്ലാത്ത മുഖം ഉള്ളത് കൊണ്ടുതന്നെ ഞാൻ ഒരുപാട് ഒതുങ്ങി പോയിരുന്നു എന്നും കൂടാതെ മമ്മൂട്ടിയുടെ മകൻ എന്ന ലേബലിലാണ് കാണുന്നത് അതുകൊണ്ടുതന്നെ അതെന്നെ എപ്പോഴും ചിന്തിപ്പിച്ചിരുന്നു, വാപ്പിച്ചി ലോകമറിയുന്ന താരമാണ് അദ്ദേത്തെ വെച്ചായിരിക്കും എല്ലാരും തന്നെ താരതമ്യം ചെയ്യുന്നത് എന്നൊക്കെ ഞാൻ ചിന്തിച്ചു കൂട്ടിയിരുന്നു എന്നും ദുൽഖർ പറയുന്നു…
Leave a Reply