ഐക്യദാർഢ്യത്തിന്റേയും ധൈര്യത്തിന്റേയും അർപണബോധത്തിന്റേയും അവിശ്വസനീയ കാഴ്ചയാണ് വയനാട്ടില്‍ കാണുന്നത് ! ദുൽഖർ സൽമാൻ !

കേരളം കണ്ട ഏറ്റവും വലിയ ദുരന്തങ്ങളിൽ ഒന്നായി മാറുകയാണ് വയനാട് മുണ്ടക്കൈ മാറുകയാണ്, ഇപ്പോഴിതാ നടൻ ദുൽഖർ സൽമാൻ പങ്കുവെച്ച ഒരു കുറിപ്പാണ് ഏറെ ശ്രദ്ധ നേടുന്നത്, ഐക്യദാര്‍ഢ്യത്തിന്റെയും ധീരതയുടെയും അര്‍പ്പണബോധത്തിന്റെയും അവിശ്വസനീയമായ കാഴ്ചയാണ് വയനാട്ടില്‍ നാം കാണുന്നതെന്നാണ് ദുൽഖർ പറയുന്നത്. ഉരുള്‍പ്പൊട്ടലുണ്ടായ മുണ്ടക്കൈയില്‍ രക്ഷാപ്രവർത്തനത്തിനിറങ്ങിയ സൈന്യത്തിനും സന്നദ്ധ പ്രവർത്തകർക്കും സല്യൂട്ട് നല്‍കുകയാണെന്നും ദുല്‍ഖർ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. വയനാട്ടിനും മഴമൂലം ദുരിതം അനുഭവിക്കുന്ന പ്രദേശങ്ങള്‍ക്കും വേണ്ടി പ്രാർഥിക്കുകയാണെന്നും താരം കൂട്ടിച്ചേർക്കുന്നുണ്ട്.

അദ്ദേഹം പങ്കുവെച്ച കുറിപ്പിലെ വാക്കുകൾ ഇങ്ങനെ, ഐക്യദാർഢ്യത്തിന്റേയും ധൈര്യത്തിന്റേയും അർപണബോധത്തിന്റേയും അവിശ്വസനീയ കാഴ്ചയാണ് വയനാട്ടില്‍ കാണുന്നത്. പ്രിയപ്പെട്ടവരെ നഷ്ടമായവരെ ഹൃദയംകൊണ്ട് ചേർത്തുപിടിക്കുന്നു. ദൈവം അവരുടെ വേദനകള്‍ ശമിപ്പിക്കട്ടെ. രക്ഷാപ്രവർത്തനത്തിനായി ഇറങ്ങിയ സൈന്യത്തിനും സന്നദ്ധ പ്രവർത്തകർക്കും ബിഗ് സല്യൂട്ട് നല്‍കുകയാണ്. വയനാട്ടിനും മഴമൂലം ദുരിതം അനുഭവിക്കുന്ന പ്രദേശങ്ങള്‍ക്കും വേണ്ടി പ്രാർഥിക്കുകയാണ് എന്നാണ് ദുൽഖർ കുറിച്ചത്.

അതുപോലെ വയനാട് പ്രകൃതി ദുരന്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്ക് ആദരാഞ്ജലികള്‍. കുടുംബങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നു. രക്ഷാപ്രവര്‍ത്തകര്‍ക്ക് വേണ്ട സഹായം ഒരുക്കേണ്ടത് നമ്മള്‍ ഓരോരുത്തരുടെയും കടമയാണ്. ദുരന്തത്തെ നേരിടാന്‍ നമ്മളെ കൊണ്ട് കഴിയുന്നതൊക്കെ ചെയ്യാന്‍ ഓരോരുത്തരും ശ്രമിക്കുക”, എന്നാണ് ഉണ്ണി മുകുന്ദൻ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്..

 

Leave a Reply

Your email address will not be published. Required fields are marked *