
മോൾടെ കൂടെ ഞാൻ ഒരു ഫോട്ടോ എടുത്തോട്ടെ എന്ന് ഏട്ടൻ ചോദിച്ചപ്പോൾ ഞാൻ ക,രഞ്ഞുപോയി ! ഏട്ടനെ കണ്ടതും ഞാൻ ഓടിപോയി അതെല്ലാം കാണിച്ചു കൊടുത്തു ! ദുർഗ്ഗാ കൃഷ്ണ പറയുന്നു !
വളരെ ചുരുങ്ങിയ സമയം കൊണ്ട് മലയാള സിനിമയിൽ തന്റേതായ ഒരു സ്ഥാനം നേടി എടുത്ത കലാകാരിയാണ് നടി ദുർഗ്ഗ കൃഷ്ണ., വിമാനം അത്ര വിജകരമായിരുന്നില്ല എങ്കിലും ദുർഗ്ഗ ശ്രദ്ധിക്ക പെട്ടിരുന്നു, അതിനു ശേഷം പ്രേതം 2, ലവ് ആക്ഷന് ഡ്രാമ തുടങ്ങിയ ചിത്രങ്ങളിലൂടെ ഭാഗമായിരുന്നു താരം, സോഷ്യൽ മീഡിയിൽ വളരെ സജീവമായ ദുർഗ തന്റെ കാമുകനുമൊത്തുള്ള നിരവധി ചിത്രങ്ങൾ ഇതിനുമുമ്പും താരം പങ്കുവെച്ചിരുന്നു .. ദുർഗ്ഗയുടെ ഭർത്താവ് നിർമാതാവായ അർജുനാണ്.
എന്നാൽ സിനിമകളിൽ ഇന്റിമേറ്റ് രംഗങ്ങൾ ചെയ്യുന്നതിന്റെ പേരിൽ നിരവധി വിമർശനങ്ങളും അതുപോലെ സൈബർ ആക്രമണങ്ങളും നേരിട്ട ആളുകൂടിയാണ് ദുർഗ്ഗ. എന്നാൽ അത്തരം വിമര്ശനങ്ങള്ക്ക് ശക്തമായ മറുപടി നൽകുന്ന ആളുകൂടിയാണ് ദുർഗ്ഗ, താരത്തിന് പൂർണ്ണ പിന്തുണ നൽകി കൊണ്ട് ഭർത്താവ് അർജുനും ഒപ്പമുണ്ട്. ദുർഗ്ഗക്ക് നടൻ മോഹന്ലാലിനോടുള്ള കടുത്ത ആരാധനാ പലപ്പോഴും തുറന്ന് പറഞ്ഞിട്ടുണ്ട്.

ഇപ്പോഴിതാ ആ കാര്യങ്ങളെ കുറിച്ച് ദുർഗ്ഗയുടെ വാക്കുകൾ ഇങ്ങനെ, എന്റെ ജീവിതത്തിലെ തന്നെ ഏറ്റവും വലിയ ആഗ്രഹമായിരുന്നുലാലേട്ടനെ കാണുക എന്നത്. എന്റെ പത്താം ക്ലാസ് കഴിഞ്ഞപ്പോഴാണ് ഞാൻ ആദ്യമായി ഫേസ്ബുക്ക് അക്കൗണ്ട് തുടങ്ങുന്നത്. അന്ന് ആ പതിനാറാം വയസ് തൊട്ട് ഞാൻ ലാലേട്ടന് മെസേജ് അയക്കുന്നതാണ്, അദ്ദേഹത്തെ ഒന്ന് കാണാൻ ഒരുപാട് പരിപാടികൾക്ക് ഒക്കെ പോയിരുന്നു പക്ഷെ കാണാൻ പറ്റിയിരുന്നില്ല. ഞാൻ എന്റെ എല്ലാ സങ്കടങ്ങളും സന്തോഷങ്ങളും ലാലേട്ടന് ഫേസ്ബുക്കിൽ മെസേജ് ചെയ്യുമായിരുന്നു. അന്ന് സിനിമ മേഖല ആഗ്രഹിച്ച് വന്നത് തന്നെ അദ്ദേഹം ജോലി ചെയ്യുന്ന മേഖലയിൽ എത്താലോ എന്ന് കരുതിയാണ്.
അങ്ങനെ ഞാൻ ഇൻഡസ്ട്രിയിൽ എത്തി അതികം വൈകാതെ തന്നെ കൃത്യം രണ്ടാഴ്ച കഴിഞ്ഞപ്പോൾ ഞാൻ ലാലേട്ടനെ കണ്ടു. അമ്മയുടെ ഷോയ്ക്കായുള്ള പ്രാക്ടീസിന് ഇടയിൽ ആയിരുന്നു. കണ്ടപ്പോൾ ഞാൻ ഓടിച്ചെന്ന് ഇതൊക്കെ പറഞ്ഞു, മെസേജ് ഒക്കെ കാണിച്ചു കൊടുത്തു. ഏട്ടൻ അല്ല അതൊന്നും നോക്കുന്നെ എന്ന് അപ്പോൾ എന്നോട് പറഞ്ഞു. പിന്നെ ഫോട്ടോ എടുത്തു, മോൾടെ കൂടെ ഞാൻ ഒരു ഫോട്ടോ എടുത്തോട്ടെ എന്ന് ചോദിച്ചപ്പോൾ കരഞ്ഞു പോയി, അവിടെ നിന്ന് ഞാൻ ഓടി പിന്നെ ഇരുന്ന് കരയുകയായിരുന്നു. നേരിട്ട് കണ്ട ശേഷം ഞാൻ മൊബൈൽ നമ്പർ വാങ്ങി ഇപ്പോൾ ഫേസ്ബുക്കിൽ മെസേജ് അയക്കൽ നിർത്തി വാട്സാപ്പിൽ ആക്കി എന്നും ദുർഗ പറയുന്നു.
Leave a Reply