ജീവിതത്തിൽ ഞാൻ ആദ്യമായി പ്രണയിച്ചതും സ്വന്തമാക്കണമെന്ന് ആഗ്രഹിച്ചതും ദാ ഈ ആളെ ആയിരുന്നു ! ആൻഡ്രിയയോടുള്ള പ്രണയത്തെ കുറിച്ച് ഫഹദ് ഫാസിൽ !

ഇന്ന് ഇന്ത്യൻ സിനിമ തന്നെ ആരാധിക്കുന്ന മുൻനിര നായകനാണ് ഫഹദ് ഫാസിൽ. പ്രശസ്ത സംവിധായകന്റെ മകനായിട്ടും കരിയറിലെ തുടക്കത്തിൽ ഏറെ വിമർശനങ്ങളും പരിഹാസങ്ങളും എല്ലാം നേരിട്ട ശേഷമാണ് അദ്ദേഹം ഇന്ന് ഈ നിലയിൽ എത്തപ്പെട്ടത്. അതുപോലെ തന്നെ ഇന്ന് ഏറെ ആരാധകരുള്ള താര ജോഡികൾ കൂടിയാണ് ഫഹദും നസ്രിയയും. അതേസമയം നസ്രിയ ഫഹദിന്റെ ജീവിതത്തിലേക്ക് കടന്ന് വരുന്നതിന് മുമ്പ് ഫഹദിന്റെ മനസ് കീഴടക്കിയ ഒരു അഭിനേത്രി ഉണ്ടായിരുന്നു. നടി ആൻഡ്രിയ.

ഫഹദിന്റെ കരിയറിലെ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നായ ‘അന്നയും റസൂലും’ എന്ന സൂപ്പർ ഹിറ്റ് സിനിമക്ക് വേണ്ടി ഇവർ ഇരുവരും ഒന്നിച്ചിരുന്നു. എന്നാൽ ആ സിനിമയിൽ മാത്രമായിരുന്നില്ല റിയൽ ലൈഫിലും തനിക്ക് ആൻഡ്രിയയോട് ഇഷ്ടം തോന്നിയിരുന്നു എന്ന് ഫഹദ് തന്നെ തുറന്ന് പറഞ്ഞിരുന്നു. 2013 ല്‍ ഒരു മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ഫഹദ് തന്റെ പ്രണയം വെളിപ്പെടുത്തിയത്. ആന്‍ഡ്രിയ ബുദ്ധിമതിയാണെന്നും തന്റെ ഡ്രീം ഗേള്‍ ആണെന്നുമായിരുന്നു ഫഹദ് പറഞ്ഞത്. ഷൂട്ടിന്റെ സമയത്ത് താന്‍ ആന്‍ഡ്രിയയോട് അധികം സംസാരിച്ചിരുന്നില്ല. പിന്നീട് ചെന്നൈയില്‍ വന്ന് സിനിമയുടെ എഡിറ്റഡ് സീനുകള്‍ കാണുന്നതിനിടെയാണ് തനിക്ക് ആന്‍ഡ്രിയയോട് എത്രത്തോളം പ്രണയമുണ്ടെന്ന് തിരിച്ചറിയുന്നതെന്നാണ് ഫഹദ് പറഞ്ഞത്.

പക്ഷെ തന്റെ ഇഷ്ടം വളരെ ആത്മാർത്ഥമായിരുന്നു, എന്ന് ഫഹദ് പറയുമ്പോഴും അങ്ങനെ ഒരു ഇഷ്ടം ഇല്ലാ എന്നായിരുന്നു ആൻഡ്രിയയുടെ പ്രതികരണം. തനിക്ക് വിവാഹത്തെക്കുറിച്ച് പ്ലാനുകളില്ലെന്നും കരിയറില്‍ ശ്രദ്ധിക്കാനാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നതെന്നും ആന്‍ഡ്രിയ പറഞ്ഞു. ആന്‍ഡ്രിയയുടെ പ്രതികരണം വലിയ വാര്‍ത്തയായി മാറുകയും ചെയ്തു. ശേഷം ഇതിനെ കുറിച്ച് ഫഹദ് പിന്നീടും തുറന്ന് സംസാരിച്ചിരുന്നു. അന്ന് അദ്ദേഹം പറഞ്ഞത്, ആന്‍ഡ്രിയയുമായുള്ള പ്രണയകാലം തന്റെ ജീവിതത്തിലെ ഏറ്റവും മനോഹരവും പ്രിയപ്പെട്ട സമയമങ്ങളിലൊന്നായിരുന്നു. ജീവിതത്തിൽ അങ്ങനെ മറക്കാൻ കഴിയാത്ത ഒന്ന്.. എന്നാണ് ഫഹദ് പറയുന്നത്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *