41-ാം വയസിലാണ് എന്റെ രോഗം കണ്ടെത്തുന്നത് ! ഞാന്‍ എഡിഎച്ച്ഡി രോഗബാധിതന്‍ ! തുറന്ന് പറഞ്ഞ് ഫഹദ് ഫാസിൽ !

ഇന്ന് മലയാള സിനിമയിലെ മുൻ നിര നായകനാണ് ഫഹദ് ഫാസിൽ. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ സിനിമ ആവേശം വലിയ വിജയമായിരുന്നു. എന്നാൽ ഇപ്പോഴിതാ തനിക്ക് അറ്റെന്‍ഷന്‍ ഡെഫിസിറ്റ് ഹൈപ്പര്‍ ആക്ടിവിറ്റി സിന്‍ഡ്രോം ആണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഫഹദ് ഫാസില്‍. തന്റെ 41-ാം വയസിലാണ് ഇത് കണ്ടെത്തിയത്. അതുകൊണ്ട് ഇത് മാറാനുള്ള സാധ്യതയില്ല എന്നാണ് ഫഹദ് പറയുന്നത്. കോതമംഗലത്തെ പീസ് വാലി ചില്‍ഡ്രന്‍സ് വില്ലേജ് ഉദ്ഘാടനം ചെയ്തുകൊണ്ടാണ് ഫഹദ് സംസാരിച്ചത്.

അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, ഡയലോഗുകള്‍ സംസാരിക്കാന്‍ മാത്രമേ എനിക്ക് അറിയൂ. ഒരു വേദിയില്‍ വന്ന് എന്താണ് പറയേണ്ടത് എന്ന പക്വതയോ ബോധമോ എനിക്ക് ഇല്ല എന്ന് ഭാര്യയും ഉമ്മയും ഇടക്കിടെ പറയാറുണ്ട്. അവര്‍ അങ്ങനെ പറയുന്നത് കൊണ്ട് ബേസിക്‌സില്‍ നിന്നും തുടങ്ങാം, ഞാന്‍ ഇവിടെ വന്നപ്പോള്‍ സാബന്‍ ഉമ്മറുമായി സംസാരിക്കുക ആയിരുന്നു. എഡിഎച്ച്ഡി എന്ന രോഗാവസ്ഥയുണ്ട്. പല രീതിയില്‍ ഉള്ള കണ്ടീഷന്‍സ് ആണ് നമ്മള്‍ ഡിസ്‌കസ് ചെയ്തത്. അതില്‍ എന്റെ രോഗത്തെ കുറിച്ചും സംസാരിച്ചു. അത് മാറ്റാന്‍ ആകുമോ എന്നാണ് ഞാന്‍ അദ്ദേഹത്തോട് ചോദിച്ചത്.

പക്ഷെ ഇങ്ങനെയുള്ള രോഗം വളരെ ചെറുപ്പത്തില്‍ അത് കണ്ടെത്തിയാല്‍ മാറ്റാന്‍ ആകും എന്ന് അദ്ദേഹം മറുപടി പറഞ്ഞു. പക്ഷെ നിർഭാഗ്യവശാൽ എന്റെ 41-ാം വയസിലാണ് ഇത് കണ്ടുപിടിക്കുന്നത്. എനിക്ക് ആ രോഗാവസ്ഥയാണ്, വലിയ രീതിയില്‍ അല്ലെങ്കിലും ചെറിയ രീതിയില്‍ അത് എനിക്ക് ഉണ്ട്, ഇവിടെ ഞാന്‍ കണ്ട ചില മുഖങ്ങള്‍ എനിക്ക് ഒരിക്കലും മറക്കാന്‍ ആകില്ല. ആ മുഖങ്ങളില്‍ നിന്നും എന്തോ വെളിച്ചം എന്റെ ഉള്ളിലേക്ക് കയറിയിട്ടുണ്ട് എന്ന് ഞാന്‍ വിശ്വസിക്കുന്നു” എന്നാണ് ഫഹദ് ഫാസില്‍ വേദിയിൽ പറഞ്ഞത്..

ഇപ്പോൾ ഫഹദിന്റെ ഈ രോഗത്തെ കുറിച്ചാണ് സമൂഹ മാധ്യമങ്ങളിലെ സംസാരം, കുട്ടികളിലും അപൂര്‍വമായി മുതിര്‍ന്നവരിലും ഉണ്ടാകുന്ന നാഡീവ്യൂഹ വികാസവുമായി ബന്ധപ്പെട്ട ഒരു തകരാറാണ് അറ്റെന്‍ഷന്‍ ഡെഫിസിറ്റ് ഹൈപ്പര്‍ ആക്ടിവിറ്റി സിന്‍ഡ്രോം,ഇത് നേരത്തെ കണ്ടെത്തിയാൽ ചികിൽസിക്കാൻ കഴിയുന്ന രോഗാവസ്ഥയാണ്. എന്നാൽ ഇത് തുറന്ന് പറയാൻ ഫഹദ് കാണിച്ച ധൈര്യത്തേയും ആരാധകർ അഭിനന്ദിക്കുകയാണ്, ആവേശം എന്ന സിനിമ കൊണ്ട് ഫഹദിന് ഇപ്പോൾ ആരാധകർ ഏറെയാണ്..

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *