എന്റെ ആ സിനിമ കണ്ട ശേഷം വാപ്പ എഴുനേറ്റ് നിന്ന് കയ്യടിക്കുകയായിരുന്നു ! അഭിമാന നിമിഷത്തെ കുറിച്ച് ഫഹദ് ഫാസിൽ പറയുന്നു !

ഇന്ന് മലയാള സിനിമയിലെ ഏറ്റവും മികച്ച നായകൻമാരിൽ മുന്നിൽ നിൽക്കുന്ന ആളാണ് നടൻ ഫഹദ് ഫാസിൽ. തുടക്കം ഒന്ന് പാളിയെങ്കിലും അതിനു ശേഷം വളരെ ശക്തമായ തിരിച്ചുവരവാണ് താരം നടത്തിയിരുന്നത്. ചെയ്ത് ചിത്രങ്ങൾ എല്ലാം ഒന്നിന് ഒന്ന് മികച്ചത്, നായകനായും അതുപോലെ വില്ലനായും ഒരുപോലെ സിനിമയിൽ നിൽക്കുന്ന അപൂർവം ചില അഭിനേതാക്കളിൽ ഒരാളാണ് ഫഹദ് ഫാസിൽ. ഒരു വിജയ ചരിത്രം തന്നെയാണ് താരം തുടർന്ന് കൊണ്ടുപോകുന്നത്, ഫഹദ് എന്ന നടനെ സംബന്ധിച്ച് അദ്ദേഹത്തെ താരതമ്യം ചെയുന്നത് മലയാള സിനിയുടെ അഭിമാനമായ അതുല്യ പ്രതിഭ, ഫഹദിന്റെ പിതാവുമായ ഫാസിലിനെ വെച്ചിട്ടാണ്, അതുകൊണ്ട് തന്നെ ഈ അമിതമായ ഭാരം കൊണ്ടാകാം അദ്ദേഹത്തിന്റെ ആദ്യ സിനിമ കൈയെത്തും ദൂരത്ത് ഒരു പരാജയമായി പോയത്.

ആ പരാജയത്തോടെ അദ്ദേഹം പിന്നീട് സിനിമ ലോകത്ത് നിന്നും വിട്ടുനിന്നിരുന്നു. ശേഷം ഉപരി പഠനത്തിനായി വിദേശത്തേക്കു പോയ ഫഹദ്, തിരിച്ചു വരുന്നത് മലയാള സിനിമയിലെ നവീന സംരംഭമായ കേരള കഫേ എന്ന സിനിമയിലൂടെയാണ്. “ഇതിലെ മൃത്യഞ്ജയം” എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ ഫഹദ് തന്റെ തിരിച്ചുവരവറിയിച്ചു. തുടർന്ന് ബി.ഉണ്ണികൃഷ്ണൻ്റെ പ്രമാണി എന്ന സിനിമയിൽ മമ്മൂട്ടിക്കൊപ്പം ശ്രദ്ധേയമായ വേഷം ചെയ്തു. പിന്നീടങ്ങോട്ട് ഫഹദ് ഫാസിൽ എന്ന നടന്റെ ഉദയം ആയിരുന്നു. ചാപ്പാ കുരിശ്, 22 ഫീമെയ്ൽ കോട്ടയം, ഡയമെണ്ട് നെക്ലേസ്. ഈ മൂന്നു സിനിമകൾ റിലീസായതോടെ മലയാളത്തിൽ അതുവരെ ഉണ്ടായിരുന്ന നായകസങ്കൽപ്പങ്ങൾക്ക് മാറ്റം വരുത്തി കൊണ്ട് ജനപ്രിയ യുവതാരമായി ഫഹദ് ഫാസിൽ മാറുകയായിരുന്നു.

ഇപ്പോഴിതാ തനറെ ചിത്രങ്ങളിൽ വാപ്പാക്ക് ഏറ്റവും ഇഷ്ടമുള്ള ചിത്രത്തെ കുറിച്ച് തുറന്ന് പറയുകയാണ് ഫഹദ്. അതേ ചിത്രം തന്നെയാണ് തന്റെ കരിയറിലെ മികച്ച ചിത്രങ്ങളിൽ ഒന്ന് എന്നും പറയുകാണ് ഫഹദ്. ആ സിനിമ കണ്ടുതീർന്നപ്പോൾ വാപ്പ എഴുനേറ്റ് നിന്ന് കൈയടിക്കുകയായിരുന്നു, ജീവിതത്തിൽ ആദ്യമായി തോന്നിയ അഭിമാന നിമിഷമായിരുന്നു അത്. 2012 ൽ ആഷിഖ് അബു സംവിധാനം ചെയ്ത് സുവർ ഹിറ്റ് ചിത്രം 22 ഫീമെയ്ൽ കോട്ടയം എന്ന ചിത്രമാണ് ഈ അഭിമാന നിമിഷത്തിന് കാരണമായത്. വാപ്പാക്ക് ആ ചിത്രം ഒരുപാട് ഇഷ്ടപ്പെട്ടു, അതിലെ എന്നെയും, അതുപോലെ തന്നെ മോശമായത് കണ്ടാൽ അതും അപ്പോൾ തന്നെ പറയും, റോൾ മോഡൽസ് എന്ന സിനിമയിലെ ഒരു ഗാന രംഗത്തിലെ തന്റെ ഡാൻസ് സ്റ്റെപ്പ് വളരെ മോശമായിരുന്നു എന്നും വാപ്പ പറഞ്ഞിരുന്നു. എന്നാണ് ഫഹദ് പറയുന്നത്.

ഇന്ന് ഇപ്പോൾ മലയാളവും കടന്ന് തെന്നിന്ത്യയിൽ തിരക്കുള്ള നടനായി മാറിയിരിക്കുകയാണ് ഫഹദ്, തമിഴിൽ നേരത്തെ തന്റെ സാനിധ്യം അറിയിച്ച, താരം ഇപ്പോൾ അല്ലുഅർജുൻ നായകനാകുന്ന പുഷ്‌പ എന്ന ചിത്രത്തിൽ വില്ലൻ വേഷത്തിൽ എത്തുകയാണ്, ഏറെ പ്രതീക്ഷ നൽകുന്ന ചിത്രങ്ങളിൽ ഒന്നാണിത്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *