
അത് എന്റെ വലിയൊരു ആഗ്രഹം ആയിരുന്നു, നസ്രിയയും അതെ പോലെ തന്നെ വേണം എന്നാണ് ആഗ്രഹം, ഫാസിൽ തുറന്ന് പറയുന്നു !
മലയാളികൾക്ക് എന്നും വളരെ പ്രിയങ്കരിയാണ് നസ്രിയ നസിം. ബാലതാരമായി നമ്മുടെ മുന്നിൽ എത്തിയ നസ്രിയ പിന്നീട് അവതാരകയായും തിളങ്ങിയ ശേഷമാണ് നായിക നിരയിലേക്ക് എത്തിയത്, വളരെ ചെറിയ പ്രായത്തിൽ അവിടെ താനെ സ്റ്റേറ്റ് അവാർഡും നേടിയ ആളാണ് നസ്രിയ. അതുപോലെ തന്നെ മലയാളത്തിലെ വളരെ പ്രശസ്ത താര കുടുംബങ്ങളിൽ ഒന്നാണ് സംവിധായകൻ ഫാസിലിന്റേത്.
ഫഹദ് ഇന്ന് തെന്നിത്യൻ സിനിമകളിൽ ഏറെ തിളങ്ങി നിൽക്കുന്ന താരമാണ്. ബാംഗ്ലൂര്‍ ഡേയ്സില്‍ അഭിനയിച്ച് വരുന്നതിനിടയിലായിരുന്നു ഇവരുടെ വിവാഹകാര്യം പുറത്തുവരുന്നത്. ഈ ചിത്രം കഴിഞ്ഞ് അധികം വൈകാതെ തന്നെ ഇരുവരും വിവാഹിതരാവുകയായിരുന്നു. അടുത്തിടെയാണ് 7ാം വിവാഹ വാര്‍ഷികം ഇരുവരും ആഘോഷിച്ചത്. നസ്രിയ വിവാഹ ശേഷവും സിനിമ രംഗത്ത് സജീവമാണ്. നാസിയ വിവാഹ ശേഷവും അഭിനയം സിനിമ നിർമ്മാണം എന്നീ മേഖലകളിൽ സജീവമാണ്. ഇപ്പോൾ ഫാസിൽ നസ്രിയയെ കുറിച്ച് പറഞ്ഞ ചില കാര്യങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ഫാസിലിന്റെ വാക്കുകൾ ഇങ്ങനെ, ചില സിനിമകലുഡ് പൂജ സമയങ്ങളിലും ടിവി ഷോകളിലും നസ്രിയയെ കണ്ടിട്ടുണ്ട്, അങ്ങനെയെപ്പോഴോ ആണ് ഷാനുവിന് നസ്രിയയെ ആലോചിച്ചാലോ എന്ന ചിന്ത വരുന്നത്.
അങ്ങനെ നടന്നിരുന്നെങ്കിൽ ഞാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു. ഷാനുവിനോട് (ഫഹദിനോട് ) ഇക്കാര്യം പറഞ്ഞപ്പോൾ എന്റെ മനസ്സിൽ ഉള്ള മറുപടി തന്നെയാണ് നൽകിയത്. നമുക്ക് പരിചയം ഉള്ള കുട്ടിയെപ്പോലെ തോനുന്നു എന്നാണ് ഷാനു മറുപടി നൽകിയത്. അങ്ങനെ ഈ കാര്യം നസ്രിയയുടെ രക്ഷിതാക്കളോട് ചോദിച്ചപ്പോൾ അവർക്കും അത് വളരെ സന്തോഷമുള്ള കാര്യമാണ്. അതുപോലെ തന്റെ മറ്റൊരു മകനായ ഫർഹാനോട് ചോദിച്ചപ്പോൾ അവന്റെ മറുപടിയാണ് എന്നെ ഏറെ രസകരമായി തോന്നിയത്. ഷാനൂന് നസ്രിയയെ ആലോചിച്ചാലോ എന്ന് ചോദിച്ചപ്പോൾ വാപ്പയെന്താ കോമഡി പറയുകയാണോ, ആ കുട്ടി അതിനു സമ്മതിക്കുമോ എന്നായിരുന്നു മറുപടി. അതോടെ ഒരു കാര്യം മനസിലായി, നസ്രിയയെ ആലോചിച്ചതിൽ ആരും കുറ്റം പറയില്ല എന്ന്.

നസ്രിയ വളരെ ക്യൂട്ടും, മുടുക്കിയുമാണ്. ഏതൊരു കാര്യവും വളരെ പോസിറ്റീവായിട്ടാണ് അവൾ എടുക്കുന്നത്, പലസമയത്തും നസ്രിയയുടെ പോസിറ്റീവ് ചിന്ത കണ്ടിട്ട് അത്ഭുതം തോന്നിയിട്ടുണ്ട്. അതുപോലെ ഞാൻ സിനിമയിൽ ആയിരുന്നപ്പോൾ എന്റെ കുടുംബം നോക്കിയിരുന്നത് എന്റെ ഭാര്യയാണ്, നസ്രിയയും അതെ പോലെ തന്നെ വേണം എന്നാണ് ആഗ്രഹം. ഇവിടെ നിൽക്കുന്നതിനേക്കാൾ ഷാനുവിന്റെ കൂടെ വേണം എന്നാണ് ആഗ്രഹം. അതുപോലെ തന്നെ അവളും സിനിമയുടെ ഏതെങ്കിലും മേഖലകളിൽ ആക്റ്റീവ് ആയിരിക്കണം എന്നും ആഗ്രഹമുണ്ട്.
എല്ലാവർക്കും വളരെ ഇഷ്ടമാണ് അവളെ. ഇന്ന് എനിക്ക് എന്റെ രണ്ടു ആണ്മക്കളുമായി കമ്മ്യൂണികേറ്റ് ചെയ്യാൻ സാധിക്കുന്നതിനേക്കാളും എളുപ്പം നസ്രിയയുമായി കമ്മ്യൂണിക്കേറ്റ് ചെയ്യാൻ പറ്റും എന്ന് തോന്നിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഷാനുവിന്റെയും ഫർഹാന്റെയും രക്ഷാകർത്താവായി അവളെ പോസ്റ്റ് ചെയ്താൽ നന്നായിരിക്കും എന്ന് തോന്നിയിട്ടുണ്ട്. അവൾ അങ്ങനെ ഒരു കുട്ടിയാണ് എന്നും ഫാസിൽ പറയുന്നു.
Leave a Reply