പലപ്പോഴും ചാക്കോച്ചനോട് അത് പറയണമെന്ന് വിചാരിച്ചിരുന്നു ! അയാളുടെ പരാജയങ്ങൾക്ക് പ്രധാനമായും കാരണം അതായിരുന്നു ! ഫാസിൽ പറയുന്നു !

മലയാള സിനിമ ലോകത്തേക്ക് പകരം വെക്കാനില്ലാത്ത അത്ര സംഭാവനകൾ സമ്മാനിച്ച അതുല്യ പ്രതിഭാശാലിയായ സംവിധായകരിൽ ഒരാളാണ് സംവിധായകൻ ഫാസിൽ. അദ്ദേഹം അനിയത്തിപ്രാവ് എന്ന ഇവർ ഗ്രീൻ റൊമാന്റിക് ചിത്രത്തിൽകൂടി നമുക്ക് സമ്മാനിച്ച നടനാണ് കുചക്കോ ബോബൻ.  കരിയറിൽ ഒരുപാട് ഉയർച്ച താഴ്ചകൾ ഉണ്ടായ ആളാണ് കുച്ചക്കോ ബോബൻ. അടുപ്പിച്ച് വന്ന പരാജയങ്ങൾ അദ്ദേഹത്തിന്റെ കരിയറിൽ വലിയ ചലനങ്ങൾ ഉണ്ടാക്കിയിരുന്നു. എന്നാൽ അതിൽ നിന്നെല്ലാം തനിക്ക് നഷ്ടപ്പെട്ടതിന്റെ പലിശ സഹിതം അദ്ദേഹം അതെല്ലാം ഇപ്പോൾ തിരിച്ചുപിടിച്ചുകൊണ്ടിരിക്കുകയാണ്.

ഇപ്പോഴിതാ ഇതിനുമുമ്പ്  ചാക്കോച്ചനെ കുറിച്ച് ഫാസിൽ പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. ഫാസിലിന്റെ വാക്കുകൾ ഇങ്ങനെ, ചാക്കോച്ചൻ ഡബ്ബിങ്ങിൽ കുറച്ചുകൂടി ഇംപ്രൂവ് ചെയ്യാനുണ്ടെന്ന് ഞാൻ പറഞ്ഞിരുന്നു. ബോഡി ലാം​ഗേ്വജ് പെർഫെക്ട് ആണ്. ഡാൻസ്, ഇമോഷൻ, റൊമാൻസ് എല്ലാം കൊണ്ട് വരാൻ പറ്റുന്ന ആളാണ്. പക്ഷെ ഡബ്ബിം​ഗിൽ ഒന്നു കൂടെ ഡവലപ് ചെയ്യാനുണ്ട്. ഇതേ ചാക്കോച്ചൻ ഹരികൃഷ്ണൻസിൽ അസ്സലായി ഡബ് ചെയ്തു. എനിക്കത് നിർബന്ധം ആയിരുന്നു. അനിയത്തി പ്രാവിനേക്കാളും ടഫ് ആയിരുന്നു അതെന്നും ഫാസിൽ പറഞ്ഞു.

അനിയത്തിപ്രാവിലേക്ക് അയാളെ കണ്ടെത്തിയത് ഞാനല്ല, അതെന്റെ ഭാര്യയാണ്. ഞാൻ ആ സിനിമക്ക് വേണ്ടി നായകനെ അന്വേഷിച്ച് നടക്കുന്ന സമയത്ത് എന്റെ ഭാര്യ ഒരു ദിവസം ഞങ്ങളുടെ വീടിന്റെ ഹൗസ് വാമിം​ഗിന്റെ ആൽബം കാണുന്നതും അതിൽ ചാക്കോച്ചനും അയാളുടെ അപ്പനും കൂടിയായിരുന്നു വന്നിരുന്നത്, അങ്ങനെ ആ ചിത്രം കണ്ടതും അവൾ പറഞ്ഞു, നമുക്ക് ഇയാളെ ഒന്ന് നോക്കിക്കൂടെ എന്ന്, ഞാൻ അപ്പോൾ തന്നെ അയാളെ വിളിച്ച് അത് ഉറപ്പിക്കുകയായിരുന്നു.

സിനിമയുടെ പഴയ എഴുത്തുകാർ എല്ലാം പോയി, അതൊക്കെ ചാക്കോച്ചൻ പോലെയുള്ള നടന്മാരെ കാര്യമായി ബാധിച്ചിട്ടുണ്ട്. ചാക്കോച്ചനോക്കെ പറ്റിയ ചലഞ്ചിം​ഗ് ആയ റോൾ എടുത്ത് കഥ എഴുതാനുള്ള ആൾക്കാരില്ല. ഇവരെയൊക്കെ അത് ഭയങ്കരമായി ബാധിച്ചിട്ടുണ്ട്. ഞാൻ ഇടയ്ക്ക് വിളിച്ച് പറയണം എന്ന് വിചാരിച്ചു കഥ തെരഞ്ഞെടുക്കുന്നത് വളരെ സൂക്ഷിച്ച് വേണം എന്ന്. നല്ല കഥകൾ വരണം അങ്ങനെയൊരു അഭാവം ബാധിക്കുന്നുണ്ട്. അത് നമ്മുടെ മലയാളം ഇൻഡസ്ട്രിയെയും ബാധിക്കുന്നുണ്ട് എന്നും ഫാസിൽ പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *