മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം സംഭാവന നൽകി ഫഹദ് ഫാസിലും നസ്രിയയും! മമ്മൂട്ടിയും ദുൽഖർ സൽമാനും ചേർന്ന് 35 ലക്ഷം രൂപ…!

കഴിഞ്ഞ രണ്ടു ദിവസമായി കേരളം ഏറ്റവുമധികം വിഷമിച്ച അവസ്ഥയിൽ കൂടിയാണ് കടന്ന് പോകുന്നത്, ഇപ്പോഴിതാ വയനാടിനെ കൈപിടിച്ച് ഉയർത്താനായി എല്ലാവരും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സമഭാവനകൾ ചെയ്യുകയാണ്, ദുരന്തം നേരിടുന്ന വയനാടിനെ ചേർത്തുപിടിക്കുകയാണ് സിനിമ മേഖല. നടൻ ഫാഹദ് ഫാസില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ സംഭാവന നൽകി. തന്റെ സോഷ്യൽ മീഡിയയിലൂടെയാണ് ഫഹദ് ഈ വിവരം പങ്കുവെച്ചത്. രക്ഷാപ്രവർത്തകർക്കൊപ്പം ചേർന്ന് ദുരിതബാധിതർക്ക് കൈത്താങ്ങാകുന്ന ജനങ്ങളോടും സർക്കാർ ഏജൻസികളുടേയും പ്രവർത്തനം അഭിനന്ദാർഹമാണെന്നും ഫഹദ് കുറിച്ചു.

അതേസമയം നടൻ ദുൽഖർ സൽമാൻ 15 ലക്ഷവും മമ്മൂട്ടി 20 ലക്ഷവുമാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തത്. എല്ലാവരും തങ്ങളെക്കൊണ്ട് സാധിക്കും പോലെ ഇവരെ സഹായിക്കണമെന്നും മമ്മൂട്ടി ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവന നല്‍കിയതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഞാൻ ഇപ്പോൾ നൽകിയിരിക്കുന്നത് ഒരു ചെറിയ സംഖ്യയാണ്. വേണ്ടിവന്നാല്‍ ഇനിയും സാധിക്കുന്നതുപോലെ സഹായിക്കും. നമ്മളെപ്പോലെയുള്ള ആളുകളാണ് അവിടെ കഷ്ടപ്പെടുന്നത്. നമ്മളെ കൊണ്ട് സാധിക്കുന്നപോലെ എല്ലാവരും സഹായിക്കുക. രണ്ടു ദിവസം മുൻപുള്ള അവസ്ഥയല്ല അവരാരുടേയും ഇപ്പോള്‍. ബന്ധുക്കളെ നഷ്ടപ്പെട്ട ആളുകളുടെ മാനസികാവസ്ഥ നമുക്ക് ആലോചിക്കാവുന്നതേയുള്ളൂ. എല്ലാം നഷ്ടപ്പെട്ടവരുടെ അവസ്ഥ നമുക്ക് വന്നാലേ മനസ്സിലാകൂ. നമ്മള്‍ അതറിഞ്ഞ് പ്രവർത്തിക്കുക.

ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മറ്റു മലയാളി താരങ്ങളും തെന്നിന്ത്യൻ താരങ്ങളും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധനസഹായം നൽകിയിരുന്നു.  സൂര്യ, ജ്യോതിക, കാർത്തി എന്നിവർ ചേർന്ന് 50 ലക്ഷം രൂപയും രശ്മിക മന്ദാന 10 ലക്ഷം രൂപയും കൈമാറി. കഴിഞ്ഞ ദിവസം വിക്രം 20 ലക്ഷം രൂപ നൽകിയിരുന്നു. സിനിമ മേഖലയിൽ നിന്നും ആദ്യമായി സഹായവുമായി എത്തിയത് നടൻ വിക്രം ആയിരുന്നു, അതുപോലെ തന്നെ  25 ലക്ഷം കമല്‍ ഹാസനും സംഭാവനയായി നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *