
പ്രശസ്ത നടൻ ജി കെ പിള്ള വിടപറഞ്ഞു, ! പതിനാറാമത്തെ വയസിൽ പട്ടാളത്തിൽ ചേർന്ന അദ്ദേഹം 12 വർഷം രാജ്യത്തെ സേവിച്ചു !!
മലയാള സിനിമയുടെ മികച്ച അഭിനയ പ്രതിഭകളിൽ ഒരാളായ നടൻ ജി കെ പിള്ള വിടപറഞ്ഞു, കര്‍ഷകനായ ഗോവിന്ദപിളളയുടെയും ജാനകിയമ്മയുടെയും മകനായി 1925-ല്‍ തിരുവനന്തപുരത്ത് ചിറയിന്‍കീഴിലായിരുന്നു ജനനം. ജി.കേശവപിള്ള എന്നതാണ് യഥാർത്ഥ പേര്. പതിനാറാംവയസ്സില്‍ പട്ടാളത്തില്‍ ചേർന്ന ജി കെ പിള്ള പതിമൂന്ന് വർഷം സൈനിക സേവനം അനുഷ്ഠിച്ചു. ഇതിന് ശേഷമാണ് അഭിനയ രംഗത്തേക്ക് വരുന്നത്. ആറു പതിറ്റാണ്ടുനീണ്ട അഭിനയജീവിതത്തിനിടെ മൂന്നൂറിലേറെ ചിത്രങ്ങളില്‍ അഭിനയിച്ചു. 1954ല്‍ പുറത്തിറങ്ങിയ സ്നേഹസീമ ആണ് ആദ്യചിത്രം.
നടൻ പ്രേം നസീറിനെ പരിചയപ്പെട്ടതോടെ ഇരുവരും തമ്മിൽ അഗാധമായ സൗഹൃദം രൂപംകൊണ്ടു, ഈ സൗഹൃദമാണ് ജി.കെ പിള്ളയെ സിനിമയോട് അടുപ്പിച്ചത്.പി ഭാസ്കരന്റെ നായര്‍ പിടിച്ച പുലിവാൽ എന്ന ചിത്രമടക്കം നിരവധി ചിത്രങ്ങളില്‍ വില്ലന്‍ വേഷം അവതരിപ്പിച്ചു. സ്വപ്നം, അമ്മമനസ്സ്, കുങ്കുമപ്പൂവ് അടക്കം നിരവധി ടിവി പരമ്പരകളിലും അഭിനയിച്ചു. അഭിനയത്തിനൊപ്പം കോണ്‍ഗ്രസിലൂടെ രാഷ്ട്രീയത്തിലും സജീവമായിരുന്നു. കൂടാതെ അദ്ദേഹത്തിന് 2011-ല്‍ പ്രേംനസീര്‍ അവാര്‍ഡ് ലഭിച്ചിരുന്നു.

ഒരുപാട് ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായിരുന്നു അദ്ദേഹം, കൂടപ്പിറപ്പ്, മന്ത്രവാദി,പട്ടാഭിഷേകം, സ്ഥാനാര്‍ഥി സാറാമ്മ, നായരു പിടിച്ച പുലിവാല്, ഉമ്മിണിത്തങ്ക, എഴുതാത്ത കഥ, ആരോമലുണ്ണി, തച്ചോളി അമ്പു, കൊച്ചിന് എക്സ്പ്രസ്, വല്യേട്ടന്, കാര്യസ്ഥന് എന്നിവ ഇപ്പോഴും പ്രേക്ഷകർ ഓർത്തിരിക്കുന്നു. കൂടാതെ കുങ്കുമപ്പൂവ് എന്ന സീരിയലിൽ വളരെ ശ്രദ്ദേയമായ കഥാപാത്രവും അദ്ദേഹം ചെയ്തിരുന്നു. ഭാര്യ ഉത്പലാക്ഷിയമ്മ 2011-ല്‍ മരിച്ചു. ആറു മക്കളുണ്ട്. കെ പ്രതാപചന്ദ്രന്, ശ്രീകല ആര് നായര്‍, ശ്രീലേഖ മോഹന്‍, ശ്രീകുമാരി ബി പിളള, ചന്ദ്രമോഹനന്, പ്രിയദര്ശന് എന്നിവരാണ്.
Leave a Reply