സിനിമ മേഖല ജി കെ പിള്ളയെ മറന്നു, അദ്ദേഹത്തെ അവസാനമായി ഒരു നോക്ക് കാണാൻ നാട്ടുകാരും ജനപ്രതിനിധികളും ഒഴുകിയെത്തി ! കടുത്ത പ്രതിഷേധം !!

സിനിമ മേഖലയിലെ കാരണവർ പ്രശസ്ത നടൻ ജി കെ പിള്ള കഴിഞ്ഞ ദിവസം വിടപറഞ്ഞിരുന്നു, കര്‍ഷകനായ ഗോവിന്ദപിളളയുടെയും ജാനകിയമ്മയുടെയും മകനായി 1925-ല്‍ തിരുവനന്തപുരത്ത് ചിറയിന്‍കീഴിലായിരുന്നു ജനനം. ജി.കേശവപിള്ള എന്നതാണ് യഥാർത്ഥ പേര്. പതിനാറാംവയസ്സില്‍ പട്ടാളത്തില്‍ ചേർന്ന ജി കെ പിള്ള പതിമൂന്ന് വർഷം സൈനിക സേവനം അനുഷ്ഠിച്ചു. ഇതിന് ശേഷമാണ് അഭിനയ രംഗത്തേക്ക് വരുന്നത്. ആറു പതിറ്റാണ്ടുനീണ്ട അഭിനയജീവിതത്തിനിടെ മൂന്നൂറിലേറെ ചിത്രങ്ങളില്‍ അഭിനയിച്ചു. 1954ല്‍ പുറത്തിറങ്ങിയ സ്നേഹസീമ ആണ് ആദ്യചിത്രം.

ആറര പതിറ്റാണ്ട് സിനിമയിൽ അഭിനയ രംഗത്ത് അരങ്ങുവാണ ആ അതുല്യ പ്രതിഭയെ അവസാനമായി ഒരു നോക്ക് കാണണോ, ആദരാഞ്ജലികൾ അർപ്പിക്കാനോ എത്തിയത് ഒന്ന് രണ്ടു പേര് മാത്രം, അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യ്ക്കു വേണ്ടി നിർവാഹക സമിതി അംഗമായ സുധീർ കരമന റീത്ത് സമർപ്പിച്ചതൊഴിച്ചാൽ സിനിമ മേഖലയിലെ മറ്റു പ്രമുഖരാരും എത്തിയിരുന്നില്ല, മറ്റു സിനിമ സംഘടനകളും അദ്ദേഹത്തെ മറന്നു എന്നത് വളരെ അതിശയിപ്പിക്കുന്ന ഓണായി മാറിക്കഴിഞ്ഞു.

രാഷ്ട്രീയ രംഗത്ത് നിന്ന് നിരവധി പ്രമുഖർ അദ്ദേഹത്തിന് ആദരാഞ്ജലി അർപ്പിക്കാൻ എത്തിയിരുന്നു. മന്ത്രിമാരായ മന്ത്രിമാരായ സജി ചെറിയാൻ, വി.എൻ.വാസവൻ, ജി.ആർ.അനിൽ, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, അങ്ങനെ നിരവധി രാഷ്ട്രീയ പ്രമുഖർ വീട്ടിലെത്തി അദ്ദേഹത്തിന് ആദരാഞ്ജലി അർപ്പിച്ചു. മുഖ്യമന്ത്രിക്കു വേണ്ടി വി.ജോയി എംഎൽഎ റീത്ത് സമർപ്പിച്ചു. വൈകിട്ട് അഞ്ചോടെ സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെയാണ് വീട്ടു വളപ്പിൽ സംസ്കാരം നടന്നത്. മെഡിക്കൽ കോളജിൽ അന്തരിച്ച ജി.കെ.പിള്ളയുടെ മൃതദേഹം ഇന്നലെ ഉച്ചയോടെയാണ് ഇടവ സംഘംമുക്ക് വലിയമാന്തറ വിളയിൽ വീട്ടിലെത്തിച്ചത്.

ചിറയിൻ കീഴ് സ്വദേശിയായ അദ്ദേഹം വിവാഹ ശേഷമാണ് ഭാര്യയുടെ നാടായ ഇടവ യിലേക്ക് താമസം മാറ്റിയത്. നാട്ടിലെ സാംസ്കാരിക രംഗത്തെല്ലാം സജീവമായിരുന്ന അദ്ദേഹത്തെ അവസാനമായി ഒരു നോക്ക് കാണാൻ നാട്ടുകാർ ഒഴുകിയെത്തി. സർക്കാർ ബഹുമതികളൊന്നും ലഭിച്ചില്ലെങ്കിലും സാംസ്കാരിക സാമൂഹിക സംഘടനകളുടെ നൂറോളം പുരസ്കാരങ്ങൾ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. ‘നിമിഷം’, ‘എന്റെ സത്യാന്വേഷണ പരീക്ഷകൾ’ എന്നിവയാണ് അദ്ദേഹം അവസാനം അഭിനയിച്ച സിനിമകൾ. കഴിഞ്ഞ വർഷം വരെ സീരിയലിൽ അഭിനയിച്ചിരുന്നു.

ഇത്രയും പ്രശസ്തനായ നടനോട് സിനിമ മേഖല കാണിച്ചത് കടുത്ത അനാദരവ് ആന്നെന്നും, സമൂഹ മാധ്യമങ്ങളിൽ ഒരു പോസ്റ്റ് ഇട്ടാൽ തങ്ങളുടെ കടമ നിറവേറി എന്ന് ചിന്തിച്ചിരിക്കുന്ന പ്രമുഖ നടൻമാർ സഹിതം കാണിച്ചത് തീർത്തും അനീതി ആണെന്നും നാട്ടുകാരിൽ പലരും, അതുപോലെ അദ്ദേഹത്തെ സ്നേഹിക്കുന്ന ആരാധകരും അഭിപ്രായ പെട്ടു…

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *