
എനിക്ക് ഒൻപത് ചോദ്യങ്ങളാണ് മോഹൻലാലിനോട് ചോദിക്കാനുള്ളത് ! ഈ കത്തിന് ഉറപ്പായും മറുപടി ഉണ്ടാകണം ! ഗണേഷ് കുമാറിന്റെ ചോദ്യങ്ങൾ ശ്രദ്ധ നേടുന്നു !
ഏറെ നാളുകൾക്ക് ശേഷം നടന്ന അമ്മ സംഘടനയുടെ ജനറൽ ബോഡി മീറ്റിങ്ങിനു ശേഷം ഏറെ കോലാഹങ്ങൾ ഉണ്ടായിരുന്നു, അതിൽ പ്രധാനമായ ഒന്ന് ഷമ്മി തിലകനെ അമ്മയിൽ നിന്നും പുറത്താക്കി എന്ന വാർത്തയും അതുപോലെ വിജയ് ബാബു മീറ്റിങ്ങിൽ പങ്കെടുത്തു, പത്ര സമ്മേളനത്തിൽ ഇടവേള ബാബു അമ്മ ഒരു ക്ലബ്ബ് ആണെന്ന് പറഞ്ഞതും എല്ലാം ഏറെ വിമര്ശങ്ങള്ക്ക് വഴി ഒരുക്കിയിരുന്നു. ഇടവേള ബാബുവിന്റെ പരാമർശത്തെ രൂക്ഷമായി വിമർശിച്ചുകൊണ്ട് ഗണേഷ് കുമാർ രംഗത്ത് വന്നതും ഏറെ വാർത്താ പ്രധാന്യം നേടിയിരുന്നു .
ഇപ്പോഴിതാ മോഹൻലാലിന് കത്തുമായി ഗണേഷ് കുമാർ എത്തിയിരിക്കുകയാണ്, ഒൻപത് ചോദ്യങ്ങളുന്നയിച്ചാണ് കത്തെഴുതിയിരിക്കുന്നത് ഗണേഷ് കുമാർ എംഎൽഎ. അമ്മയുടെ നേതൃത്വം ദിലീപിനോടും വിജയ് ബാബുവിനോടും രണ്ട് നിലപാടാണ് സ്വീകരിച്ചിരിക്കുന്നതെന്നും അമ്മയെ ക്ലബ്ബ് ആക്കി ജനറൽ സെക്രട്ടറി ചിത്രീകരിച്ചിട്ടും മൗനം തുടരുന്നതെന്തിനെന്നും ഉൾപ്പെടെ 9 ചോദ്യങ്ങളാണ് കത്തിൽ ഗണേഷ് കുമാർ ഉന്നയിച്ചിരിക്കുന്നത്.

സംഘടന ദിലീപിന്റെ വിഷയത്തിൽ എടുത്ത സമീപനം വിജയ് ബാബുവിന്റെ വിഷയത്തിൽ സ്വീകരിക്കുമോ, ഈ വിവാദത്തിലേക്ക് ജഗതി ശ്രീകുമാറിനെ അനാവശ്യമായി വലിച്ചിഴയ്ക്കുകയുണ്ടായ ഇടവേള ബാബുവിന്റെ പ്രവർത്തിയെ ‘അമ്മ’ അപലപിക്കുമോ, ബിനീഷ് കോടിയേരിയുടെ വിഷയം ചർച്ചചെയ്ത ദിവസം ഞാൻ ‘അമ്മ’ യോഗത്തിൽ സന്നിഹിതനായിരുന്നോ.. പരസ്പരം ചെളിവാരി എറിയുന്ന തന്ത്രം അമ്മയുടെ നയമാണോ.. കോടതി കുറ്റ വിമുക്തയാക്കിയ പ്രിയങ്ക എന്ന നടിയെ കുറിച്ച് ദുസൂചനയോടെ ഇടവേള ബാബുവിന്റെ പരാമർശത്തിന് അമ്മയുടെ പിന്തുണയുണ്ടോ.. അമ്മയുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ അംഗങ്ങൾ ആരോപിതനായ വ്യക്തിയിൽ നിന്നും പ്രതിഫലം പറ്റിക്കൊണ്ട് കുറ്റാരോപിതനെ രക്ഷിക്കാൻ ശ്രമം നടത്തുന്നുവെന്ന അതിജീവിതയുടെ ആരോപണം ഗൗരവമുള്ളതല്ലേ…
അതുപോലെ സംഘടനയിലെ അംഗത്വ ഫീസ് രണ്ട് ലക്ഷത്തി അയ്യായിരം രൂപയായി ഉയർത്തിയത് എന്തിനാണ്.., അമ്മ ക്ലബ്ബ് ആണെന്ന് പറയുമ്പോൾ അങ്ങ് മിണ്ടാതിരിക്കുന്നത് ലജ്ജാകരമല്ലേ.., അമ്മ ക്ലബ്ബ് ആണ് എന്ന് ആവർത്തിച്ചു പറയുന്ന ഇടവേള ബാബു സംഘടനയുടെ ജനറൽസെക്രട്ടറിയായി തുടരാൻ ഇനിയും യോഗ്യനാണോ.. അമ്മയുടെ യൂട്യൂബ് ചാനലിൽ വിജയ് ബാബുവിന്റെ മാസ്സ് എൻട്രി എന്ന പേരിൽ വീഡിയോ പ്രചരിപ്പിക്കാൻ ഉണ്ടായ കാരണമെന്ത്… എന്നുള്ള ഒൻപത് ചോദ്യങ്ങളാണ് കത്തിൽ ഗണേഷ് കുമാർ പ്രധാനമായും പ്രതിപാദിച്ചിരിക്കുന്നത്. താൻ മുമ്പ് അയച്ചിരുന്ന പല കത്തുകൾക്കൊന്നും മറുപടി ലഭിച്ചിരുന്നില്ലെന്നും അതുപോലെ ആവില്ല ഈ കത്ത് എന്നും ഗണേഷ് കുമാർ വ്യക്തമാക്കിയിട്ടുണ്ട്.
Leave a Reply