അ,ല,വ,ലാ,തി,കൾ എന്നേ പറയാനുള്ളു ! ബോധം ഇല്ലാത്ത ആളുകളെ താര സംഘടന നിലക്ക് നിർത്തണം ! അതുപോലെ ഉള്ള മനുഷ്യനെ അവഹേളിക്കാൻ അവനു എന്ത് യോഗ്യതയാണ് ഉള്ളത് ! ക്ഷുപിതനായി ഗണേഷ് കുമാർ !

മലയാളികളുടെ പ്രിയങ്കനായ നേതാവ് ബഹു ഉമ്മൻ ചാണ്ടി സാറിന്റെ വിയോഗത്തിൽ നിന്നും ഇപ്പോഴും മുക്തി നേടാത്തവരാണ് മലയാളികളിൽ കൂടുതൽ പേരും. എന്നാൽ  മലയാളികളെ ഏറ്റവും കൂടുതൽ വിഷമിപ്പിച്ചത് നടൻ വിയകന്റെ വിവാദ വാക്കുകൾ ആയിരുന്നു, ഉമ്മൻ ചാണ്ടിയെ അധിക്ഷേപിച്ച് വിനായകൻ പങ്കുവെച്ച വാക്കുകളിൽ നിരവധി പേര് വിമർശനവുമായി എത്തിയിരുന്നു. ആരാണ് ഈ ഉമ്മൻ ചാണ്ടി, എന്തിനാണ് മൂന്നു ദിവസം അവധി തുടങ്ങിയ ആരോപണങ്ങളാണ് ലൈവിലെത്തി വിനായകൻ പറഞ്ഞത്.

ഇപ്പോഴിതാ ഈ വിഷയത്തിൽ പ്രതികരണം അറിയിച്ച് രംഗത്ത് വന്നിരിക്കുകയാണ് എം എൽ എ ഗണേഷ് കുമാർ. വളരെ ക്ഷുപിതനായിട്ടാണ് അദ്ദേഹം ഈ വിഷയത്തോട് പ്രതികരിച്ചത്, വളരെ ദൗര്‍ഭാഗ്യകരവും കേരളത്തെ സമൂഹത്തെ സംബന്ധിച്ച് ലജ്ജാകരവുമായ ഒരു പരാമർശമാണ് വിനായകൻ നടത്തിയിരിക്കുന്നത്. ഒരാളുടെ നിലവാരം നമുക്ക് മനസ്സിലാകുന്നത് ഇത്തരം വർത്തമാനങ്ങളിലൂടെയാണ്. ജീവിച്ചിരിക്കുന്നവരേക്കാൾ മരിച്ചവർക്ക് ആദരവ് നൽകുന്ന ഒരു സംസ്കാരമാണ് നമ്മുടെ ഭാരത സംസ്കാരം.

ഉമ്മൻചാണ്ടി സാറിനെപോലെ  ഉള്ള പൊതുപ്രവർത്തകനെക്കൊണ്ട് പാവങ്ങൾക്ക് പല ഗുണങ്ങളുമുണ്ട്. ഉമ്മൻചാണ്ടി ആര് എന്ത് സഹായത്തിനു ചെന്നാലും പാർട്ടി നോക്കാതെ അവർക്ക് വേണ്ടി ഇറങ്ങിത്തിരിക്കുന്ന ആളാണ്. അദ്ദേഹത്തെക്കുറിച്ച് സമൂഹത്തിന് യാതൊരു ഉപകാരവുമില്ലാത്ത ഒരാൾക്ക് പറയാൻ യാതൊരു യോഗ്യതയും അർഹതയുമില്ല. സംസ്കാരശൂന്യനായ ഒരാളെക്കൊണ്ടേ ഇത്തരത്തിൽ പെരുമാറാൻ കഴിയൂ.

മ,ദ്യ,പി,ച്ചും ല,ഹ,രി മ,രു,ന്നു,കൾ കഴിച്ചുകൊണ്ടും വൃത്തികേടുകൾ പറയുന്നവരെ നമ്മുടെ സമൂഹം ഒറ്റപ്പെടുത്തണം. ഇത് മര്യാദ കെട്ട സംസാരമാണ്. നമ്മുടെ നാട്ടിൽ ചത്തു എന്ന് പറയുന്നത് പട്ടിയും പൂച്ചയും എലിയുമൊക്കെ ചാകുമ്പോഴാണ്. ഇത് സ്വന്തം അച്ഛൻ തന്നെ ചത്തു എന്ന് പറയുന്നയാളുടെ സംസ്കാരം എത്ര നിലവാരം കുറഞ്ഞതാണ്. ഇവരെയൊക്കെ നിലയ്ക്ക് നിർത്തണം. ഇവർക്കെതിരെ സിനിമയുമായി ബന്ധപ്പെട്ട സംഘടനകൾ കർശന നടപടി എടുക്കണം.

ഇപ്പോൾ ഈ വിഷത്തിൽ  ഉമ്മൻ ചാണ്ടി സാറിന്റെ കുടുംബത്തിന് പരാതിയുണ്ടോ എന്നതല്ല വിഷയം. ഇത്തരം സംസ്കാര ശൂന്യർക്കെതിരെ പൊ,ലീ,സ് സ്വമേധയാ കേസെടുക്കണം. അല്ലങ്കിൽ  സോഷ്യൽ മീഡിയ  ഇത്രയും വൃത്തികെട്ട കാര്യങ്ങൾക്ക് ഉപയോഗിക്കുന്ന ആളുകളെ ശിക്ഷിക്കണം. പൊ,ലീ,സ് കേസെടുത്തില്ലെങ്കിൽ ബഹുമാനപ്പെട്ട കോ,ട,തി ഇക്കാര്യത്തിൽ ഇടപെട്ട് കേ,സെ,ടുക്കണം. രണ്ടു തവണ മുഖ്യമന്ത്രിയായ കേരളത്തിലെ ജനങ്ങൾ ഇപ്പോഴും സ്നേഹിക്കുന്ന ഒരു പൊതുപ്രവർത്തകനാണ് ഉമ്മൻ‌ചാണ്ടി സർ.

അദ്ദേഹത്തെ പോലെ ഒരു മനുഷ്യൻ ചെയ്ത പുണ്യ പ്രവർത്തികളുടെ ഫലമാണ് അദ്ദേഹത്തിന്റെ വിലാപ യാത്രയിൽ നമ്മൾ കണ്ടത്, അതുപോലെ   വിദേശത്തൊക്കെ പെട്ടുപോയ ചില ആളുകളെയും അതുപോലെ വിദേശത്ത് കുറ്റകൃത്യങ്ങളിൽ പെട്ട് ജയിലിൽ കഴിയുന്ന ആളുകളെയും ‘ബ്ലഡ് മണി’ ഒപ്പിച്ചു കൊടുത്ത് തൂക്കുകയറിൽ നിന്ന് രക്ഷിച്ചിട്ടുള്ള അദ്ദേഹത്തെ ഇങ്ങനെ അധിക്ഷേപിക്കാൻ ഇങ്ങനെയുള്ള അയോഗ്യന് യാതൊരു കാര്യവുമില്ല എന്നും ഗണേഷ് കുമാർ പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *