
വാക്ക്, അത് പാലിക്കാൻ ഉള്ളതാണ് ! പത്തനാപുരത്തെ ഏഴാം ക്ലാസുകാരന്റെ വീടിന് തറക്കല്ലിട്ടു ! ഇതാകണം ജനപ്രതിനിധി എന്ന് ആരാധകർ !
നടനായും പൊതുപ്രവർത്തകനായും ഏവർകും വളരെ പ്രിയങ്കരനായ ആളാണ് കെബി ഗണേഷ് കുമാർ. സാധാരണ ജനങ്ങളോട് അദ്ദേഹംകാണിക്കുന്ന കരുതൽ അത് വളരെ വലുതാണ്. ഇതിനോടകം അദ്ദേഹത്തിന്റെ ഇടപെടലിൽ നിരവധി സാധാരണക്കാർക്ക് ഒരുപാട് സഹായങ്ങൾ ലഭിച്ചിട്ടുണ്ട്. ഇപ്പോഴിതാ അത്തരത്തിൽ വീടില്ല എന്ന സങ്കടം അദ്ദേഹത്തെ കണ്ടു കരഞ്ഞു പറഞ്ഞ അർജുൻ എന്ന പയ്യനെ ചേർത്ത് പിടിച്ച് പത്തനാപുരം എംഎൽഎ ഗണേഷ് കുമാർ അന്ന് അവിടെ വെച്ച് ആ പയ്യന് ഒരുവാക്ക് കൊടുത്തിരുന്നു.
നിനക്ക് വീടും വെക്കും, അതുമാത്രമല്ല നിന്റെ പഠനവും ഞാൻ ഏറ്റെടുത്ത് ഒരു മകനെ പോലെ ഞാൻ നോക്കും എന്നായിരുന്നു ആ വാക്ക്. അതിൽ ആദ്യം ആ കുട്ടിയുടെ സ്വപ്നം സ്വന്തമായി ഒരു വീട്. അതിനാണ് ഇപ്പോൾ തുടക്കം കുറിച്ചിരിക്കുന്നത്. സ്വന്തമായി വസ്തു ഉണ്ടായിട്ടും വീട് വെക്കാന്‍ കഴിയാതിരുന്ന അമ്മയ്ക്കും മകനും നല്കിയ വാക്ക് ഗണേഷ് കുമാര്‍ പാലിച്ചു. പത്തനാപുരം കമുകുംചേരിയില്‍ നിര്‍മ്മിക്കുന്ന വീടിന്റെ തറക്കില്ലിടല്‍ ആഘോഷപൂര്‍വം ഗണേഷ് കുമാര്‍ നിര്‍വഹിച്ചു. പണിയാന്‍ പോകുന്ന പുതിയ വീടിന്റെ ചിത്രങ്ങള്‍ കണ്ടതോടെ അർജുൻ എംഎല്‍എയെ കെട്ടിപിടിച്ചു കരഞ്ഞു. ഒപ്പം ഒരു സ്നേഹചുംബനവും നല്കി.

ശേഷം ആ കൊച്ചു പയ്യന്റെ സന്തോഷം കണ്ട ഗണേഷ് പറഞ്ഞു, ദൈവവമാണ് തന്നെക്കൊണ്ട് ഇതെല്ലാം ചെയ്യിക്കുന്നത്. താനൊരു നിമിത്തം മാത്രമാണ്. ഈ വീട് നിർമിച്ചു നൽകുന്നത് ഞാനല്ല, എന്നെ സ്നേഹിക്കുന്ന നാട്ടുകാരാണെന്ന് ഗണേഷ് കുമാര്‍ പറഞ്ഞു. പഠനത്തില്‍ മിടുക്കനായ വിദ്യാര്‍ഥിക്ക് നല്ല ഒരു വീട് വച്ചുനല്‍കാമെന്നും അവിടെ ഇരുന്ന് പഠിക്കാനുള്ള എല്ലാ സാധനങ്ങളും വാങ്ങിത്തരാമെന്നു പറയുന്ന ഗണേഷ് കുമാറിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.
കുറച്ച് ദിവസങ്ങൾക്ക് മുമ്പ് മറ്റു ചില ആവശ്യങ്ങൾക്ക് കമുകുംചേരിയിൽ എത്തിയ അദ്ദേഹത്തോട് സങ്കടം പറഞ്ഞ് കരഞ്ഞ കുട്ടിയെ ആ നിമിഷം തന്നെ അദ്ദേഹം ആശ്വസിപ്പിച്ച് ചേർത്ത് പിടിക്കുക ആയിരുന്നു. വീടില്ലാത്ത വിഷമം പറഞ്ഞ് കരഞ്ഞ ആ അമ്മയുടെയും മകന്റെയും സങ്കടം അദ്ദേഹം ഹൃദയം കൊണ്ട് കേൾക്കുക ആയിരന്നു. വീട് മാത്രമല്ല, നിനക്ക് എവിടെ വരെ പഠിക്കണോ അവിടെ വരെ പഠിക്കണം. ഞാന്‍ പഠിപ്പിക്കും. നന്നായി പഠിക്കണം. എന്റെ നാലാമത്തെ കുട്ടിയെ പോലെ ഇവനെ ഞാന്‍ നോക്കും എന്നും ഗണേഷ് കുമാർ പറഞ്ഞപ്പോൾ കണ്ണുനീരുകൊണ്ട് നന്ദി പറയുകയായിരുന്നു ആ കുടുംബം. നിരവധിപേരാണ് ഇപ്പോൾ അദ്ദേഹത്തിന്റെ ഈ പ്രവർത്തിയെ അഭിനന്ദിച്ച് രംഗത്ത് വരുന്നത്.
Leave a Reply