
ശ്രീവിദ്യയുടെ സ്വ,ത്തു,ക്ക,ൾ ഗണേഷ് കുമാർ ത,ട്ടി,യെ,ടു,ത്ത,താ,ണ് ! അവസാന നാളുകളിൽ മരുന്ന് വാങ്ങാൻ പോലും പണം നൽകിയില്ല ! സഹോദരിയുടെ വെളിപ്പെടുത്തൽ !!
ഒരു സമയത്ത് തെന്നിന്ത്യൻ സിനിമയിൽ തിളങ്ങി നിന്ന നടിയാണ് ശ്രീവിദ്യ. മലയാളികൾക്ക് ഒരുപാട് പ്രിയങ്കരിയായ അഭിനേത്രിയാണ് ശ്രീവിദ്യ. ഇന്നും നമ്മൾ ഓർത്തിരിക്കുന്ന ഒരുപാട് മികച്ച വേഷങ്ങൾ ബാക്കിയാക്കിയാണ് അവർ സിനിമ ലോകത്തുനിന്നും വിട പറഞ്ഞത്. പ്രശസ്ത ഗായിക എം.എൽ. വസന്തകുമാരിയുടേയും മകളായി ജനിച്ച ശ്രീവിദ്യയുടെ ബാല്യ കാലം തന്നെ ഒരുപാട് ദുരിതങ്ങളായിരുന്നു. ശ്രീവിദ്യ ജനിച്ച ശേഷം അമ്മ സംഗീത ലോകത്ത് ഒരുപാട് തിരക്കുള്ള ആളായി മാറുകയും അച്ഛന് സുഖമില്ലാതെ വന്നതുകൊണ്ട് കുടുംബ ബാധ്യതകളും അമ്മയുടെ തലയിൽ വന്നു, അതുകൊണ്ട് അവർക്ക് വളരെ തിരക്കുപിടിച്ച ജീവിതമായിരുന്നു.
വ്യക്തി ജീവിതത്തിൽ ഒരുപാട് തകർച്ച നേരിട്ട ശ്രീവിദ്യയുടെ ജീവിതം തന്നെ ഒരു തുറന്ന പുസ്തകമാണ്. പ്രണയങ്ങൾ, വിവാഹം, വേർപിരിയാൻ അങ്ങനെ സംഭവബഹുലമായിരുന്നു അവരുടെ ജീവിതം. നടിക്ക് മക്കൾ ഉണ്ടയായിരുന്നില്ല. അതുകൊണ്ട് താരത്തിന്റെ മ,ര,ണ ശേഷം അവരുടെ സ്വത്തുക്കളുടെ നടത്തിപ്പ് അവകാശം ഗണേഷ് കുമാറിനാണ് നൽകിയത്. സിനിമ രംഗത്തും രാഷ്ട്രീയ രംഗത്തും ഒരുപോലെ തിളങ്ങി നിൽക്കുന്ന ആളാണ് നടൻ ഗണേഷ് കുമാർ. മന്ത്രി സ്ഥാനം വരെ കൈവരിച്ച ഗണേഷ് ഇപ്പോൾ പത്തനാപുരത്തെ എംഎൽഎ ആണ്. തന്റെ അച്ഛന്റെ പാത പിന്തുടർന്നാണ് ഗണേഷ് രാഷ്ട്രീയത്തിലേക്ക് വന്നത്.
രാഷ്ട്രീയ രംഗത്ത് പല വിവാദങ്ങളും നേരിട്ട ഗണേഷിൻറെ വാർത്തകൾ ഇടക്ക് സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചയാകാറുണ്ട്. അത്തരത്തിൽ ഇപ്പോൾ ഗണേഷിന്റെ സഹോദരി ഉഷ മോഹൻദാസ് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. ഗണേഷ് കുമാറിന് സ്വത്തുക്കളോട് വളരെയധികം ആർത്തി ആണെന്നാണ് സഹോദരി പറയുന്നത്. അച്ഛൻ്റെ സ്വത്തുക്കളെ സംബന്ധിച്ചു ഗണേഷ്കുമാറും സഹോദരിയും തമ്മിൽ ഇതിനുമുമ്പും പല വാക്കു തർക്കങ്ങളും നടന്നിട്ടുണ്ട് ഇപ്പോഴും അത് നടന്നുകൊണ്ടിരിക്കുകയാണ്.

അച്ഛൻ്റെ വിൽപ്പത്രത്തിൽ തന്നെ ഒഴിവാക്കിയതിന് പിന്നിലും ഗണേഷ് തന്നെയാണ് എന്ന സംശയം തനിക്കുണ്ടെന്നും സഹോദരി ഉഷ മോഹൻദാസ് പറയുന്നു. ഏകമകൻ എന്നുള്ള അമിത വാത്സല്യം എപ്പോഴും ഗണേഷ് കുമാറിന് ലഭിച്ചിരുന്നുവെന്നും, അതിന്റേതായ ഗുണങ്ങളും ദോഷങ്ങളും അദ്ദേഹത്തിനുണ്ട് എന്നും സഹോദരി പറയുന്നു അച്ഛനു ഏറ്റവും ഇഷ്ടമുള്ള മകൾ താനാണെന്ന് ഗണേഷ് കുമാർ തന്നെ ഇതിനു മുമ്പ് എഴുതിയിട്ടുണ്ട്.
അത്രയും ഇഷ്ടമുള്ള മകളെ ഏതെങ്കിലും ഒരച്ഛൻ വിൽപത്രത്തിൽ നിന്നും ഒഴിവാക്കും എന്ന് താൻ വിശ്വസിക്കുന്നില്ല എന്നാണ് ഉഷ പറയുന്നത്. അതുപോലെ മ,രി,ച്ചു,പോ,യ നടി ശ്രീവിദ്യയുടെ സ്വത്തുമായി ബന്ധപ്പെട്ട് ഗണേഷ് കുമാറിനെതിരെയും ഉഷ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. ആർ സി സിയിലെ ഡോക്ടറായിരുന്ന കൃഷ്ണൻനായരുടെ ജീവചരിത്രത്തിലും ഇതേ സംബന്ധിച്ച് എഴുതിയിട്ടുണ്ടെന്നാണ് ഉഷ പറയുന്നത്.
ശ്രീവിദ്യയുടെ സ്വത്തുക്കൾ കൈകാര്യം ചെയ്തിരുന്ന ഗണേഷ് നടിയുടെ അവസാന നാളുകളിൽ അവർക്ക് മരുന്നു വാങ്ങാൻ പോലും പണം അനുവദിച്ചിരുന്നില്ല എന്നാണ് അതിൽ നിന്നും വായിക്കാൻ കഴിഞ്ഞത് എന്നും ഉഷ പറയുന്നു . ശ്രീവിദ്യയുടെ സ്വത്തുക്കളുടെ എല്ലാം നടത്തിപ്പ് അവകാശം ഗണേഷ്കുമാറിന്റെ പേരിലാണ്. ശ്രീവിദ്യയുടെ സ്വത്തുക്കൾ സംബന്ധിച്ച് ഗണേഷ്കുമാറിനെതിരെ ഇപ്പോഴും ലോകായുക്തയിൽ ഒരു കേ,സ് നടന്നു കൊണ്ടിരിക്കുകയാണ്.
Leave a Reply