ബിജെപിയിൽ സ്ത്രീകൾ സുരക്ഷിതരല്ല ! പ്രത്യേകിച്ചും തമിഴ്‌നാട് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈയുടെ കീഴില്‍ ! രൂക്ഷമായ വിമര്ശനത്തോടെ പാർട്ടി വിട്ട് നടി ഗായത്രി !

ബിജെപി പാർട്ടിയിൽ നിന്ന് രാജി വെച്ച് പുറത്ത് വന്നതിന് ശേഷം പാർട്ടിക്ക് എതിരെ രൂക്ഷ വിമർശനവുമായി രംഗത്ത് വന്നിരിക്കുകയാണ് നടി ഗായത്രി രഘുറാം. ഗായത്രി മലയാളികൾക്കും വളരെ സുപരിചിതയാണ്, പ്രിത്വിരാജിന്റെ നായികയായി നക്ഷത്ര കണ്ണുള്ള രാജകുമാരൻ അവനുണ്ടൊരു രാജകുമാരി എന്ന സിനിമയിൽ കൂടി മലയാളികൾക്ക് വളരെ പ്രിയങ്കരിയായ അഭിനേത്രിയാണ്.

എന്നാൽ സിനിമ ജീവിതത്തിൽ നിന്നും ഇടവേള എടുത്ത ഗായത്രി രാഷ്ട്രീയ രംഗത്ത് സജീവമായിരുന്നു, എന്നാൽ ഇപ്പോഴിതാ ബിജെപിയില്‍ നിന്ന് രാജിവെച്ച ശേഷം നടി കോൺഗ്രസിൽ ചേർന്നു എന്നാണ് റിപ്പോർട്ടുകൾ. ഇതോടൊപ്പം സാമൂഹിക മാധ്യമമായ എക്‌സില്‍ ബി.ജെ.പി. ക്കെതിരേ രൂക്ഷമായ വിമര്‍ശനവും ഉന്നയിച്ചു. രാജ്യത്തിനുവേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച കുടുംബത്തെ ഇകഴ്ത്തുന്ന തരത്തില്‍ പ്രവര്‍ത്തിക്കുന്ന സ്വാര്‍ഥതാത്പര്യമുള്ള ബി.ജെ.പി.യെ ഇവിടെ വേണ്ട.

രാജ്യത്തെ ഈ ഭരണത്തിൽ നിന്നും ജനങ്ങള്‍ ഒരു  മാറ്റം ആഗ്രഹിക്കുന്നു. രാജ്യത്തിന് വേണ്ടി ജീവൻ ബ,ലി,യ,ർപ്പിച്ച കുടുംബത്തെ ഇകഴ്ത്തുന്ന സ്വാർത്ഥരായ ബി ജെ പിയെ നമ്മുക്ക് ഇവിടെ വേണ്ട. ജനങ്ങൾ ഭരണമാറ്റം ആഗ്രഹിക്കുന്നു. ഹിന്ദു മതത്തിന്റെ പേരില്‍ അക്രമവും വിദ്വേഷവും ലൈംഗികാതിക്രമവും അഴിച്ചുവിടുന്ന ജനാധിപത്യം കവര്‍ന്നെടുക്കുന്ന ബി.ജെ.പി. ഭരണം ഇവിടെ വേണ്ട. ബി.ജെ.പി.യെ ഇഷ്ടപ്പെടാത്തവരും അല്ലാത്തവരും കോണ്‍ഗ്രസിന് സംഭാവന നല്‍കുക ഗായത്രി എക്‌സില്‍ കുറിച്ചു. കോണ്‍ഗ്രസിന്റെ 13 8ാം വാര്‍ഷികത്തോടനുബന്ധിച്ച് 1380 രൂപ സംഭാവന നല്‍കിയതിന്റെ രേഖയും കുറിപ്പിനൊപ്പം ഗായത്രി എക്‌സില്‍ പങ്കുവെച്ചു.

ഈ വർഷം  ജനുവരിയിലായിരുന്നു ഗായത്രി ബി ജെ പിയിൽ നിന്നും രാജിവെച്ചത്. ബി ജെ പിയിലെ അനീതിയാണ് രാജി വെക്കാനുള്ള തന്റെ തീരുമാനത്തിന് പിന്നില്‍ എന്നും സ്ത്രീകള്‍ക്ക് തുല്യാവകാശവും ബഹുമാനവും നല്‍കാത്തതിനാലാണ് പാർട്ടി വിടുന്നതെന്നുമായിരുന്നു ഗായത്രി വ്യക്തമാക്കിയത്. സംസ്ഥാന അധ്യക്ഷൻ അണ്ണാമലൈയ്ക്കെതിരെ രൂക്ഷവിമർശവും ഗായത്രി ഉന്നയിച്ചിരുന്നു.

സംസ്ഥാന അധ്യക്ഷൻ അണ്ണമൈലയെ നുണയൻ എന്നായിരുന്നു ഗായത്രി വിശേഷിപ്പിച്ചിരുന്നത്. നേതാക്കളുമായി ബന്ധപ്പെട്ട ലൈംഗികാരോപണങ്ങളിൽ സംശയത്തിന്റെ നിഴലിൽ നിർത്തുന്ന തരത്തിൽ തനിക്കെതിരെ പ്രചരണം നടന്നുവെന്നും ഗായത്രി ആരോപിച്ചിരുന്നു.ന്യൂനപക്ഷ വിഭാഗം നേതാവും മുൻ ഡി എം കെ പാർട്ടിക്കാരനുമായിരുന്ന തിരുച്ചി സൂര്യ ശിവയ്ക്കെതിരായ സംസ്ഥാന ന്യൂനപക്ഷ വിഭാഗം മേധാവി ഡെയ്‌സി ശരണിനെ ആരോപണത്തിൽ ബി ജെ പി നേതൃത്വം നടപടിയെടുത്തില്ലെന്ന് ചൂണ്ടിക്കാട്ടി ഗായത്രി പരസ്യ വിമർശനം ഉന്നയിച്ചിരുന്നു.

2014 ൽ ബിജെപി യിൽ ചേർന്ന ഗായത്രി ബി ജെ പിയുടെ സാംസ്‌കാരിക വിഭാഗത്തിന്റെ ചുമതലയുണ്ടായിരുന്ന നേതാവായിരുന്നു ഗായത്രി രഘുറാം. നടിയും നര്‍ത്തകിയുമായ ഗായത്രി രഘുറാം പ്രശസ്ത നൃത്ത സംവിധായകനായ രഘുറാമിന്റെ മകളാണ് .

Leave a Reply

Your email address will not be published. Required fields are marked *