ഉമാ തോമസിനെ കാണാൻ പോലും ദിവ്യ ഉണ്ണി തയ്യാറായില്ല ! സംഭവം ഉണ്ടായതിൽ ഖേദിക്കുന്നുവെന്ന് പറയാൻ പോലും ദിവ്യക്ക് മനസുണ്ടായില്ല ! വിമർശിച്ച് നടി ഗായത്രി

കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഏറ്റവുമധികം ചർച്ചചെയ്യപ്പെട്ട ഒന്നാണ് മൃദം​ഗനാദം എന്ന പേരിൽ 12000ത്തോളം നർത്തകരെ ഉൾപ്പെടുത്തി എട്ട് മിനിറ്റ് ദൈർഘ്യമുള്ള ഭരതനാട്യം അവതരിപ്പിച്ചുകൊണ്ട് ദിവ്യ ഉണ്ണിയും സംഘവും ഗിന്നസ് റെക്കോർഡ് സ്വന്തമാക്കിയതും, ശേഷം ഇതിന്റെ പിന്നിൽ നടന്ന താടിപ്പുകളും സ്റ്റേജിൽ വെച്ച് എം എൽ എ ഉമ തോമസിന് സംഭവിച്ച അപകടവും എല്ലാം. പരിപാടിക്ക് ദിവ്യ ഉണ്ണിക്ക് ഗിന്നസ് റെക്കോർഡ് ലഭിച്ചിരുന്നു. ശേഷം ദിവ്യ ഉണ്ണി അമേരിക്കയിലേക്ക് മടങ്ങുകയും ചെയ്തു.

ഇപ്പോഴിതാ ഈ വിഷയത്തിൽ നടിയെ വിമർശിച്ച് നടി ഗായത്രി വർഷ പറഞ്ഞ വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്. കലാ പ്രവര്‍ത്തനങ്ങള്‍ കച്ചവട മാധ്യമങ്ങളായി മാറിയെന്നും അതിന്റെ ഭാഗമായിരുന്നു കൊച്ചിയില്‍ നടന്ന ഗിന്നസ് പരിപാടിയെന്നും നടി ഗായത്രി വര്‍ഷ. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന എംഎൽഎ ഉമാ തോമസിനെ കാണാൻ പോലും പരിപാടിക്ക് നൃത്തം ചെയ്ത ദിവ്യ ഉണ്ണി തയ്യാറായില്ലെന്ന് ഗായത്രി വർഷ വിമർശിച്ചു.

ഈ സംഭവത്തിന് ശേഷം ദിവ്യ ഉണ്ണിയുടെ നിലപാടിനെ വിമർശിച്ച് നിരവധി പേര് രംഗത്ത് വന്നിരുന്നു, ഗായത്രി വർഷവും ദിവ്യയെ കുറ്റപ്പെടുത്തി സംസാരിച്ചു, സംഭവം ഉണ്ടായതിൽ ഖേദിക്കുന്നുവെന്ന് പറയാൻ പോലും ദിവ്യക്ക് മനസുണ്ടായില്ല. മാധ്യമങ്ങൾ ആദ്യഘട്ടത്തിൽ സംഘാടകരുടെ പേര് മറച്ചുവച്ചു. കലാ പ്രവർത്തനങ്ങൾ കച്ചവട മാധ്യമങ്ങളായി മാറി. അതിന്റെ ഭാഗമായിരുന്നു കൊച്ചിയിൽ നടന്ന ഗിന്നസ് പരിപാടി.

ഈ സംഭവത്തോട് കേരളീയ സമൂഹവും, സോഷ്യൽ മീഡിയ സമൂഹവും മൗനം പാലിച്ചു. ദിവ്യ ഉണ്ണിയും കച്ചവട കലാപ്രവർത്തനത്തിന്റെ ഇരയായെന്നും ഗായത്രി വിമർശിച്ചു. സിപിഎം കോട്ടയം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള സാംസ്കാരിക സമ്മേളനത്തിലാണ് വിമർശനം. അതേസമയം പരിപാടിയുടെ നടത്തിപ്പുകാരായിരുന്ന മൃദം​ഗവിഷനു നേരെ വലിയ പരാതികളാണ് ഉയരുന്നത്. സാമ്പത്തിക ചൂഷണം ഉൾപ്പടെ നിരവധി പരാതികളും നടത്തിപ്പുമായി ബന്ധപ്പെട്ടു ഏറെ ക്രമക്കേടുകളും ഇതിനോടകം കണ്ടെത്തിയിട്ടുണ്ട്.

എന്നാൽ ഇങ്ങനെയൊരു പരിപാടി സംഘടിപ്പിക്കാൻ തീരുമാനിച്ചത് മൃദംഗ വിഷൻ ആണെന്നും, വലിയ രീതിയിലെ പരിപാടിയുടെ മുഖമായി മാറാൻ താൻ ക്ഷണിക്കപ്പെടുകയായിരുന്നു എന്നുമാണ് ഒരഭിമുഖത്തിൽ ദിവ്യ ഉണ്ണി വെളിപ്പെടുത്തിയത്. ലോകറെക്കോർഡ് ലക്ഷ്യമിട്ടു കൊണ്ടുള്ള നൃത്തപരിപാടിയിൽ പങ്കെടുത്ത നടിയും നർത്തകിയുമായ ഉത്തര ഉണ്ണി മാത്രമാണ്, ധാർമികതയുടെ പേരിൽ ഉമാ തോമസിന്റെ തിരിച്ചുവരവിനും ആരോഗ്യത്തിനുമായി പ്രത്യാശിച്ചു കൊണ്ട് ഒരു ഇൻസ്റ്റഗ്രാം സ്റ്റോറി എങ്കിലും പോസ്റ്റ് ചെയ്തത്. ഇതിനു ശേഷം മാത്രമാണ് ഉത്തര നൃത്ത ചിത്രങ്ങൾ അപ്‌ലോഡ് ചെയ്തത്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *