
കെ ജി എഫിന് ശേഷം ബോക്സോഫീസ് പിടിച്ചുകുലുക്കാൻ യാഷും ഗീതുമോഹൻദാസും ! സ്വാഗും സ്റ്റൈലും വിട്ടൊരു കളിയില്ല ! ടീസർ വൈറൽ !
കെ ജി എഫ് എന്ന ഒരൊറ്റ സിനിമകൊണ്ട് പാൻ ഇന്ത്യൻ സൂപ്പർ സ്റ്റാറായി മാറിയ ആളാണ് നടൻ യാഷ്. ഇപ്പോഴിതാ ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന, ഗീതു മോഹന്‍ദാസിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ‘ടോക്‌സിക്’ ചിത്രത്തിന്റെ ആദ്യ ഗ്ലിംപ്‌സ് പുറത്തുവന്നിട്ടിരിക്കുകയാണ്, യഷിന്‍റെ പിറന്നാൾ ദിനത്തിൽ ആരാധകർക്കുള്ള സമ്മാനമായിട്ടാണ് ടോക്സിക് ടീസർ എത്തിയിരിക്കുന്നത്. യഷിന്റെ 39-ാം ജന്മദിനമാണ് ഇന്ന്.
ഇതിനോടകം ടീസർ വൈറലായി മാറിയിട്ടുണ്ട്, വെളുത്ത സ്യൂട്ട് ധരിച്ച്, ഫെഡോറയും ചുരുട്ടും പിടിച്ച് നടന്നു വരുന്ന സ്‌റ്റൈലിഷ് യാഷിനെ ടീസറില്‍ കാണാം. നടന്‍ സുദേവ് നായരും ഒപ്പമുണ്ട്. യാഷിന്റെ പത്തൊന്‍പതാം സിനിമയാണിത്. എ ഫെയറി ടെയില്‍ ഫോര്‍ ഗ്രൗണ്‍-അപ്സ് എന്നാണ് ടാഗ് ലൈന്‍. ‘കെജിഎഫി’ന്റെ ഹാങ് ഓവറിലിരിക്കുന്ന ആരാധകരെ ആവേശക്കൊടുമുടിയില്‍ എത്തിക്കുന്നതാണ് വീഡിയോ.
മലയാളികളെ സംബന്ധിച്ച് ചിത്രം കുറച്ചും കൂടി സ്പെഷ്യലാണ്. കാരണം സംവിധാനം ചെയ്യുന്നത് ഗീതു മോഹൻദാസ് ആണ്. ‘ടോക്സിക് – എ ഫെയറി ടെയിൽ ഫോർ ഗ്രൗൺ-അപ്സ്’ എന്നാണ് ചിത്രത്തിന്റെ പേര്. കെവിഎൻ പ്രൊഡക്ഷൻസ്, മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസ് എന്നിവയുടെ കീഴിൽ വെങ്കട്ട് കെ. നാരായണും യഷും ചേർന്നാണ് ചിത്രത്തിന്റെ നിർമാണം. കെജിഎഫ് 2വിന് ശേഷം യഷ് അഭിനയിക്കുന്ന ചിത്രമായതിനാൽ തന്നെ, വലിയ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ ചിത്രത്തിനായി കാത്തിരിക്കുന്നത്. 2025 ഏപ്രലിൽ ചിത്രം തിയേറ്ററുകളിൽ എത്തുമെന്നാണ് റിപ്പോർട്ട്.

ഇത് ഇത്രയും വലിയ ബഡ്ജറ്റിൽ സൂപ്പർ സ്റ്റാറിനെ നായകനായി ഗീതു മോഹൻദാസ് ആദ്യമായിട്ടാണ് ഒരു സിനിമ സംവിധാനം ചെയ്യുന്നത്. വലിയ ബജറ്റില്‍ വിദേശ താരങ്ങളടക്കം ഉള്‍പ്പെടുന്ന വന്‍ താരനിര അണിനിരക്കുന്ന ചിത്രമാണ് ടോക്സിക്. മയക്കുമരുന്ന് മാഫിയയുടെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത് എന്നാണ് വിവരം. അതേസമയം ചിത്രത്തില്‍ യാഷിന്റെ സഹോദരിയായി കരീന കപൂര്‍ എത്തുന്നുവെന്ന വാര്‍ത്തകള്‍ നേരത്തെയുണ്ടായിരുന്നു. എന്നാല്‍ ഡേറ്റ് ക്ലാഷ് മൂലം കരീന ചിത്രത്തില്‍ നിന്നും പിന്മാറിയെന്നും കരീനയ്ക്ക് പകരം നയന്‍താര ചിത്രത്തിന്റെ ഭാഗമാവുന്നുവെന്ന റിപ്പോര്‍ട്ടുകളും എത്തിയിരുന്നു.
Leave a Reply