
ഇത് എന്റെ അവസ്ഥ മാത്രമല്ല; ഇന്ന് മലയാള സിനിമയിലെ 99 ശതമാനം നിര്‍മ്മാതക്കളും വളരെ മോശം അവസ്ഥയിലാണ് ! വെളിപ്പെടുത്തൽ !
ഇന്ന് ഏറ്റവും കൂടുതൽ പണവും പ്രശസ്തിയും നേടിയെടുക്കാനുള്ള ഒരു മാർഗമാണ് സിനിമ മേഖല. കോടികൾ മുതൽ മുടക്കിൽ സിനിമ നിർമിക്കാൻ ഇന്ന് സിനിമ താരങ്ങൾ തന്നെ മുന്നോട്ട് വരുന്ന ഒരു രീതിയാണ് നമ്മൾ കണ്ടു വരുന്നത്. ഇന്ന് ഒരു വിധം എല്ലാ താരങ്ങൾക്കും സ്വന്തമായി നിർമാണ കമ്പനികൾ ഉണ്ട്, പൃഥ്വിരാജ്, നിവിൻ പോളി, അജു വർഗീസ്, സണ്ണി വെയിൻ നസ്രിയ, മഞ്ജു വാര്യർ അങ്ങനെ നീളുന്നു താര നിര…..
എന്നാൽ സിനിമ എന്ന മായിക ലോകത്തിലെ ചില ഇരുണ്ട വഴികൾ കൂട്ടി ഉണ്ട് എന്ന് തന്റെ അനുഭവം കൊണ്ട് മനസിലായ നിർമാതാവ് ഗിരീഷ് ലാലിന്റെ വയ്ക്കുകളാണ് ഇന്ന് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്. മോഹൻലാലിനെയും പ്രിത്വിരാജിനെയും വരെ വെച്ച് സിനിമ എടുത്ത അദ്ദേഹം ഇന്ന് കഴിയുന്നത് ഒരു വാടക വീട്ടിലാണ് എന്നാണ് പറയുന്നത്. തനിക്ക് സംഭവിച്ചതിനെ കുറിച്ച് മാസ്റ്റർ ബീൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഈ കാര്യം വെളിപ്പെടുത്തിയത്.
അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, മലയാള സിനിമയിലെ നിര്‍മ്മാതാക്കളുടെ ചരിത്രം നോക്കിയാല്‍ സിനിമ വിതരണക്കാര്‍ക്ക് കൊടുത്തിട്ടുള്ള ഒരു നിര്‍മ്മാതാവിനും മുടക്കിയ പണം തിരികെ കിട്ടിയിട്ടുണ്ടാകുമെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. അതിലൊക്കെ ഒരുപാട് പ്രശ്നങ്ങളുണ്ട്. പ്രിത്വിരാജിനെ നായകനാക്കി ഞാൻ നിർമിച്ച ചിത്രമാണ് മാണിക്യക്കല്ല്. ആ ചിത്രം നന്നായിട്ട് ഓടി. പക്ഷെ ആ കാശൊന്നും നിർമാതാവായ എനിക്ക് കിട്ടിയില്ലെന്നതാണ് സത്യം. വളരെ ചുരുക്കമായിട്ടേ പണം റിക്കവറായി കിട്ടുകയുള്ളൂ എന്നും ഗിരീഷ് ലാല്‍ പറയുന്നു.

അത്യാവശ്യം നല്ല രീതിയിൽ സാമ്പത്തിക ഭദ്രതയുള്ള ആളായിരുന്നു ഞാൻ, എന്നാൽ എന്റെ വസ്തുവും വീടുമൊക്കെ സിനിമയില്‍ വന്നപ്പോള്‍ തന്നെ നഷ്ടപ്പെട്ടു. എന്റെ മാത്രമല്ല മലയാളസിനിമയിലെ 99 ശതമാനം നിര്‍മ്മാതക്കളും വളറെ പരിതാപകരമായ അവസ്ഥയിലാണ്. കുറേ പ്രശ്നങ്ങള്‍ ഞങ്ങളുടെ ഭാഗത്തു തന്നെയുണ്ട്. മലയാള സിനിമയില്‍ നിര്‍മ്മാതാക്കള്‍ക്ക് ഇന്ന് യാതൊരു വാല്യുവുമില്ല. മറ്റ് ഇന്ഡസ്ട്രികളിൽ ഒക്കെ നിര്‍മ്മാതാക്കള്‍ക്കാണ് ഇന്നും വാല്യു പക്ഷെ മലയാളത്തിൽ അങ്ങനെ അല്ല..
പണ്ടൊക്കെ സിനിമയെ സംബന്ധിച്ച് എല്ലാം ആ നിർമാതാവ് ആണ്, ഇന്ന് അതെല്ലാം കൈവിട്ടുപോയി, നിര്‍മ്മാതാവില്ലെങ്കില്‍ സിനിമയില്ല. താരം ജനിക്കുന്നതും സംവിധായകന് ജനിക്കുന്നതും തിരക്കഥാകൃത്ത് ജനിക്കുന്നതുമെല്ലാം നിര്‍മ്മാതാവ് കാരണമാണ്. എന്നിട്ട് അവസാനം അവന്റെ സ്ഥിതിയെന്താണ്, നിർമാതാവിന് കാശ് കിട്ടിയാൽ കിട്ടി, അതൊക്കെ പിന്നീട് ആര് തിരക്കാൻ.
അവസാനം അയാൾ കുത്തുപാളയെടുത്ത് ഭാര്യയുടെ കെട്ടുതാലി വരെ വില്‍ക്കേണ്ടി വരും. സിനിമയില്‍ ഒരാളും പത്ത് പൈസയുടെ വിട്ടുവീഴ്ച ചെയ്യില്ല. യാതൊരു കമ്മിറ്റ്മെന്റുമില്ല. പൈസയോട് മാത്രമാണ് കമ്മിറ്റ്മെന്റ്. ഞാന്‍ മനസിലാക്കിയ സിനിമയില്‍ അതേയുള്ളൂ. ഞാന്‍ അഞ്ച് സിനിമ നിര്‍മ്മിച്ചയാളാണ്. പത്ത് സിനിമ എടുത്തുവെന്നിരിക്കട്ടെ, പെട്ടെന്ന് വീണുപോയി, അല്ലെങ്കില്‍ രണ്ട് മൂന്ന് വര്‍ഷമായി ഇന്‍ഡസ്ട്രിയിലില്ല, ജീവിച്ചിരിപ്പുണ്ടോ എന്ന് പോലും ആരും അന്വേഷിക്കില്ല.
സൂപ്പർ സ്റ്റാർ മോഹന്‍ലാലിനെ വച്ച് രണ്ട് സിനിമയെടുത്തു, പൃഥ്വിരാജിനെ വച്ച് സിനിമയെടുത്തു, ശ്രീനിയേട്ടനെ വച്ച് സിനിമയെടുത്തു, ഇയാള്‍ ഇപ്പോള്‍ എവിടെയാണെന്ന് അന്വേഷിക്കുന്ന ഒരു ഫോണ്‍കോള്‍ പോലും മലയാള സിനിമയില്‍ നിന്നും ഉണ്ടാകില്ല. പൈസയുണ്ടോ സിനിമയുണ്ട്. പൈസയില്ലെങ്കില്‍ വീട്ടിലിരിക്കാം. ഞാന്‍ കടക്കാരന് ആയാല്‍ എന്റെ വീട്ടുകാര്‍ അനുഭവിക്കും, പക്ഷെ ഇവരൊന്നും നോക്കില്ല. പണ്ട് നഷ്ടം വന്നാൽ പ്രേം നസീർ സാറൊക്കെ ആ നിർമതിവിനെ വിളിച്ച് സിനിമ കൊടുക്കും എന്ന് കേട്ടിട്ടുണ്ട്.
നമ്മളൊക്കെ ഒന്ന് വിളിച്ചാൽ പോലും ആരും ഫോൺ എടുക്കാറില്ല, ചിലപ്പോൾ പണം കടം ചോദിക്കാൻ എന്ന് കരുതി, എല്ലാറ്റിനും പണത്തിനോടുള്ള ആർത്തിയാണ് , ഈ മേഖലയുടെ ശാപമെന്നും അദ്ദേഹം പറയുന്നു. കൂടാതെ സിനിമ എടുക്കാൻ വരുന്നവർ ആ മേഖലയെ കുറിച്ച് നന്നായി പഠിച്ചിട്ട് വേണം അതിന് ഇറങ്ങാൻ എന്ന് മാത്രമാണ് എനിക്ക് പറയാനുള്ളത് എന്നും അദ്ദേഹം പറയുന്നു.
Leave a Reply