
എന്റെ സ്വപ്നമാണ് സഫലമാകാൻ പോകുന്നത് ! ഒരിക്കലും സുരേഷ് ഗോപിയുടെ മകൻ എന്ന നിലയിൽ എവിടെയും പെരുമാറിയിട്ടില്ല ! ഗോകുൽ സുരേഷ് പറയുന്നു !
മലയാള സിനിമയുടെ സൂപ്പർ സ്റ്റാറാണ് സുരേഷ് ഗോപി, ഒരു നടൻ എന്നതിനേക്കാൾ ഉപരി അദ്ദേഹം ചെയ്യുന്ന സൽ പ്രവർത്തികൾ അനേകമാണ്. വർഷങ്ങൾക്ക് ശേഷം അദ്ദേഹം ഇപ്പോൾ സിനിമ രംഗത്ത് വീണ്ടും സജീവമാകാൻ തയ്യാറെടുക്കയാണ്. അച്ഛനും മകനും ആദ്യമായി ഒന്നിക്കുന്ന സിനിമ കൂടിയാണ് പാപ്പാൻ. ഇപ്പോഴിതാ ഗോകുൽ തന്റെ അച്ഛനെ കുറിച്ചും അതുപോലെ സിനിമയെ കുറിച്ചും പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്.
ഗോകുലിന്റെ വാക്കുകൾ ഇങ്ങനെ, പാപ്പൻ എന്ന സിനിമ എന്റെ സ്വപ്നസാഫല്യമാണ്. അച്ഛന്റെയൊപ്പം അഭിനയിക്കണമെന്നത് വർഷങ്ങളായുള്ള ആഗ്രഹമാണ് കാരണം ചെറുപ്പം മുതൽ “സ്റ്റാറായ അച്ഛനെയാണ് കണ്ടുവളർന്നത്. സ്വാഭാവികമായും ആരാധന തോന്നുമല്ലോ. ജോഷി സാറിന്റെ ചിത്രത്തിൽ അച്ഛന്റെയൊപ്പം അഭിനയിച്ചത് എന്നിലെ ഫാൻബോയിയെ സംബന്ധിച്ച് ഒരിക്കലും മറക്കാനാവില്ല.” ഗോകുൽ സുരേഷ് പറഞ്ഞു. പാപ്പാനിലെ ഈ കഥാപാത്രം ഞാൻ ചെയ്താൽ നന്നായിരിക്കും എന്ന് ജോഷി സാറിന് തോന്നിയത് കൊണ്ട് മാത്രമാണ് ആ കഥാപത്രം എനിക്ക് ലഭിച്ചത് എന്നും അതല്ലാതെ മറ്റൊരു പ്രിവിലേജും തനിക്ക് സെറ്റിൽ ഇല്ലായിരുന്നുവെന്നും ഗോകുൽ വ്യക്തമാക്കി.

താരപുത്രൻ എന്ന ഒരു പരിഗണനയും ഇല്ലായിരുന്നു. അച്ഛന്റെ കാരവൻ പോലും ഞാൻ ഉപയോഗിച്ചിട്ടില്ല. അച്ഛൻ വരുന്നതിന് മുൻപ് മേക്കപ്പ് എല്ലാം കഴിഞ്ഞ് ഞാൻ റെഡിയായി ഇരിക്കും. സ്റ്റാർ കിഡ്സിന്റെ പ്രിവിലേജുകൾ ഉപയോഗിക്കാൻ അച്ഛനും ഒരിക്കലും അനുവദിച്ചിട്ടില്ല, സുരേഷ്ഗോപിയുടെ മകനായതുകൊണ്ട് സിനിമയിലേക്കുള്ള എൻട്രി എളുപ്പമായിരുന്നു. എങ്കിലും അതിനുശേഷം സിനിമയിൽ ഉള്ള നിലനിൽപ്പിന് വേണ്ടിയുള്ള കഷ്പ്പാട് മറ്റെല്ലാ അഭിനേതാവിനെയും പോലെ തന്നെയായിരുന്നു തനിക്കും എന്നും ഗോകുൽ പറയുന്നു.
എല്ലാ മക്കൾക്കും അവർക്ക് അവരുടെ അച്ഛനാണ് സൂപ്പർ ഹീറോ. ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് അച്ഛൻ. അദ്ദേഹത്തിന്റേതായ ശരികളും തത്വങ്ങളുമായി ജീവിക്കുന്ന ഒരു മനുഷ്യന്‍. എല്ലാ കാര്യങ്ങളിലും ഞങ്ങളുടെ കാര്യങ്ങളിലും ഞങ്ങളുടെ ജീവിതത്തില്‍ ഏറെ പ്രചോദിപ്പിച്ച ഘടകവും അച്ഛന്‍ തന്നെയാണ്. അച്ഛനെ ഒരച്ഛൻ എന്നുള്ള രീതിയില്‍ മാത്രമല്ല ഞങ്ങള്‍ കണ്ടിട്ടുള്ളത്. ഈ പറഞ്ഞതു പോലെ ഒരു സൂപ്പര്‍ സ്റ്റാര്‍ ആയും ജനപ്രതിനിധിയായുമെല്ലാമാണ്. അച്ഛന്‍ എന്നതിലുപരി ഈ പറഞ്ഞ കാര്യങ്ങളിലൂടെയാണ് അച്ഛനെ ഞങ്ങള്‍ നോക്കികണ്ടിരുന്നത്. ഞാൻ മൂത്ത മകൻ ആയതുകൊണ്ടാകും എന്റെ അടുത്ത് അച്ഛന്‍ അല്‍പം സ്ട്രിക്ട് ആണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്…
Leave a Reply