‘ആറുവർഷം വൃത്തികെട്ട കാരണം പറഞ്ഞ് ഒഴിവാക്കി’ എന്റെ മകന് അത് എന്തുമാത്രം സങ്കടം ഉണ്ടാക്കി കാണും ! ഗോകുലിനെ കുറിച്ച് സുരേഷ് ഗോപി !

മലയാളികൾ  സുരേഷ് ഗോപിയെ സ്നേഹിക്കുന്നത് പോലെ തന്നെ അദ്ദേഹത്തിന്റെ കുടുംബത്തെയും ഇഷ്ടപ്പെടുന്നുണ്ട്. ഇപ്പോഴിതാ തന്റെ മകനെ കുറിച്ച് സുരേഷ് ഗോപി പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, യേശുദാസിന്റെ മകന്‍ പാടുമ്പോള്‍ അല്ലെങ്കില്‍ മോഹന്‍ലാലിന്റെയോ,  മമ്മൂട്ടിയുടെയോ, അമിതാഭ്ബച്ചന്റെയോ,    ചിരഞ്ജീവിയുടെയോ രജനികാന്തിന്റെയോ ഒക്കെ മക്കള്‍ അഭിനയിക്കുമ്പോള്‍ എന്ന് പറയുന്നതിന്റെ അത്രയും വലിയ അപകടം സുരേഷ് ഗോപിയുടെ മകന്‍ അഭിനയിക്കുമ്പോള്‍ എന്ന് പറയുന്ന കല്ല് ഞാന്‍ അവന്റെ തലയില്‍ എടുത്ത് വെച്ചിട്ടില്ല.

അതുപോലെ ജിക്‌ലിൻറെ ആദ്യ സിനിമ കണ്ടതിനെ കുറിച്ചും അദ്ദേഹം പറയുന്നുണ്ട്. ഞാൻ അവന്റെ സിനിമകൾ ഒന്നും തിയറ്ററിൽ പോയി കണ്ടിരുന്നില്ല, ഒരു അഭിപ്രായവും പറഞ്ഞിരുന്നില്ല. എന്നാൽ ഇര വന്നപ്പോള്‍ രാധിക എന്നോട് പറഞ്ഞു, ഏട്ടന്‍ ഇതുവരെ ഇറങ്ങിയ അവന്റെ രണ്ട് പടവും കണ്ടിട്ടില്ല, ഇര നന്നായി ഓടുന്നു, ഉണ്ണി മുകുന്ദന്‍ വരെ ചോദിക്കുന്നുണ്ട് പടം കണ്ടിട്ട് അച്ഛന്‍ വെല്ലോം പറഞ്ഞോന്ന്. അച്ഛന്‍ അങ്ങനെ അവന്റെ സിനിമ കാണാറില്ലെന്ന് രാധിക ഉണ്ണി മുകുന്ദനോട് പറഞ്ഞിരുന്നു.

ആ സമയത്തൊക്കെ ഞാൻ സിനിമ രംഗത്തിനിന്ന് തന്നെ വിട്ടുനിൽക്കുന്ന സമയം കൂടിയായിരുന്നു. എനിക്ക് തന്നെ മാനസികമായ ഒരു അകൽച്ച സിനിമയോട് വന്നുപോയ സമയമായിരുന്നു അത്. വളരെ വൃത്തികെട്ട കാരണം കൊണ്ട് എന്നെ ആറുവർഷം സിനിമ തൊടാൻ സമ്മതിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ എനിക്ക് ആ അകൽച്ച ഉണ്ടായിരുന്നു. ആ സമയത്ത് മകൻ ആണെന്ന് ഒന്നും ഞാൻ നോക്കത്തില്ല, എനിക്ക് പോയി കാണുവാൻ തോന്നുന്നുണ്ടായിരുന്നില്ല.

എന്നാൽ എന്റെ ആ പ്രവർത്തി എന്റെ മകന് അത് വല്ലാതെ വിഷമം ഉണ്ടാക്കി, ഞാൻ മനപ്പൂർവം അവന്റെ സിനിമ കാണാത്തതാണോ, അവൻ അവന്റെ സങ്കടം അവന്റെ അമ്മയോട് പറഞ്ഞു. അവൾ അത് എന്നോട് പറഞ്ഞപ്പോൾ ഞാൻ ആലോചിച്ചത് മുഴുവൻ അവന്റെ ഭാഗത്ത് നിന്നായിരുന്നു. ഞാൻ ആ മകൻ ആണെങ്കിൽ എന്നെ അത് എത്രത്തോളം സങ്കടപ്പെടുത്തിയിട്ടുണ്ടാവും അല്ലെങ്കിൽ എത്രത്തോളം വേദന ആയിരിക്കും അച്ഛൻ തന്റെ സിനിമ കാണാത്തത് എന്ന് ഞാൻ ആലോചിച്ചു. എന്നിട്ട് ഞാൻ പോയി സിനിമ കണ്ടു. ഞാൻ പക്ഷെ എന്നിട്ടും അവനെ വിളിച്ച് ഒരക്ഷരം അഭിപ്രായം പറഞ്ഞില്ല.

എന്നാൽ, അവന്റെ സിനിമ കൊള്ളാം, അവൻ ഒരു നല്ല നടനാണ് എന്ന് ഞാൻ രാധികയോട് പറഞ്ഞു. ഞാൻ കൈയൊക്കെ കെട്ടി നിന്നിട്ടാണ് ഇത് പറഞ്ഞത്. അവളും തിരിച്ചു അതുപോലെ നിന്നിട്ട് ചോദിച്ചു, ഇത് ഒന്ന് അവനെ വിളിച്ചു പറഞ്ഞൂടെ എന്ന്. എന്തോ എനിക്ക് അത് മാത്രം അങ്ങോട്ട് പറ്റുന്നില്ല അതാണ് സത്യം എന്നും സുരേഷ് ഗോപി പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *