
സിനിമയിലും ജീവിതത്തിലും എനിക്ക് എന്റെ അച്ഛൻ തന്നെയാണ് സൂപ്പർ സ്റ്റാർ ! അമ്മയാണ് അച്ഛന്റെ ഉൾക്കരുത്ത് ! ഗോകുൽ സുരേഷ് പ്രതികരിക്കുന്നു !
മലയാളികളക്ക് എന്നും പ്രിയങ്കരനായ നടനാണ് സുരേഷ് ഗോപി. അദ്ദേഹം ഇന്ന് ഒരു ജന സേവകൻ കൂടിയാണ്. ഇപ്പോഴിതാ അച്ഛനെ കുറിച്ച് മകൻ ഗോകുൽ പറഞ്ഞ കാര്യങ്ങളാണ് വീണ്ടും ശ്രദ്ധനേടുന്നത്. ഞങ്ങളുടെ ജീവിതത്തിലെ ഒഴിച്ചു നിര്‍ത്താനാകാത്ത ഘടകമാണ് അച്ഛന്. ആളുടേതായ ശരികളും തത്വങ്ങളുമായി ജീവിക്കുന്ന ഒരു മനുഷ്യന്. എല്ലാ കാര്യങ്ങളിലും ഞങ്ങളുടെ കാര്യങ്ങളിലും ഞങ്ങളുടെ ജീവിതത്തില്‍ ഏറെ പ്രചോദിപ്പിച്ച ഘടകവും അച്ഛന് തന്നെയാണ് എന്നാൽ ഗോകുൽ പറയുന്നത്.
സമൂഹ അംധ്യമങ്ങളിൽ പലപ്പോഴും സുരേഷ്ഗോപിയെ വിമര്‍ശിച്ചുകൊണ്ടുള്ള ചില പോസ്റ്റുകൾ സജീവമായി കാണാറുണ്ട്, അതുപോലെ അച്ഛനെതിരെയുള്ള ചില വിമർശനങ്ങൾക്ക് ഗോകുൽ ,മറുപടി നൽകാറുമുണ്ട്. അതേസമയം ഇന്ന് ഫേസ്ബുക്കിൽ ഇല്യാസ് മരക്കാര്‍ എന്ന പേജില്‍ നിന്നാണ് ഈ ഫോട്ടോ പോസ്റ്റ് ചെയ്തത്. ഒരു സൈഡില്‍ നടന് സുരേഷ് ഗോപിയുടെ ഫോട്ടോയും മറു സൈഡില്‍ സിംഹവാലന്‍ കുരങ്ങിന്റെ എഡിറ്റ് ചെയ്ത മുഖവും ആണ് വെച്ചിരിക്കുന്നത്. ഈ ചിത്രത്തിന് രണ്ട് വ്യത്യാസങ്ങളുണ്ട് കണ്ടുപിടിക്കാമോ എന്ന ക്യാപ്ഷനും ഇതിനു മുകളില്‍ കൊടുത്തിട്ടുണ്ട്. ഇതിനുള്ള മറുപടി വൈകാതെ തന്നെ പലരും എത്തിയിരുന്നു.

ആ കൂട്ടത്തിൽ ഗോകുൽ സുരേഷ് എന്നെഴുതിയ ഒരു പ്രൊഫൈലിൽ നിന്നും ഇതിനുള്ള മറുപടി എത്തിയതോടെ സംഭവം കൂടുതൽ ശ്രദ്ധനേടി, ഗോകുലിന്റെ മറുപടി ഇങ്ങനെ ആയിരുന്നു, രണ്ടു വ്യത്യാസമുണ്ട്. ലെഫ്റ്റില്‍ നിന്റെ തന്തയും റൈറ്റില്‍ എന്റെ തന്തയും, എന്നായിരുന്നു ഗോകുല്‍ സുരേഷ് നല്കിയ മാസ് മറുപടി. കമന്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപേര്‍ എത്തുന്നുണ്ട് . എന്നാൽ മറ്റൊരു പ്രധാന കാര്യം ഇത് ഗോകുൽ സുരേഷിന്റെ ഒഫിഷ്യൻ അക്ക്വണ്ടിൽ നിന്നും അല്ല മറുപടി എത്തിയിരിക്കുന്നത്. എന്നിരുന്നാലും ഈ മറുപടി ഒരു മകൻ എന്ന നിലയിൽ ഗോകുൽ തന്നെ നൽകിയതായിട്ടാണ് ആരാധകരും ഏറ്റെടുത്തിരിക്കുന്നത്.
ഇതിനു മുമ്പും തന്റെ അച്ഛൻ നേരിടുള്ള വെല്ലുവിളികളെ കുറിച്ച് പലപ്പോഴും തുറന്ന് പറഞ്ഞിട്ടുള്ള ആള് കൂടിയാണ് ഗോകുൽ. അച്ഛനെ ഒരച്ഛൻ എന്നുള്ള രീതിയില്‍ മാത്രമല്ല ഞങ്ങള്‍ കണ്ടിട്ടുള്ളത്. ഈ പറഞ്ഞതു പോലെ ഒരു സൂപ്പര്‍ സ്റ്റാര്‍ ആയും ജനപ്രതിനിധിയായുമെല്ലാമാണ്. അച്ഛന് എന്നതിലുപരി ഈ പറഞ്ഞ കാര്യങ്ങളിലൂടെയാണ് അച്ഛനെ ഞങ്ങള്‍ നോക്കികണ്ടിരുന്നത്. ഞാൻ മൂത്ത മകൻ ആയതുകൊണ്ടാകും എന്റെ അടുത്ത് അച്ഛന് അല്പം സ്ട്രിക്ട് ആണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്.
പക്ഷേ അത് കണ്ട് പലരും തെറ്റിദ്ധരിച്ച ഒരു കാര്യമുണ്ട് ഞാന്‍ വളരെ ശാന്തനും എളിമയുമുള്ള ഒരു വ്യക്തിയാണെന്ന് ഞാന്‍ പിന്തുടരുന്ന തത്വമെന്തെന്നാല്‍ നമ്മള് എങ്ങനെയുള്ള മനുഷ്യനാണെങ്കിലും ഒരുപിടി ചാരമാവാനുള്ളതാണ് അതുകൊണ്ട് ഒരുപരിധി വരെ എന്ത് അഹങ്കാരം കാണിച്ചാലും അതില്‍ പ്രയോജനമൊന്നുമില്ല. ആ ഒരു കാഴ്ച്ചപാട് എന്നിലുള്ളതിന് കാാരണം എന്റെ ജനറ്റിക്സ് ആയിരിക്കാം. അതിന് അച്ഛനോടാണ് എനിക്ക് നന്ദി പറയാനുള്ളത് എന്നും അച്ഛൻ തന്നെയാണ് എന്റെ സൂപ്പർ സ്റ്ററെന്നും ഗോകുൽ പറയുന്നു.
Leave a Reply