ഭാവിയിൽ എന്നെയും പ്രതീക്ഷിക്കാം..! രാജ്യത്തിന് ഗുണകരമാകുന്ന ഒരാളായി നമ്മള്‍ വരുമെങ്കില്‍ രാഷ്‌ട്രീയത്തില്‍ ഇറങ്ങുന്നതില്‍ തെറ്റൊന്നുമില്ല ! ഗോകുൽ സുരേഷ്

മലയാള സിനിമയിൽ നിന്നും കേന്ദ്ര മന്ത്രിയായി നിലകൊള്ളുന്ന ആളാണ് സുരേഷ് ഗോപി. ഇപ്പോഴിതാ തന്റെ അച്ഛനെ കുറിച്ച് മകൾ ഗോകുൽ സുരേഷ് പറഞ്ഞ വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്. ഗോകുലിന്റെ ആ വാക്കുകൾ ഇങ്ങനെ, ആദ്യതവണ മത്സരിക്കുമ്പോൾ തൃശ്ശൂർ അച്ഛൻ എടുക്കുമെന്ന് ഞാൻ വിചാരിച്ചിരുന്നു. പക്ഷേ, അന്ന് എടുത്തില്ല. ഇതാണ് അതിന്റെ സമയം. ചവിട്ടു കിട്ടി താഴെ കിടക്കുന്ന ആള്‍ കയറി വരുമ്പോൾ ആണല്ലോ ആഘോഷിക്കാനും ആഘോഷിക്കപ്പെടാനും വകയുള്ളത്. അടികൊടുത്ത് ഇരുത്തിയ ജനങ്ങള്‍ തന്നെ അച്ഛനെ ഉയർത്തി. ആ രണ്ട് എക്സ്പീരിയൻസും അച്ഛന് വിധിച്ചിട്ടുണ്ടായിരിന്നിരിക്കണം.

അച്ഛൻ സിനിമയില്‍ അഭിനയിക്കുമ്പോൾ നല്ല വ്യക്തിയാണെന്ന് പറഞ്ഞവർ തന്നെ അദ്ദേഹം രാഷ്‌,ട്രീ,യത്തിലേക്ക് ഇറങ്ങിയപ്പോള്‍ നേരെ തിരിച്ചും പറഞ്ഞു, രാജ്യം തന്നെ നശിപ്പിക്കാൻ പോകുന്ന ഒരാളായിട്ട് ചിത്രീകരിക്കാൻ തുടങ്ങി. അപ്പോള്‍ അച്ഛൻ രാഷ്‌ട്രീയത്തില്‍ വരേണ്ടതില്ലായിരുന്നു എന്ന് എനിക്ക് തോന്നി. ആദ്യം എനിക്ക് ഷോക്കായിരുന്നു. ഈ നടക്കുന്നതൊന്നും ഉൾകൊള്ളാൻ കഴിഞ്ഞിരുന്നില്ല, പിന്നെ മനസ്സിലായി, അച്ഛന്റെ കാര്യത്തില്‍ മാത്രമല്ല എല്ലാവർക്കും ഇതുതന്നെയാണ് അവസ്ഥ. ആരെ വേണമെങ്കിലും സ്വിച്ച്‌ ഇട്ടതുപോലെ നല്ലവനുമാക്കാം മോശക്കാരനുമാക്കാം എന്ന്…

ഇന്നത്തെ ഈ കാലത്ത് ഒരാളെ നല്ലവനാക്കാനും മോശക്കാരനാക്കാനും മാധ്യമങ്ങൾക്ക് നല്ല കഴിവാണ്. പിന്നെ അച്ഛന് ഇതൊന്നുമൊരു വിഷയമല്ല. ആരെന്തു പറഞ്ഞു, പറഞ്ഞില്ല, സപ്പോർട്ട് ചെയ്തു, സപ്പോർട്ട് ചെയ്തില്ല, സ്നേഹിതൻ കുറ്റം പറഞ്ഞോ, ശത്രു നല്ലത് പറഞ്ഞോ ഇങ്ങനെ ഒന്നും അച്ഛൻ ചിന്തിക്കാറില്ല. അച്ഛൻ അദ്ദേഹത്തിന് ഒരു തനി വഴി വെട്ടി പൊയ്‌ക്കൊണ്ടിരിക്കുകയാണ്. എന്നാൽ ആവശ്യമായി വന്നാല്‍, പ്രായവും പക്വതയും എനിക്ക് വന്നെന്നു തോന്നിയാല്‍ ഞാനും രാഷ്‌ട്രീയത്തില്‍ ഇറങ്ങിയേക്കാം.

അത് പക്ഷെ അച്ഛന്റെ ഈ രാഷ്‌ട്രീയം തന്നെ ആയിരിക്കണമെന്ന് നിർബന്ധവുമില്ല. രാജ്യത്തിന് ഗുണകരമാകുന്ന ഒരാളായി നമ്മള്‍ വരുമെങ്കില്‍ രാഷ്‌ട്രീയത്തില്‍ ഇറങ്ങുന്നതില്‍ തെറ്റൊന്നുമില്ല. പക്ഷെ നിലവില്‍ അങ്ങനെ ഒരു വിചാരവുമില്ല എന്നും ഗോകുൽ വ്യക്തമാക്കി.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *