ഞാനും രാഷ്‌ട്രീയത്തില്‍ ഇറങ്ങിയേക്കാം, രാജ്യത്തിന് ഗുണകരമാകുന്ന ഒരാളായി നമ്മള്‍ വരുമെങ്കില്‍ രാഷ്‌ട്രീയത്തില്‍ ഇറങ്ങുന്നതില്‍ തെറ്റൊന്നുമില്ല ! ഗോകുൽ സുരേഷ് പറയുന്നു !

അച്ഛനെ മലയാള സിനിമയുടെ ശുപാർട് സ്റ്റാർ സുരേഷ് ഗോപി ഇന്ന് മിനിസ്റ്റർ സുരേഷ് ഗോപിയാണ്, അദ്ദേഹത്തിന്റെ രാഷ്ട്രീയത്തെ മുൻനിർത്തി നിരവധി പേരാണ് അദ്ദേഹത്തെ വിമർശിച്ച് രംഗത്ത് വന്നിട്ടുള്ളത്, എന്നിരുന്നാലും തന്റെ പ്രതിസന്ധികളെ എല്ലാം തരണം ചെയ്ത് അദ്ദേഹം വലിയ വിജയം കരസ്ഥമാക്കുകയും, ഇപ്പോൾ കേന്ദ്ര സഹ മന്ത്രിയായി സ്ഥാനമേൽക്കുകയും ചെയ്തു. ഇപ്പോഴിതാ തന്റെ അച്ഛനെ കുറിച്ച് മകൾ ഗോകുൽ സുരേഷ് പറഞ്ഞ വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്.

ഗോകുലിന്റെ ആ വാക്കുകൾ ഇങ്ങനെ, ആദ്യതവണ മത്സരിക്കുമ്പോൾ തൃശ്ശൂർ അച്ഛൻ എടുക്കുമെന്ന് ഞാൻ വിചാരിച്ചിരുന്നു. പക്ഷേ, അന്ന് എടുത്തില്ല. ഇതാണ് അതിന്റെ സമയം. ചവിട്ടു കിട്ടി താഴെ കിടക്കുന്ന ആള്‍ കയറി വരുമ്പോൾ ആണല്ലോ ആഘോഷിക്കാനും ആഘോഷിക്കപ്പെടാനും വകയുള്ളത്. അടികൊടുത്ത് ഇരുത്തിയ ജനങ്ങള്‍ തന്നെ അച്ഛനെ ഉയർത്തി. ആ രണ്ട് എക്സ്പീരിയൻസും അച്ഛന് വിധിച്ചിട്ടുണ്ടായിരിന്നിരിക്കണം.

സിനിമയില്‍ അഭിനയിക്കുമ്പോൾ അച്ഛൻ നല്ല വ്യക്തിയാണെന്ന് പറഞ്ഞവർ തന്നെ അച്ഛൻ രാഷ്‌ട്രീയത്തിലേക്ക് ഇറങ്ങിയപ്പോള്‍ നേരെ തിരിച്ചും പറഞ്ഞു, രാജ്യം തന്നെ നശിപ്പിക്കാൻ പോകുന്ന ഒരാളായിട്ട് ചിത്രീകരിക്കാൻ തുടങ്ങി. അപ്പോള്‍ അച്ഛൻ രാഷ്‌ട്രീയത്തില്‍ വരേണ്ടതില്ലായിരുന്നു എന്ന് എനിക്ക് തോന്നി. ആദ്യം എനിക്ക് ഷോക്കായിരുന്നു. ഈ നടക്കുന്നതൊന്നും ഉൾകൊള്ളാൻ കഴിഞ്ഞിരുന്നില്ല, പിന്നെ മനസ്സിലായി, അച്ഛന്റെ കാര്യത്തില്‍ മാത്രമല്ല എല്ലാവർക്കും ഇതുതന്നെയാണ് അവസ്ഥ. ആരെ വേണമെങ്കിലും സ്വിച്ച്‌ ഇട്ടതുപോലെ നല്ലവനുമാക്കാം മോശക്കാരനുമാക്കാം എന്ന്…

ഇന്ന് സമൂഹത്തിൽ ഒരാളെ നല്ലവാക്കാനും മോശമാക്കാനും മാധ്യമങ്ങൾക്കുള്ള കഴിവ് വളരെ വലുതാണ്, പിന്നെ അച്ഛന് ഇതൊന്നുമൊരു വിഷയമല്ല. ആരെന്തു പറഞ്ഞു, പറഞ്ഞില്ല, സപ്പോർട്ട് ചെയ്തു, സപ്പോർട്ട് ചെയ്തില്ല, സ്നേഹിതൻ കുറ്റം പറഞ്ഞോ, ശത്രു നല്ലത് പറഞ്ഞോ ഇങ്ങനെ ഒന്നും അച്ഛൻ ചിന്തിക്കാറില്ല. അച്ഛൻ അദ്ദേഹത്തിന് ഒരു തനി വഴി വെട്ടി പൊയ്‌ക്കൊണ്ടിരിക്കുകയാണ്.

എന്നാൽ  ആവശ്യമായി വന്നാല്‍, പ്രായവും പക്വതയും എനിക്ക് വന്നെന്നു തോന്നിയാല്‍ ഞാനും രാഷ്‌ട്രീയത്തില്‍ ഇറങ്ങിയേക്കാം. അത് അച്ഛന്റെ  ഈ രാഷ്‌ട്രീയം തന്നെ ആയിരിക്കണമെന്ന് നിർബന്ധവുമില്ല. രാജ്യത്തിന് ഗുണകരമാകുന്ന ഒരാളായി നമ്മള്‍ വരുമെങ്കില്‍ രാഷ്‌ട്രീയത്തില്‍ ഇറങ്ങുന്നതില്‍ തെറ്റൊന്നുമില്ല. പക്ഷെ  നിലവില്‍ അങ്ങനെ ഒരു വിചാരവുമില്ല എന്നും ഗോകുൽ വ്യക്തമാക്കി.

അച്ഛന്റെ പല വിഷയങ്ങളിലും  മാധ്യമങ്ങൾ അദ്ദേഹത്തെ  പരിഹസിച്ച് വർത്തയാക്കിവരാണ്, ഇപ്പോൾ അദ്ദേഹം ജയിച്ചുവന്നപ്പോൾ അതെ നിങ്ങൾ തന്നെ അദ്ദേഹത്തിന്റെ നല്ല വശങ്ങൾ വാർത്തയാക്കുന്നു, അച്ഛൻ ജയിച്ചാലും തോറ്റാലും എനിക്ക് സന്തോഷം മാത്രമേ ഉള്ളു, അദ്ദേഹം ചെയ്ത എന്തെങ്കിലും തെറ്റുകൾ എടുത്ത് വലിയ വർത്തയാക്കാൻ മനസ് കാണിക്കാറുള്ള ഇനിയെങ്കിലും അദ്ദേഹം ചെയ്യുന്ന നല്ല കാര്യങ്ങളും അതുപോലെ കൂടുതൽ പ്രാധാന്യം കൊടുത്താൽ നന്നായിരിക്കുമെന്നും ഗോകുൽ പ്രതികരിച്ചത്..

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *