
ഇത്തവണയും പതിവ് തെറ്റിച്ചില്ല, വിമർശനങ്ങൾക്ക് മറുപടി നൽകി ഗോകുൽ സുരേഷ് ! കൈകെട്ടി നിൽക്കുന്ന മമ്മൂക്കയുടെ ചിത്രം പങ്കുവെച്ചുകൊണ്ടായിരിക്കുന്നു പരിഹാസം !
കഴിഞ്ഞ ദിവസം കേരളം ഏറ്റവും കൂടുതൽ ചർച്ച ചെയ്ത ഒന്നായിരുന്നു സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ സുരേഷിന്റെ വിവാഹം. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടെത്തി വിവാഹത്തിന് സാക്ഷ്യം വഹിക്കുകയും, വധൂവരന്മാരെ അനുഗ്രഹിക്കുകയും വിവാഹ മാല എടുത്തുനൽകുകയും ഒപ്പം ഇരുവരുടെയും കൈപിടിച്ച് നൽകുകയുമായിരുന്നു. ഒപ്പം മലയാള സിനിമയുടെ സൂപ്പർ സ്റ്റാറുകൾ എല്ലാംവരും ഒരുമിച്ച് വേദിയിൽ ഉണ്ടായിരുന്നതും ഏറെ വാർത്താ പ്രാധാന്യം നേടിയിരുന്നു.
സുരേഷ് ഗോപിയുടെ മക്കളിൽ സിനിമ നടൻ കൂട്ടിയായ ഗോകുൽ സുരേഷ് തന്റെ കുടുംബത്തിനെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങൾക്ക് മറുപടി നൽകാറുണ്ട്, അത്തരത്തിൽ ഇപ്പോൾ ഗോകുൽ നൽകിയ മറുപടിയാണ് ഏറെ ശ്രദ്ധ നേടുന്നത്. അതിനോടൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അടുത്ത് നടന് മമ്മൂട്ടി കൈകെട്ടി നില്ക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
ഈ ചിത്രത്തിന് പലതരത്തിലുള്ള വ്യാഖ്യാനങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വന്നത്. ഇതിന് പിന്നാലെ ട്രാന്‍സ്ജെന്‍ഡര്‍ ആക്ടിവിസ്റ്റായ ശീതള്‍ ശ്യാം ഈ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കിട്ടിരുന്നു. ‘വെറെ ആളെ നോക്ക്’ കൂപ്പ് കൈയ്യുടെയും ഇമോജിയുടെയും ചിത്രങ്ങള്‍ക്കൊപ്പം മമ്മൂക്ക ലൗ ചിഹ്നമാണ് ശീതള്‍ ശ്യാം പോസ്റ്റ് ചെയ്തത്. ഇതിന് പിന്നാലെയാണ് ശീതളിന്റെ പോസ്റ്റില്‍ മറുപടിയുമായി ഗോകുൽ എത്തിയത്.

ഗോകുലിന്റെ സ്വകാര്യ ഫേസ്ബുക്ക് അക്കൗണ്ടില്‍ നിന്നയിരുന്നു ഈ കമന്റ്. ചില ആളുകള്‍ ഇങ്ങനെയാണ്. പകുതി വിവരങ്ങള്‍ മാത്രം വിഴുങ്ങുകയും നെഗറ്റീവിറ്റി ഛര്‍ദ്ദിക്കുകയും ചെയ്യും’ എന്നാണ് ഇംഗ്ലീഷില്‍ ഗോകുല്‍ എഴുതിയത്. ശീതളിന്റെ ഒറിജിനല്‍ പോസ്റ്റിനെക്കാള്‍ റിയാക്ഷന് ഈ കമന്റിന് ലഭിച്ചിട്ടുണ്ട്. അതേ സമയം തന്നെ ശീതള്‍ ഇതിന് മറുപടിയും നല്‍കിയിട്ടുണ്ട്. എന്തിനാണ് സുഹൃത്തെ അസ്വസ്തത. നിങ്ങളുടെ സഹോദരിയുടെ പ്രധാനപ്പെട്ട ദിനം അല്ലെ നിങ്ങള്‍ തുടരുക എന്നാണ് ശീതള്‍ എഴുതിയത്. ഇതിന് അടിയില്‍ ഇരുവരുടെയും ഭാഗം പിടിച്ച് നിരവധി കമന്റുകളും വരുന്നുണ്ട്.
എന്നാൽ പ്രധാനമന്ത്രി മമ്മൂക്കയുടെ അടുത്തേക്ക് എത്തിയപ്പോൾ കെട്ടി വെച്ചിരുന്ന അതേ കൈകൾ കൂപ്പി നമസ്കാരം പറയുന്ന ചിത്രങ്ങളും വിഡിയോകളും ഇപ്പോൾ ഇതിന് മറുപടിയായി ശ്രദ്ധ നേടുന്നുണ്ട്. അദ്ദേഹം കൈകൾ കൂപ്പി മറുപടി പറയുന്നതിന് തൊട്ടുമുമ്പുള്ള ചിത്രങ്ങളാണ് ഇപ്പോൾ വിമർശകർ ഒരു ആയുധമാക്കി മാറ്റുന്നത്. അതേസമയം വിവാഹ ചടങ്ങുകൾ അവസാനിക്കുന്നില്ല, ഈ 19ന് സിനിമാ താരങ്ങള്‍ക്കും രാഷ്ട്രീയ പ്രമുഖര്‍ക്കുമായി കൊച്ചിയില്‍ വിരുന്ന് നടത്തും. ബന്ധുക്കള്‍, നാട്ടുകാര്‍, സുഹൃത്തുക്കള്‍ തുടങ്ങിയവര്‍ക്കായി 20ാം തീയതി തിരുവനന്തപുരത്ത് റിസപ്ഷനും നടത്തും.
Leave a Reply