ആശ്വാസം, ആശങ്കയൊഴിഞ്ഞു ! കാണാതായ 12 വയസുകാരിയെ കണ്ടെത്തി !

ഇന്ന് കോതമംഗലത്ത് നിന്ന് 13 വയസുള്ള പെണ്‍കുട്ടിയെ കാണാതായതായി പരാതി വന്നതിനെ തുടർന്ന് നാട്ടുകാരും പോലീസും ഊർജിതമായി നടത്തിയ തിരച്ചിലിനൊടുവിൽ ഇപ്പോഴിതാ കേൾക്കാൻ കാത്തിരുന്ന സന്തോഷകരമായ വാർത്തയാണ് പുറത്ത് വരുന്നത്.  കാണാതായ 12 വയസുകാരിയെ കണ്ടെത്തി. ചങ്ങനാശേരിയിൽ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. കെഎസ്ആര്‍ടിസി സ്റ്റാന്റിലായിരുന്നു കുട്ടി. കുട്ടിയെ ചങ്ങനാശേരി പൊലീസെത്തി കൂട്ടിക്കൊണ്ടുപോയി. വൈകാതെ തന്നെ കുട്ടിയെ കോതമംഗലത്ത് നിന്നുള്ള ബന്ധുക്കളെ ഏൽപ്പിക്കും. കുട്ടിയെ ആരും തട്ടിക്കൊണ്ടുപോയതല്ലെന്നാണ് പ്രാഥമിക വിവരം.

ഇന്നാണ് ഏവരെയും വിഷമിപ്പിച്ച  ഈ സംഭവം അരങ്ങേറിയത്. ഇന്ന് വൈകിട്ടാണ് വാരപ്പെട്ടിയിലെ വീട്ടിൽ ആറ് വയസുകാരനായ അനുജനെ തനിച്ചാക്കി പെൺകുട്ടി വീട്ടിൽ നിന്ന് പോയത്. തോളത്ത് ഒരു ബാഗും തൂക്കി റോഡരികിലൂടെ കുട്ടി നടന്നുപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ കണ്ടെത്തിയിരുന്നു. കുട്ടിയെ കാണാതായെന്ന് ബന്ധുക്കൾ പൊലീസിൽ വിവരം അറിയിച്ചതിന് പിന്നാലെ നാടൊട്ടുക്ക് തിരച്ചിൽ ആരംഭിച്ചിരുന്നു. ഇതോടെയാണ് ആറ് മണിക്കൂറിന് ശേഷം കുട്ടിയെ ചങ്ങനാശേരിയിൽ കണ്ടെത്തിയത്.

കുട്ടി അനിയനോട് പറഞ്ഞ ശേഷം  വീട്ടിൽ നിന്ന് പോകുമ്പോൾ കുട്ടിയുടെ പക്കൽ കുടുക്ക പൊട്ടിച്ച പണമുണ്ടായിരുന്നുവെന്നും ക്രിസ്മസ് പരീക്ഷയിൽ മാര്‍ക്ക് കുറഞ്ഞതിന്റെ പേരിൽ കുട്ടിയെ വീട്ടുകാര്‍ വഴക്ക് പറഞ്ഞിരുന്നുവെന്നും വിവരമുണ്ട്. കാണാതായതുമായി ബന്ധപ്പെട്ട് കുട്ടിയോട് വിവരങ്ങൾ പൊലീസ് ചോദിച്ചറിയും.

Leave a Reply

Your email address will not be published. Required fields are marked *