‘അമൃതയെ ഞാൻ മറന്നു’ ! ഒറ്റയ്ക്കാണെങ്കിലും ഞാന്‍ ഹാപ്പിയാണ്! നമുക്ക്‌ ഇഷ്ടമുള്ള പോലെ ജീവിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പിന്നെന്ത്‌ ജീവിതം ! ഗോപി സുന്ദർ !

മലയാള സംഗീത ലോകത്ത് നിന്നും തുടങ്ങിയ ഗോപി സുന്ദറിന്റെ സംഗീത യാത്ര ഇന്ന് തെന്നിന്ത്യൻ സിനിമ ലോകത്ത് തന്നെ അറിയപ്പെടുന്ന പ്രശസ്തനായ സംഗീത സംവിധായകനായി  മാറാൻ അദ്ദേഹത്തിന്ന് വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ കഴിഞ്ഞു. കരിയറിൽ വളരെ ഉയർച്ചകൾ ഉണ്ടെങ്കിലും വ്യക്തി ജീവിതത്തിൽ അദ്ദേഹം ഇപ്പോഴും ഏറെ വിമർശനങ്ങൾ നേരിടുന്നുണ്ട്, അമൃതയുമായി  ലിവിങ് റിലേഷനിൽ ആയിരുന്നു. എന്നാൽ കഴിഞ്ഞ കുറച്ച് നാളുകളായി ഇരുവരും വേർപിരിഞ്ഞു എന്ന രീതിയിൽ വാർത്തകൾ സജീവമാണ്, പരസ്പരം അൺഫോളോ ചെയ്ത ഇരുവരും വിമർശനങ്ങൾ ചൂടുപിടിച്ചപ്പോൾ ഇരുവരും വീണ്ടും ഫോളോ ചെയ്യുകയും ഒരുമിച്ചുള്ള ചിത്രങ്ങൾ പങ്കുവെക്കുകയും ചെയ്തിരുന്നു എങ്കിലും ഇപ്പോഴും ഇരുവരും മറ്റു പോസ്റ്റുകൾ ഒന്നും തന്നെ പങ്കുവെച്ചിട്ടില്ല.

അതുകൊണ്ട് തന്നെ ഇരുവരും വേർപിരിഞ്ഞു എന്ന നിഗമനത്തിൽ തന്നെയാണ് ആരാധകരും. ഇപ്പോഴിതാ ഗോപി സുന്ദറിന് ലഭിച്ച ഒരു കമന്റും അതിനു അദ്ദേഹം നൽകിയ കമന്റുമാണ് ഏറെ ശ്രദ്ധ നേടുന്നത്.   ഗോപി സുന്ദർ പങ്കുവെച്ച പോസ്റ്റുകൾക്ക് ഒന്നും ഇപ്പോൾ അമൃതയെ ടാഗ് ചെയ്യുന്നില്ലല്ലോ, അമൃതയെ എന്തേ ടാഗ് ചെയ്യാത്തത് എന്താണ് എന്നാണ് ഒരാൾ കമന്റ് പങ്കിട്ടത്. ‘നിങ്ങൾ ഫോട്ടോ അപ്ലോഡ് ചെയ്യുന്നിടത്തെല്ലാം മയോനിയെ ടാഗ് ചെയ്യുന്നു,അമൃതയെ കാണുന്നില്ല’, എന്നായിരുന്നു കമന്റിൽ പറഞ്ഞത്. ഇതിന് “മറന്നുപോയി” എന്നായിരുന്നു ഗോപി സുന്ദറിന്റെ മറുപടി. ഇതോടെ മറവിക്ക് വലിയ ചന്ദനാതി എണ്ണ മികച്ചതാണെന്ന കമന്റുകൾ മറ്റ് ചിലർ പങ്കുവെച്ചിട്ടുണ്ട്.

അതുപോലെ അടുത്തിടെ അദ്ദേഹം മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞ വാക്കുകൾ ഇങ്ങനെ ആയിരുന്നു. ട്രോളുകള്‍ കൊണ്ടൊന്നും നമ്മള്‍ ഇല്ലാതാവുന്നില്ല. എന്റെ വ്യക്തിജീവിതം എന്ന വാക്കില്‍ തന്നെ സ്വകാര്യത എന്നര്‍ഥമുണ്ട്‌. ഈ സ്വകാര്യതയില്‍ ഇടപെടുന്നത്‌ തന്നെ തെറ്റാണെന്നും അതില്‍ അര്‍ഥമുണ്ട്‌. ആകെ കുറച്ച്‌ സമയമാണ്‌ നമ്മള്‍ ജീവിക്കുന്നത്‌. അത്‌ നമുക്ക്‌ ഇഷ്ടമുള്ള പോലെ ജീവിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പിന്നെന്ത്‌ ജീവിതം. അത്‌ സന്തോഷമായിട്ട്‌ ജീവിക്കുക. നമ്മുടെ ഇഷ്ടമാണ്‌. ഇപ്പോൾ ഞാൻ ‘എന്റേതായ കാര്യങ്ങളുമായി ഞാൻ സന്തോഷത്തോടെ ജീവിക്കുകയാണ്‌.

എനിക്ക് ഇപ്പോൾ സിനിമയില്‍ ചാന്‍സ്‌ ഉണ്ടോ ഇല്ലയോ എന്നുള്ളതൊന്നും എന്നെ ബാധിക്കുന്നില്ല. ഒറ്റക്കാണെങ്കിലും ഞാന്‍ വളരെ ഹാപ്പിയാണ്‌. പ്രകൃതിയും മറ്റും ആസ്വദിച്ച്‌ ഞാനവിടെ സന്തോഷമായിട്ട്‌ ഇരുന്നോളും. നേരത്തെ പറഞ്ഞ പോലെ വലിയ ആഗ്രഹങ്ങളോ ഇന്നത്‌ നേടിയെടുക്കണമെന്നോ എനിക്കില്ല. പത്താം ക്ലാസ്‌ തോറ്റപ്പോഴുള്ള ഒരു അവസ്ഥയുണ്ടല്ലോ. ബാക്കിയുള്ളവര്‍ക്കേ അന്ന്‌ ബുദ്ധിമുട്ട്‌ ഉണ്ടായിരുന്നുള്ളൂ. എനിക്കില്ല, ഞാനന്നും ഹാപ്പിയായിരുന്നു എന്നും ഗോപി സുന്ദർ പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *