നടി, ഡോക്ടർ ! പ്രതിഫലമൊക്കെ എന്തു ചെയ്യുന്നു എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരവുമായി പ്രേക്ഷകരുടെ അഞ്ജലി ! ഗോപിക പറയുന്നു !!
ബാലതാരമായി മലയാള സിനിമയിൽ മിന്നിത്തിളങ്ങിയ അഭിനേത്രിയാണ് നടി ഗോപിക അനിൽ. ഇപ്പോൾ ആ പേരിലല്ല താരം അറിയപ്പെടുന്നത്, സ്വാന്തനത്തിലെ അഞ്ജലി എന്ന പേരിലാണ് ഗോപിക അറിയപ്പെടുന്നത്, പുറത്തുപോയാലും എല്ലാവരും അഞ്ജലി എന്നാണ് വിളിക്കുന്നത്, മറ്റു ചിലർ ഇപ്പോഴും ചോദിക്കുന്നത് ബാലേട്ടന്റെ കുഞ്ഞ് മക്കളല്ലേ എന്നാണ്, ബാലതാരമായി സൂപ്പർ താരങ്ങളുടെ മക്കളായി അഭിനയിക്കാനുള്ള ഭാഗ്യം ഗോപികക്കും അനിയത്തി കീർത്തനാക്കും ലഭിച്ചിരുന്നു.
മോഹൻലാലിൻറെ സൂപ്പർ ഹിറ്റ് ചിത്രം ബാലേട്ടനിൽ ലാലേട്ടന്റെയും ദേവയാനിയുടെയും മക്കളായി എത്തിയത് ഗോപികയും കീർത്തനയുമായിരുന്നു. ഷാജി കൈലാസിന്റെ ‘ശിവം’ എന്ന സിനിമയിലൂടെയാണ് ഗോപികയുടെ അരങ്ങേറ്റം. പക്ഷെ അത് അനിയത്തി കീർത്തനക്ക് വന്ന വേഷമായിരുന്നു, പക്ഷെ ബിജു മേനോനെ അച്ഛാ എന്ന് വിളിച്ചുകൊണ്ട് ഓടി ചെല്ലുന്ന രംഗം ചെയ്യാൻ കീർത്തന തയ്യാറായില്ല, എന്റെ അച്ഛൻ അതല്ല എന്നു പറഞ്ഞു, അതുകൊണ്ടാണ് അന്ന് ഒപ്പമുണ്ടായിരുന്ന ഗോപിക ആ സിനിമ ചെയ്‌തത്.
സ്കൂൾ കലോത്സവങ്ങളിലും, കൂടാതെ നാടകം, തിരുവാതിര, ഒപ്പന, ഗ്രൂപ്പ് ഡാൻസ് എന്നിങ്ങനെയുള്ള മത്സര രംഗത്ത് ഗോപിക വളരെ സജീവമായിരുന്നു. ഒപ്പം ഒരുപാട് ഭക്തി ആൽബങ്ങളിലും ഈ സഹോദരിമാർ തിളങ്ങി നിന്നിരുന്നു. കൂടിയാട്ടവും ഗോപിക പഠിച്ചിരുന്നു പിന്നീട് പഠനത്തിനായി നടി ഇടവേള എടുക്കുകയായിരുന്നു. കബനി എന്ന സീരിയലിലൂടെയാണ് സഹോദരിമാർ തിരിച്ചെത്തിയത്. ഗോപികയാണ് ഇവരിൽ മൂത്തത്, താരം ഒരു ആയുര്‍വേദ ഡോക്ടറാണ്. അനുജത്തി കീര്‍ത്തന എഞ്ചിനീയറിംഗിന് പഠിക്കുകയാണ്.
സ്വാന്തനം സീരിയലിലെ കുറിച്ച് പറയുന്നതാണ് അഞ്ജലിക് ഇപ്പോൾ ഏറ്റവും ഇഷ്ടമുള്ള കാര്യം, സീരിയലിൽ കാണുന്നതുപോലെ എല്ലാവരും ഒരു കുടുംബം പോലെയാണ് എന്നും ഗോപിക പറയുന്നു. മാത്രമല്ല ഇതിന്റെ നിർമാതാക്കളായ ചിപ്പിച്ചേച്ചിയും രഞ്ജിത്തേട്ടനും വലിയ പിന്തുണയും സ്നേഹവുമാണ് തങ്ങൾക്ക് നല്കുന്നതെന്നും ഗോപിക പറയുന്നു, പിന്നെ തന്റെ ജോഡിയായി അഭിനയിക്കുന്ന സജിൻ ചേട്ടൻ ഒരുപാട് സപ്പോർട്ട് ചെയ്യുന്നുണ്ടെന്നും താരം പറയുന്നു..
സജിൻ ചേട്ടന്റെ ഭാര്യ ഷഫ്‌ന ചേച്ചിയുമായി വളരെ അടുത്ത സൗഹൃദമാണ് തനിക്കെന്നും, ഞങ്ങൾ നാലുപേരുമാണ് ലൊക്കേഷനിലെ ഗ്യാങ്ങെന്നും ഗോപിക പറയുന്നു. പിന്നെ എല്ലാവരും ചോദിക്കുന്ന കാര്യമാണ്, ഡോക്ടറാണ് പിന്നെ അഭിനയവും, ഈ പ്രതിഫലമൊക്കെ എന്ത് ചെയ്യുന്നു എന്ന്.. ക്യാഷ് അത്യാവശ്യം ചിലവാക്കുന്ന കൂട്ടത്തിലാണ് താൻ, പിന്നെ ലോൺ ഉണ്ട് ലോൺ അടക്കാൻ അച്ഛനു പൈസ കൊടുക്കും. പിന്നെ കുറച്ചു സേവിങ്സുമുണ്ട്, സീരിയലിനുവേണ്ട ഡ്രെസ്സൊക്കെ വാങ്ങണം എന്നും ഗോപിക പറയുന്നു. വളരെ മികച്ച വിജയം നേടി മുന്നോട്ട് പോകുന്ന സീരിയലാണ് സ്വാന്തനം. അഞ്ജലിക്കും ശിവനും ഇന്ന് ഫാൻസ് ഗ്രൂപ്പുകളും ഒരുപാടുണ്ട്..
Leave a Reply