‘സ്വാന്തനത്തിലെ അഞ്ജലി ചില്ലറക്കാരിയല്ല’ !! ഡോക്ടർ ഗോപികയുടെ കൂടുതൽ വിശേഷങ്ങൾ അറിയാം !!
വളരെ കുറഞ്ഞ സമയംകൊണ്ട് പ്രേക്ഷകപ്രീതി നേടിയെടുത്ത പരമ്പരയാണ് ഏഷ്യാനെറ്റിലെ സ്വാന്തനം, പുതുമയുള്ള കഥയും കഥാപാത്രങ്ങളും സീരിയലിന്റെ മികവ് കൂട്ടുന്നു, അതിൽ എടുത്ത് പറയേണ്ടത് പുതുമുഖ നായികമാരുടെയും നായകന്റെയും കാര്യമാണ്, ഇപ്പോൾ കൂടുതൽ ആരാധകരുള്ള താരങ്ങളാണ് അവർ, അതിൽ അഞ്ജലി എന്ന കഥാപാത്രം അവതരിപ്പിക്കുന്നത് ഗോപികയാണ്, ഗോപികയെ മലയാളികൾക്ക് പരിചയം ഉള്ള ആളാണ് കാരണം ബാലതാരമായി സിനിമയിൽ തുടക്കം കുറിച്ച ആളാണ് ഗോപികയും അനിയത്തി കീർത്തനയും.
മോഹൻലാൽ ചിത്രം ബാലേട്ടനിൽ മോഹൻലാലിൻറെ മക്കളായി ഇവർ അഭിനയിച്ചിരുന്നു പിന്നെ മമ്മട്ടിയുടെ വേഷം ദിലീപിന്റെ സദാനന്ദന്റെ സമയം തുടങ്ങിയ നിരവധി ചിത്രങ്ങൾ ഇവർ അഭിനയിച്ചിരുന്നു, കൂടാതെ നിരവധി ഭക്തി ആൽബങ്ങളിലും ഇവർ താരങ്ങൾ ആയിരുന്നു, അതിനുശേഷം കബനി എന്ന സീ കേരളത്തിലെ സീരിയലിലാണ് ഇവർ അഭിനയിച്ചത്, അമ്മത്തൊട്ടിൽ,മാംഗല്യം എന്നീ സീരിയലുകളുടെ ഭാഗമായി ഇരുവരും അഭിയിച്ചിട്ടുണ്ട്. മികച്ച അഭിനയംകൊണ്ട് വളരെപ്പെട്ടന്ന് ഇവർ മലയാളികളുടെ ഇഷ്ട താരങ്ങൾ ആയിമാറുകയായിരുന്നു.
ഇപ്പോൾ സ്വാന്തനത്തിലെ അഞ്ജലിയുടെ കൂടുതൽ വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് വളരെ താല്പര്യമാണ്, ഇവർ ആ ബാലതാരങ്ങൾ ആയിരുന്നു എന്ന് ഇപ്പോഴും പലർക്കും അറിയില്ല എന്നതാണ് വാസ്തവം. കോഴിക്കോട് വെസ്റ്റ്ഹില്‍ സ്വദേശികളാണ് ഇരുവരും. ഇരുവരിലും മൂത്തയാളാണ് സാന്ത്വനത്തിൽ എത്തുന്ന അഞ്ജലി എന്ന ഗോപിക. കക്ഷി ഇപ്പോൾ ആയുര്‍വേദ ഡോക്ടറാണ്. അനുജത്തി കീര്‍ത്തന എഞ്ചിനീയറിംഗിന് പഠിക്കുകയാണ്. ഇരുവരും സോഷ്യൽ മീഡിയയിൽ സജീവമാണ്..
കബനി എന്ന സീരിയൽ ഹിറ്റായിരുന്നു എങ്കിലും അഞ്ജലി ആയി എത്തിയതോടെയാണ് ഗോപികയോടുള്ള ആരാധന പ്രേക്ഷകർക്ക് കൂടിയത്. ഇൻസ്റ്റയിൽ ഏറെ സജീവമാണ് ഗോപിക. 25 കെ ഫോളോവേഴ്സുണ്ട് ഇൻസ്റ്റയിൽ ഗോപികയ്ക്ക് ഉള്ളത് . താരം പങ്കുവെക്കുന്ന ഓരോ ചിത്രങ്ങളും വിശേഷങ്ങളും നിമിഷനേരംകൊണ്ടാണ് സോഷ്യൽമീഡിയയിൽ വൈറലായി മാറുന്നത്. കൂടാതെ ടിക് ടോക്കിലും ഇവരുടെ വീഡിയോകൾ ട്രെൻഡായിരുന്നു.മികച്ച കഥാപാത്രങ്ങൾ സിനിമയിൽ നിന്നും കിട്ടിയാൽ ചുവട് വയ്പ്പിന് ഒരുങ്ങുകയാണ് താരം ഇപ്പോൾ.
മിനിസ്‌ക്രീനിൽ സ്വാന്തനം ഇപ്പോൾ റേറ്റിംഗിൽ ഒന്നമതാണ്, ഇപ്പോൾ സീരിയലിനു ഷെഡ്യൂൾ ബ്രേക്കാണ്, അതുകൊണ്ടുതന്നെ താരങ്ങൾ ഇപ്പോൾ അവരുടെ വീടുകളിൽ അവധി ആഘോഷിക്കുകയാണ്. അത്തരത്തിൽ ഗോപിക കഴിഞ്ഞ ദിവസങ്ങളിൽ തന്റെ കുടുംബത്തോടോപ്പവും സുഹൃത്തുക്കളുടെയും കൂടെ അവധി ആഘോഷിക്കുന്ന ചിത്രങ്ങൾ ഗോപിക പോസ്റ്റ് ചെയ്തിരുന്നു, മുമ്പ് ചെയ്തിരുന്ന സീരിയൽ കബനിയിലെ താരങ്ങളോടൊപ്പമുള്ള ചിത്രവും ഗോപിക പോസ്റ്റ് ചെയ്തിരുന്നു, ഷെഡ്യൂൽ ബ്രേക്ക് കഴിഞ്ഞാൽ താരം വീണ്ടും സ്വാന്തനത്തിന്റെ സെറ്റിൽ തിരികെയെത്തും. സ്വാന്തനത്തിൽ ചിപ്പിയാണ് നായിക. രാജീവ് പരമേശ്വരൻ ആണ് നായകനായി എത്തുന്നത്. ഇവർക്കുപുറമെ നിരവധി സീനിയർ താരങ്ങളും പരമ്പരയിൽ അണിനിരക്കുന്നുണ്ട്. വാനമ്പാടി തീർന്നതിനു ശേഷമാണ് സ്വാന്തനം സീരിയൽ സംപ്രേഷണം ആരംഭിച്ചത്. മികച്ച പ്രേക്ഷക അഭിപ്രായമാണ് സീരിയൽ നേടിയെടുത്തത്.
Leave a Reply