“ലാലേട്ടന്റെ കുഞ്ഞ് മക്കളല്ലേ” !! മനസ്സ് തുറന്ന് ഗോപികയും കീര്‍ത്തനയും

ബാലതാരങ്ങളായി നിരവധി ചിത്രങ്ങളിൽ വേഷമിട്ട ഗോപികയും അനിയത്തി കീർത്തനയും  ഇതിനോടകം മലയാളികൾക്ക് വളരെ സുപരിചിതനാണ്. ഗോപിക ഇപ്പോൾ മിനിസ്‌ക്രീനിലെ തിരക്കുള്ള നായികയാണ്. വളരെ കുറഞ്ഞ സമയംകൊണ്ട് പ്രേക്ഷകപ്രീതി നേടിയെടുത്ത പരമ്പരയാണ് ഏഷ്യാനെറ്റിലെ സ്വാന്തനം, പുതുമയുള്ള കഥയും കഥാപാത്രങ്ങളും സീരിയലിന്റെ മികവ് കൂട്ടുന്നു ഈ പരമ്പരയിൽ അഞ്ജലി എന്ന കഥാപാത്രം അവതരിപ്പിക്കുന്നത് ഗോപികയാണ്. ബാലതാരമായി നമ്മൾ കണ്ട ആ കൊച്ചുമിടുക്കിയാണ് ഈ നായിക എന്ന് ഇപ്പോഴും പലർക്കും അറിയില്ല എന്നതാണ് വാസ്തവം ഗോപിക ഇതിനോടകം നിരവധി ആരധകരെ സ്വാന്തമാക്കിക്കഴിഞ്ഞു.

നമ്മൾ കണ്ട് വിജയിപ്പിച്ച നിരവധി ഹിറ്റ് ചിത്രങ്ങളിൽ സൂപ്പർ താരങ്ങളുടെ മക്കളായി ഇവർ അഭിനയിച്ചിരുന്നു, മോഹൻലാൽ ചിത്രം ബാലേട്ടനിൽ മോഹൻലാലിൻറെ മക്കളായി ഇവർ അഭിനയിച്ചിരുന്നു പിന്നെ മമ്മട്ടിയുടെ വേഷം ദിലീപിന്റെ സദാനന്ദന്റെ സമയം പിന്നീട് സീത കല്യാണം, പാഠം ഒന്ന് ഒരു വിലാപം, ബിജു മേനോൻ ചിത്രം ശിവം അങ്ങനെ നീളുന്നു, ഗോപികയുടെ ആദ്യ ചിത്രം ശിവമായിരുന്നു, പക്ഷെ ഇത് അനിയത്തി കീർത്തനക്ക് ലഭിച്ച അവസരമായിരുന്നു, ബിജു മേനോന്‍ പോലീസ് ജീപ്പില്‍ നിന്നും ഇറങ്ങി വരുമ്പോള്‍ അച്ഛായെന്ന് വിളിച്ച് അരികിലേക്ക് പോവാനായിരുന്നു പറഞ്ഞത്. ഞാന്‍ പോവില്ല. ഇതെന്റെ അച്ഛനല്ലെന്ന് പറഞ്ഞ് കരയുകയായിരുന്നു കീര്‍ത്തന. അങ്ങനെയാണ് ആ വേഷം ഗോപികയ്ക്ക് ലഭിച്ചത്.

കോഴിക്കോട് വെസ്റ്റ്ഹില്‍ സ്വദേശികളാണ് ഇരുവരും. ഇരുവരിലും മൂത്തയാളാണ് സാന്ത്വനത്തിൽ എത്തുന്ന അഞ്ജലി എന്ന ഗോപിക. കക്ഷി ഇപ്പോൾ ആയുര്‍വേദ ഡോക്ടറാണ്. അനുജത്തി കീര്‍ത്തന എഞ്ചിനീയറിംഗിന് പഠിക്കുകയാണ്. സ്വാന്തനത്തിലെ അഞ്ജലിയുടെ കൂടുതൽ വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് വളരെ താല്പര്യമാണ്, ഇവർ ആ ബാലതാരങ്ങൾ ആയിരുന്നു എന്ന് ഇപ്പോഴും പലർക്കും അറിയില്ല എന്നതാണ് വാസ്തവം. ഇരുവരും സോഷ്യൽ മീഡിയയിൽ സജീവമാണ്.. ആളുകൾ ഞങ്ങളെ ചിലപ്പോഴൊക്കെ തിരിച്ചറിയാറുണ്ട്, അതിൽ കൂടുതൽ പേരും ചോദിക്കുന്നത് ബാലേട്ടനിലെ ലാലേട്ടന്റെ മക്കളല്ലേയെന്നാണ്. ബാലേട്ടൻ ഇന്നും മലയാളികൾ കാണാൻ ആഗ്രഹിക്കുന്ന ചിത്രമാണ്.

കബനി എന്ന സീരിയൽ ഹിറ്റായിരുന്നു എങ്കിലും അഞ്ജലി ആയി എത്തിയതോടെയാണ് ഗോപികയോടുള്ള ആരാധന പ്രേക്ഷകർക്ക് കൂടിയത്. ഇൻസ്റ്റയിൽ ഏറെ സജീവമാണ് ഗോപിക. 25 കെ ഫോളോവേഴ്സുണ്ട് ഇൻസ്റ്റയിൽ ഗോപികയ്ക്ക് ഉള്ളത് . താരം പങ്കുവെക്കുന്ന ഓരോ ചിത്രങ്ങളും വിശേഷങ്ങളും നിമിഷനേരംകൊണ്ടാണ് സോഷ്യൽമീഡിയയിൽ വൈറലായി മാറുന്നത്. കൂടാതെ ടിക് ടോക്കിലും ഇവരുടെ വീഡിയോകൾ ട്രെൻഡായിരുന്നു.മികച്ച കഥാപാത്രങ്ങൾ സിനിമയിൽ നിന്നും കിട്ടിയാൽ ചുവട് വയ്പ്പിന് ഒരുങ്ങുകയാണ് താരം ഇപ്പോൾ.

മിനിസ്‌ക്രീനിൽ സ്വാന്തനം ഇപ്പോൾ റേറ്റിംഗിൽ ഒന്നമതാണ്, ഇപ്പോൾ സീരിയലിനു ഷെഡ്യൂൾ ബ്രേക്കാണ്, അതുകൊണ്ടുതന്നെ താരങ്ങൾ ഇപ്പോൾ അവരുടെ വീടുകളിൽ അവധി ആഘോഷിക്കുകയാണ്. ഷെഡ്യൂൽ ബ്രേക്ക് കഴിഞ്ഞാൽ താരം വീണ്ടും സ്വാന്തനത്തിന്റെ സെറ്റിൽ തിരികെയെത്തും. സ്വാന്തനത്തിൽ ചിപ്പിയാണ് നായിക. രാജീവ് പരമേശ്വരൻ ആണ് നായകനായി എത്തുന്നത്. ഇവർക്കുപുറമെ നിരവധി സീനിയർ താരങ്ങളും പരമ്പരയിൽ അണിനിരക്കുന്നുണ്ട്. വാനമ്പാടി തീർന്നതിനു ശേഷമാണ് സ്വാന്തനം സീരിയൽ സംപ്രേഷണം ആരംഭിച്ചത്. മികച്ച പ്രേക്ഷക അഭിപ്രായമാണ് സീരിയൽ നേടിയെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *