കഴിഞ്ഞ വര്‍ഷം ഇതേ ഡേറ്റിലാണ് ഞങ്ങള്‍ ഒന്നിക്കുന്ന കാര്യം നിങ്ങളെ അറിയിച്ചത് ! സന്തോഷ വാർത്തയുമായി താരങ്ങൾ !

ടെലിവിഷൻ രംഗത്ത് കൂടി മലയാളികൾക്ക് വളരെ പ്രിയങ്കരിയായ ആളാണ് ഗോപിക, സ്വാന്തനം എന്ന ജനപ്രിയ പരമ്പരയിൽ അഞ്ജലി എന്ന കഥാപാത്രം വളരെ ഹിറ്റായിരുന്നു, അതുപോലെ തന്നെ അവതാരകനായും നടനായും ഏവർക്കും വളരെ പ്രിയങ്കരനായ ആളാണ് ജിപി എന്ന ഗോവിന്ദ് പദ്മ സൂര്യ. ഇവരുടെ വിവാഹം വലിയ ആഘോഷമായിരുന്നു, ഇപ്പോഴിതാ തങ്ങളുടെ യുട്യൂബ് ചാനൽ വഴി പുതിയ വിഡിയോ പങ്കുവെച്ചുകൊണ്ട് സന്തോഷ വാർത്ത പങ്കുവെച്ചിരിക്കുകയാണ് താരങ്ങൾ.

കഴിഞ്ഞ വര്‍ഷം ഞങ്ങള്‍ ഞങ്ങളുടെ വിവാഹ നിശ്ചയത്തെ കുറിച്ച് പറഞ്ഞ് ആദ്യമായി നിങ്ങളുടെ മുന്നിലേക്ക് എത്തിയത് ക്ടോബര്‍ 22 നാണ്, ഇപ്പോഴിതാ അതേ ഡേറ്റില്‍ പുതിയ ഒരു സന്തോഷ വാര്‍ത്ത കൂടെ പങ്കുവയ്ക്കുന്നു എന്ന് പറഞ്ഞാണ് ജിപിയും ഗോപികയും ഇന്‍ട്രോ കൊടുക്കുന്നത്. മറ്റൊന്നുമല്ല പുതിയ ഒരു വീട് വാങ്ങി! കൊച്ചിയിലെ മറയന്‍ ഡ്രൈവില്‍, മറീന വണ്ണിലാണ് പുതിയ അപ്പാര്‍ട്‌മെന്റ്ര്, അതും ഇരുപത്തിയേഴാം നിലയില്‍. അതാണ് അതിന്റെയൊരു ഹൈലൈറ്റ്.

തന്റെ നേട്ടത്തെ കുറിച്ച് ജിപി പറയുന്നതിങ്ങനെ, ശോഭ ബിൽഡേഴ്സിന്റെ ഒരു ഫ്ലാറ്റ് വാങ്ങുകയെന്നത് അച്ഛന്റെ വലിയൊരു ആഗ്രഹമായിരുന്നു. പണ്ടു പണ്ടേ അച്ഛന്‍ വാങ്ങാന്‍ ആവശ്യപ്പെട്ട ഒന്നാണ്, പക്ഷേ അന്ന് വേണ്ടത്ര സാമ്പത്തിക ശേഷി ഉണ്ടായിരുന്നില്ല. ഇന്നിപ്പോള്‍ ഇത് വാങ്ങിയേ പറ്റൂ എന്ന് പറഞ്ഞ് അച്ഛന്‍ വാങ്ങിപ്പിച്ചു. ഏപ്രില്‍ 22 ന് കീ കൈയ്യില്‍ കിട്ടിയിരുന്നു, തിരുവോണത്തിന്റെ അന്നാണ് ഞങ്ങള്‍ പാല് കാച്ചല്‍ നടത്തിയത്. എല്ലാം കഴിഞ്ഞിട്ട് നിങ്ങളോട് പറയാം എന്നായിരുന്നു, അതാണല്ലോ അതിന്റെ ഒരു ഭംഗി. ഞങ്ങളുടെ കല്യാണവും എല്ലാം തീരുമാനിച്ചതിന് ശേഷമാണ് നിങ്ങളെ അറിയിച്ചത്, അതുപോലെ ഇതും.

മറ്റു ആഘോഷങ്ങൾ ഒന്നും നടത്തിയിട്ടില്ല, പിന്നെ വീടിന്റെ ഇന്റീരിയലൊന്നും പൂര്‍ത്തിയായിട്ടുമുണ്ടായിരുന്നില്ല. ഗണപതി ഹോമവും പാലുകാച്ചും എല്ലാം ഗംഭീരമായി നടന്നു. ഗോപുര എന്നാണ് വീടിന്റെ പേര്. അതില്‍ ഗോപികയുണ്ട്, ജിപിയും ഉണ്ട്. തന്റെ അച്ഛനാണ് ഈ പേരിന് പിന്നില്‍ എന്ന് ജിപി പറയുന്നു. വീടിന്റെ ഇന്റീരിയല്‍ എല്ലാം വളരെ ആലോചിച്ച് ചെയ്ത കാര്യമാണ്. ആ വിശേഷങ്ങള്‍ അടുത്ത വീഡിയോയില്‍ പങ്കുവയ്ക്കും എന്ന് പറഞ്ഞാണ് ഈ വീഡിയോ അവസാനിക്കുന്നത്.. ഏതായാലും ഈ പുതിയ നേട്ടത്തിന് കൈയ്യടിക്കുകയാണ് ആരാധകർ.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *