
ഇത് ഒട്ടും പ്രതീക്ഷിച്ചില്ല ! ഞെട്ടലോടെ ആരാധകർ ! ഗോവിന്ദ് പത്മസൂര്യയും അഞ്ജലി അനിലും വിവാഹിതരാകുന്നു ! ആശംസകൾ അറിയിച്ച് ആരാധകർ !
സിനിമ ടെലിവിഷൻ രംഗത്ത് ഏറെ പ്രശസ്തനായ ആളാണ് ഗോവിന്ദ് പത്മസൂര്യ. മലയാളത്തിൽ ഉപരി മറ്റു ഭാഷകളിലും അദ്ദേഹം വളരെ പ്രശസ്തനായ നടനാണ്. അതുപോലെ തന്നെ ഇന്ന് ടെലിവിഷൻ രംഗത്ത് ഏറ്റവും കൂടുതൽ ആരാധകരുള്ള താരമാണ് അഞ്ജലി അനിൽ. ബാലതാരമായി സിനിമയിൽ എത്തിയ അഞ്ജലി നായികയായി അരങ്ങേറിയത് ടെലിവിഷൻ സീരിയലുകളിൽ ആയിരുന്നു. ശേഷം സ്വാന്തനം എന്ന സീരിയലിലെ അഞ്ജലി എന്ന കഥാപാത്രമാണ് ഗോപികയെ കൂടുതൽ ജനപ്രിയയാക്കി മാറ്റിയത്.
ഇവർ ഇരുവരും ജീവിതത്തിൽ ഒന്നാകാൻ പോകുന്നു എന്ന വാർത്ത ഇപ്പോൾ ആരാധകരിൽ ഞെട്ടൽ ഉണ്ടകാക്കിയിരിക്കുകയാണ്. യുവനടിമാർക്കൊപ്പമുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങളൊക്കെ താരം പങ്കുവെക്കുമ്പോൾ ഗോവിന്ദ് പത്മസൂര്യ വിവാഹിതനായി എന്ന തരത്തിൽ നിരവധി തവണ ഗോസിപ്പുകളും വന്നിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇത്തരത്തിൽ ഒരു വിവാഹ വാർത്ത വളരെ അപ്രതീക്ഷിതമായിരുന്നു. വിവാഹനിശ്ചയം ഭംഗിയായി നടന്നതിന്റെ ചിത്രങ്ങൾ പങ്കിട്ട് ഗോവിന്ദ് പത്മസൂര്യ തന്നെയാണ് ഈ സന്തോഷം ആരാധകരെ അറിയിച്ചത്.
ഒന്നിച്ച മനോഹരമായ ചടങ്ങുകളുടെ ചിത്രങ്ങളും ഇരുവരും പങ്കുവെച്ചിട്ടുണ്ട്. ‘ഞങ്ങൾ വളരെ സന്തോഷത്തോട് കൂടിയാണ് ഇത് നിങ്ങളുമായി പങ്കുവെയ്ക്കുന്നത്. ഇന്ന് അഷ്ടമി ദിനത്തിൽ ശുഭമുഹൂർത്തത്തിൽ ഞങ്ങളുടെ വിവാഹനിശ്ചയം നടന്നു. വീട്ടുകാരുടെ നിർദേശപ്രകാരം കണ്ടുമുട്ടിയ ഞങ്ങളുടെ ഹൃദയബന്ധം സാവകാശം പൂവിടുകയായിരുന്നു. നിങ്ങൾ എന്നും ഞങ്ങളെ സ്വന്തം കുടുംബാംഗത്തെപോലെയാണ് ചേർത്തുപിടിച്ചിട്ടുള്ളത് നിങ്ങളുടെ ഈ സ്നേഹം തന്നെയാണ് ഞങ്ങളുടെ ഊർജവും. ഞങ്ങളുടെ ഒരുമിച്ചുള്ള ഈ കാൽവെപ്പിൽ നിങ്ങളുടെ എല്ലാവിധ പ്രാർത്ഥനയും അനുഗ്രഹവും ഉണ്ടായിരിക്കും എന്ന് വിശ്വാസിക്കുന്നുവെന്നാണ്’, വിവാഹ നിശ്ചയം നടന്നതിന്റെ ചിത്രങ്ങൾ പങ്കിട്ട് ഗോവിന്ദ് പത്മസൂര്യയും ഗോപിക അനിലും കുറിച്ചത്..

ആരാധകരും സഹപ്രവർത്തകരും ഇരുവർക്കും ആശംസകൾ അറിയിച്ച് എത്തിയിരുന്നു. ലാവണ്ടർ നിറത്തിലുള്ള ഷേർവാണിയും തലപ്പാവുമണിഞ്ഞ് ഗോവിന്ദ് പത്മസൂര്യ എത്തിയപ്പോൾ റോസ് നിറത്തിലുള്ള ലെഹങ്കയും ആഭരണങ്ങളുമണിഞ്ഞ് അതീവ സുന്ദരിയായാണ് ഗോപിക അനിൽ എത്തിയത്. രാജകീയ പ്രൗഢിയിൽ ഒരുക്കിയ വേദിയിൽ മാതാപിതാക്കൾക്കും സഹോദരങ്ങൾക്കും ഒപ്പം നിൽക്കുന്ന ചിത്രവും ചടങ്ങിലെ മറ്റ് ചിത്രങ്ങളും ഗോവിന്ദ് പത്മസൂര്യയും ഗോപികയും പങ്കിട്ടിട്ടുണ്ട്. നിമിഷനേരം കൊണ്ടാണ് താരജോഡിയുടെ വിവാഹനിശ്ചയ ചിത്രങ്ങൾ വൈറലായി മാറിയത്. വളരെ സുന്ദരമായ ജോഡികൾ ആണ് നിങ്ങൾ എന്ന കമന്റുകളാണ് ഇരുവകർക്കും ലഭിക്കുന്നത്.
Leave a Reply