
കേക്ക് മുറിക്കാനും റീൽസ് എടുക്കാനുമുള്ള സ്ഥലമല്ല ഗുരുവായൂർ നടപ്പന്തൽ ! നിയന്ത്രണം ഏർപ്പെടുത്തി ഹൈക്കോടതി !
ഗുരുവായൂർ ക്ഷേത്രത്തിന്റെ നടപ്പന്തലിൽ വീഡിയോഗ്രാഫിക്കും റീൽസ് എടുക്കുന്നതിനും കേക്ക് മുറിക്കുന്നതിനും നിയന്ത്രണം ഏർപ്പെടുത്തി ഹൈക്കോടതി. വിവാഹ ചടങ്ങുകള്‍ക്കും മറ്റ് മതപരമായ ചടങ്ങുകള്‍ക്കുമല്ലാതെ വീഡിയോഗ്രാഫി അനുവദിക്കരുതെന്ന് ഹൈക്കോടതി വ്യക്തമാക്കി. സെലിബ്രിറ്റികളെ അനുഗമിച്ചുള്ള വ്ലോഗർമാരുടെ വീഡിയോഗ്രാഫിയും അനുവദിക്കരുതെന്ന് ഹൈക്കോടതി വ്യക്തമാക്കി. ക്ഷേത്രം നടപ്പന്തൽ പിറന്നാൾ കേക്ക് മുറിക്കാനുള്ള സ്ഥലമല്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ചിത്രകാരി ജസ്ന സലീം ക്ഷേത്ര പരിസരത്ത് കേക്ക് മുറിച്ചതുമായി ബന്ധപ്പെട്ട ഹർജിയിലാണ് ഉത്തരവ്.
കഴിഞ്ഞ കുറച്ച് നാളുകളായി ക്ഷേത്ര പരിസരങ്ങളിൽ പരിധി വിട്ടുള്ള റീൽസ് എടുക്കൽ സജീവമായിരുന്നു, എന്നാൽ ഇത്തരക്കാരുടെ തിക്കും തിരക്കും കാരണം ഭക്തർക്ക് വലിയ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നതായി വ്യാപകമായി പരാതിക്കാർ ഉയർന്നിരുന്നു..

ചിത്രകാരി ജസ്ന സ,ലിം ജന്മദിനാഘോഷത്തിന്റെ ഭാഗമായി ക്ഷേത്ര നടപ്പന്തലിൽ വെച്ച് കേക്ക് മുറിച്ചതുമായി ബന്ധപ്പെട്ട ഹർജിയിലാണ് കോടതിയുടെ നിർണായക ഉത്തരവ്. അതുപോലെ തന്നെ സെലിബ്രിറ്റികളോടാെപ്പം എത്തുന്ന വ്ലോഗർമാക്കും നടപ്പന്തലിൽ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. അടുത്തിടെയാണ് ഗുരുവായൂരിലെ നടപ്പന്തലിൽ വച്ച് ജസ്ന സലീം കേക്ക് മുറിച്ചത്. ഇതിന്റെ വീഡിയോ അവർ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു. ഇതിനെതിരെ നിരവധിപേർ രംഗത്തെത്തിയിരുന്നു. എന്നാൽ വിമർശനം വ്യാപകമായി വന്നതോടെ താൻ മുറിച്ചത് മുട്ട ചേരാത്ത കേക്ക് ആണെന്ന് വ്യകത്മാക്കികൊണ്ട് ജസ്‌ന രംഗത്ത് വന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട ഹർജിയിലാണ് ഇപ്പോൾ കോ,ട,തി നടപടി. ഈ വിധി നിറഞ്ഞ കൈയ്യടിയോടെയാണ് മലയാളികൾ സ്വീകരിച്ചത്.
Leave a Reply