
വിവാഹ ആഘോഷങ്ങളുടെ നിറവ് മാറും മുമ്പേ വിവാഹ മോചനത്തിന്റെ ആഘാതത്തിൽ ഹൻസിക മോട്‌വാനിയുടെ കുടുംബം ! ഞെട്ടലോടെ ആരാധകർ !
ഇന്ത്യൻ സിനിമ അറിയപ്പെടുന്ന പ്രശസ്തയായ അഭിനേത്രിയാണ് ഹൻസിക മൊട്‍വാനി. മലയാളികൾക്കും വളരെ പ്രിയങ്കരിയാണ് ഹൻസിക. നടൻ സിമ്പുവുമായി പ്രണയിത്തിലാണ് എന്ന രീതിയിൽ വാർത്തകൾ വന്നിരുന്നു എങ്കിലും ഇപ്പോൾ നടിയുടെ വിവാഹ വാർത്തയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. മുംബൈ ബെയ്‌സ്ഡ് ബിസിനസ്സ്മാനായ സോഹല്‍ കതൂരിയയാണ് ഹന്‍സികയുടെ ഭർത്താവ്. ഏതാനും ദിവസങ്ങൾക്ക് മുമ്പായിരുന്നു നടിയുടെ വിവാഹം. സോഹലിന്റെ രണ്ടാം വിവാഹമാണ് ഇത് എന്നാണ് ഇപ്പോൾ പുറത്ത് വരുന്ന വാര്‍ത്തകള്‍. അദ്ദേഹത്തിന്റെ ആദ്യ ഭാര്യ ഹൻസികയുടെ ഏറ്റവും അടുത്ത സുഹൃത്ത് റിങ്കി ആയിരുന്നു. ഈ വിവാഹം വേർപിരിഞ്ഞ ശേഷം തന്റെ കൂട്ടുകാരിയുടെ മുൻ ഭർത്താവിനെയാണ് ഹൻസിക ഇപ്പോൾ സ്വന്തമാക്കിയിരിക്കുന്നത്.
വളരെ അത്യാഢംബര പൂർവ്വം നടന്ന വിവാഹ ചടങ്ങുകളും അതുപോലെ വിവാഹ ദിവസം ഹൻസിക സ്വപ്ന റാണിയെപോലെ അണിഞ്ഞൊരുങ്ങിയ ചിത്രങ്ങളെല്ലാം വളരെ പെട്ടെന്നാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടിയത്. ജയ്‌പൂരിലെ കോട്ടയും കൊട്ടാരവും ചേർന്ന വേദിയായിരുന്നു വിവാഹത്തിന് സാക്ഷ്യം വഹിച്ചത്. ഡിസംബർ നാലിനായിരുന്നു ഇവരുടെ വിവാഹം. എന്നാൽ വിവാഹം കഴിഞ്ഞ് കേവലം പത്തു ദിവസങ്ങൾ മാത്രം പിന്നിടുമ്പോൾ തീർത്തും നിരാശാജനകമായ ഒരു വാർത്തയാണ് പുറത്തുവരുന്നത്. ഹൻസികയും കുടുംബവും ഇപ്പോൾ ഒരു വിവാഹമോചനത്തിന്റെ ഞെട്ടലിലൂടെ കടന്നുപോയികൊണ്ടിരിക്കുന്നത്.

ഹൻസികയുടെ ഈ വിവാഹത്തിന് സഹോദരന്റെ ഭാര്യയുടെ അഭാവം ഏറെ ശ്രദ്ധ നേടിയിരുന്നു. പ്രശാന്ത് മോട്‍വാനിയാണ് ഹൻസികയുടെ സഹോദരൻ. ഇദ്ദേഹവും ഭാര്യയും വിവാഹം കഴിഞ്ഞ് കേവലം ഒരു വർഷം പിന്നിടുന്ന വേളയിൽ വേർപിരിഞ്ഞു എന്ന് റിപോർട്ടുകൾ പുറത്തുവരുന്നു. എന്ന വാർത്തകൾ നേരത്തെ തന്നെ പുറത്ത് വന്നിരുന്നു എങ്കിലും അതിന് അത്ര വ്യക്തത ഇല്ലായിരുന്നു. മുസ്കാൻ നാൻസിയെയാണ് പ്രശാന്ത് വിവാഹം ചെയ്തിരുന്നത്. ഇവർ വേർപിരിഞ്ഞു എന്നും അതിന്റെ ആഘാതത്തിലാണ് അദ്ദേഹമെന്നും റിപ്പോർട്ടുകൾ ഉണ്ട്.. ഔദ്യോഗികമായി ഇതേക്കുറിച്ചുള്ള വിശദീകരണം വന്നില്ലെങ്കിലും പിരിയുന്നു എന്ന് വാർത്ത സോഷ്യൽ മീഡിയയിലൂടെ പുറത്തായിക്കഴിഞ്ഞു. 2021 മാർച്ച് 21നായിരുന്നു ഇവർ വിവാഹിതരായത്.
വെറും മാസങ്ങൾ മാത്രമാണ് ഇവരുടെ വിവാഹ ജീവിതത്തിന്റെ ആയുസ് ഉണ്ടായിരുന്നത്. ഏതായാലും സഹോദരന്റെ ജീവിതത്തിൽ സംഭവിച്ചത് ഹാൻസികക്ക് സംഭവിക്കാതെ ഇരിക്കട്ടെ എന്നും, ആരാധകർ കുറിക്കുന്നു. ടെലിവിഷൻ ഷോയിലൂടെ അരങ്ങേറ്റം കുറിച്ച ഹൻസിക ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. പാരമ്പര്യമായി ബിസിനസ് കുടുംബമാണ് ഹൻസികയുടെ കുടുംബത്തിന്റേത്. ചിമ്പുവുമായി പ്രണയത്തിലായിരുന്ന ഹൻസിക, തങ്ങളുടെ പ്രണയ തകർച്ചയെ കുറിച്ച് ഒന്നും തന്നെ പ്രതികരിച്ചിരുന്നില്ല. എന്നാൽ വിവാഹം കഴിഞ്ഞ് വിവാഹ മോചനം നേടുന്നത് ഇഷ്ടമല്ലാത്തത് കൊണ്ട് താൻ വിവാഹം കഴിക്കുന്നില്ല എന്നാണ് സിമ്പു പ്രതികരിച്ചത്.
Leave a Reply