
കൂട്ടുകാരിയുടെ ഭർത്താവിനെ വിവാഹം ചെയ്യാൻ ഒരുങ്ങി ഹൻസിക ! ആ വിവാഹം അന്ന് മുന്നിൽ നിന്ന് നടത്തിയത് ഹൻസിക ! വീഡിയോ വൈറൽ !
ഇന്ത്യൻ സിനിമ അറിയപ്പെടുന്ന പ്രശസ്ത നടിമാരിൽ ഒരാളാണ് ഹൻസിക മോട്ടുവാണി. സൗത്തിന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ തിളങ്ങി നിന്ന നടിമാരിൽ ഒരാളായിരുന്നു ഹൻസിക. നടൻ സിമ്പുവുമായി പ്രണയിത്തിലാണ് എന്ന രീതിയിൽ വാർത്തകൾ വന്നിരുന്നു എങ്കിലും ഇപ്പോൾ നടിയുടെ വിവാഹ വാർത്തയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. മുംബൈ ബെയ്സ്ഡ് ബിസിനസ്സ്മാനായ സോഹല്‍ കതൂരിയയാണ് ഹന്‍സികയുടെ ഭാവി വരന്. പാരീസില്‍ വച്ച് ഹൻസികയെ പ്രപ്പോസ് ചെയ്യുന്ന ചിത്രങ്ങൾക്ക് ഒപ്പമാണ് നടി തന്റെ വിവാഹ വാർത്ത പങ്കുവെച്ചിരുന്നത്. ഈഫല്‍ ടവറിന്റെ മുന്നില്‍ വച്ച്, കത്തിച്ച് വച്ച മെഴുകുതിരിയ്ക്ക് നടുവില്‍ മുട്ടുകുത്തി ഹന്‍സികയോട് വിവാഹ അഭ്യര്‍ത്ഥന നടത്തുകയായിരുന്നു സോഹല്‍.
ഹൻസികയുടെ വിവാഹ വാർത്ത ശ്രദ്ധ നേടിയതും ഹന്‍സികയുടെ സൗഹൃദത്തെ കുറിച്ചും നേരത്തെയുള്ള പ്രണയത്തെ കുറിച്ചും എല്ലാം ഗോസിപ്പുകള്‍ വന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ പുറത്ത് വരുന്നത് സോഹലിന്റെ മുന്‍ ബന്ധങ്ങളെ കുറിച്ചാണ്. സോഹലിന്റെ രണ്ടാം വിവാഹമാണ് ഇത് എന്നാണ് ഇപ്പോൾ പുറത്ത് വരുന്ന വാര്‍ത്തകള്‍. അദ്ദേഹത്തിന്റെ ആദ്യ ഭാര്യ ഹൻസികയുടെ ഏറ്റവും അടുത്ത സുഹൃത്ത് റിങ്കി ആയിരുന്നു.

റിങ്കിയുടെയും സോഹലിന്റെയും വിവാഹം നടന്നത് 2016 ൽ ആയിരുന്നു. ഇവരുടെ വിവാഹ വിഡിയോയിൽ മുൻ നിരയിൽ നിന്നതും ഹൻസിക തന്നെ ആയിരുന്നു. എല്ലാ ചടങ്ങുകളിലും അതുപോലെ ഡാൻസും പാട്ടും അങ്ങനെ ഹൻസിക തന്നെ നടത്തിയ ഈ വിവാഹം പക്ഷെ അതികം വൈകാതെ വിവാഹ മോചനത്തിൽ എത്തുകയായിരുന്നു. എന്നാൽ ഇവർ വേറൊഇരിഞ്ഞതിന് പിന്നിലും ഹൻസിക ആയിരുന്നോ എന്ന രീതിയിലും ചർച്ചകൾ സജീവമാണ്.
ഏതായാലും ഇപ്പോൾ വിവാഹത്തിന്റെ തയ്യാറെടുപ്പിലാണ് ഹൻസിക. ഡിസംബര്‍ 4 ന് ആണ് ഹന്‍സികയുടെയും സോഹല്‍ കതൂരിയയുടെയും വിവാഹം നിശ്ചയിച്ചിരിയ്ക്കുന്നത്. ജയ്പൂരിലെ 450 വര്‍ഷം വർഷം പഴക്കമുള്ള ഒരു കൊട്ടാരത്തിൽ വെച്ചാണ് നടിയുടെ ആഡംബര വിവാഹം നടക്കുന്നത്. അന്നേ ദിവസം രാവിലെ ഹല്‍ദി ചടങ്ങ് നടക്കും. ഡിസംബര്‍ 3 ന് ആണ് മെഹന്ദി, സംഗീത് സെറമണികള് പ്ലാന്‍ ചെയ്തിരിയ്ക്കുന്നത്. വിവാഹത്തിന് ശേഷം സിനിമാ സുഹൃത്തുക്കള്‍ക്ക് വേണ്ടി ഗംഭീര റിസപ്ഷനും പ്ലാന്‍ ചെയ്തിട്ടുണ്ടത്രെ. മുംബൈ സ്വദേശിയായ കതൂരിയ ബിസിനസുകാരനും മുംബൈയിലെ പ്രമുഖ വസ്ത്രവ്യാപാര ശൃംഖലയുടെ ഉടമയുമാണ് സോഹല്‍ കതൂരിയ. വിവാഹ വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ ആരാധകര്‍ക്ക് അറിയേണ്ടത് മറ്റൊരു കാര്യമായിരുന്നു. വിവാഹ ശേഷം ഹന്‍സിക അഭിനയ രംഗത്തോട് ഗുഡ് ബൈ പറയുമോ എന്ന ആശങ്ക പലരിലും ഉണ്ടായി.
Leave a Reply